Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീലേഖയുടെ വാദം പൊളിയുന്നു; ദിലീപ്- പള്‍സര്‍ സുനി ഫോട്ടോ വ്യാജമല്ല, വെളിപ്പെടുത്തി ഫോട്ടോഗ്രാഫര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ന്യായീകരിച്ച് മുന്‍ ഡി ജി പി ആര്‍ ശ്രീലേഖ നടത്തിയ വാദങ്ങള്‍ പൊളിയുന്നു. കേസിലെ പ്രതി പള്‍സര്‍ സുനിയും ദിലീപും ഒരുമിച്ചുള്ള ചിത്രം ഫോട്ടോഷോപ്പാണെന്ന് ആര്‍ ശ്രീലേഖ പറഞ്ഞിരുന്നു. എന്നാല്‍ ഈ ഫോട്ടോ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

കുടുംബത്തോടൊപ്പം പെരുന്നാള്‍ അടിച്ചുപൊളിച്ച് താരദമ്പതികള്‍; വൈറലായി നസ്രിയയുടെ ചിത്രങ്ങള്‍

1

ദിലീപിന്റെയും പള്‍സര്‍ സുനിയുടെയും ഫോട്ടോ വ്യാജമല്ലെന്നാണ് ഫോട്ടോഗ്രാഫറായ വിധില്‍ പറഞ്ഞു. തന്റെ ഫോണില്‍ നിന്നാണ് ദിലീപും പള്‍സര്‍ സുനിയുമായുള്ള ഫോട്ടോ പകര്‍ത്തിയതെന്ന് വിധില്‍ മീഡിയ വണ്ണിനോട് പറഞ്ഞു. ഫോട്ടോ എടുക്കാനിടിയായ സാഹചര്യത്തെ കുറിച്ചും വിധില്‍ വെളിപ്പെടുത്തി.

2

ആ ചിത്രം ഫോട്ടോഷോപ്പൊന്നും ചെയ്തിട്ടില്ല, ആ സമയത്ത് തനിക്ക് എഡിറ്റിംഗിനെ കുറിച്ചൊന്നും അറിയില്ല. ഫോണില്‍ എടുത്ത ഫോട്ടോയാണത്. പതിനായിരം രൂപയ്ക്ക് വാങ്ങിയ ഫോണിലാണ് ആ ചിത്രം പകര്‍ത്തിയത്. ആ സമയത്ത് സെല്‍ഫി എടുക്കാന്‍ ഏറ്റവും മികച്ച ഫോണായിരുന്നു അത്.

3

അന്ന് എല്ലാവരും എന്റെ ഫോണില്‍ നിന്നാണ് ഫോട്ടോ എടുത്തത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ വന്നപ്പോള്‍ ദിലീപേട്ടനുമായി എടുത്ത സെല്‍ഫിയാണത്. ഞങ്ങളുടെ കൂടെ വര്‍ക്ക് ചെയ്യുന്നവരും അന്ന് അവിടെ വച്ച് ഫോട്ടോ എടുത്തിരുന്നു. ആ ഫോട്ടോ എഡിറ്റ് ചെയ്യേണ്ട ഒരു ആവശ്യവുമില്ല. ഫേസ്ബുക്കിലൊക്കെ പോസ്റ്റ് ചെയ്ത ചിത്രമാണതെന്നും വിധില്‍ പറഞ്ഞു.

4

അന്ന് കേസുമായി ബന്ധപ്പെട്ട് സി ഐ സാര്‍ ഫോട്ടോയെ കുറിച്ച് ചോദിച്ചിരുന്നു. പിറ്റേ ദിവസം ഫോണുമായി സ്‌റ്റേഷനിലേക്ക് പോയിരുന്നു. അവിടെ നിന്ന് റിക്കവര്‍ ചെയ്ത് ഫോട്ടോ എടുത്തെന്നും അദ്ദേഹം പറയുന്നു. ഒരു കൗതുകത്തിന് എടുത്ത ഫോട്ടായായിരുന്നു അത്. ഈ ഫോട്ടോയാണ് കേസുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവായി മാറിയത്.

5

കേസില്‍ ഏറ്റവും നിര്‍ണായകമായ ഫോട്ടോയെ കുറിച്ചാണ് ശ്രീലേഖ കഴിഞ്ഞ ദിവസം വീഡിയോയില്‍ പറഞ്ഞത്. ഇത് കണ്ടാല്‍ തന്നെ ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് അറിയില്ലേയെന്ന് വെറുതേ പറഞ്ഞപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഉന്നതനായ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു ശരിയാണ് എന്നാണ് ശ്രീലേഖ പറഞ്ഞത്. ശ്രീലേഖയുടെ വാക്കുകള്‍ ഇങ്ങനെ...

6

ദിലീപിനെതിരായ തെളിവായ എനിക്ക് കാണിച്ച് തന്നത് ദിലീപിനൊപ്പം ഷൂട്ടിംഗ് ലൊക്കേഷനില്‍ പള്‍സര്‍ സുനി നില്‍ക്കുന്ന ചിത്രമാണെന്നും ദിലീപും വേറൊരാളും നില്‍ക്കുമ്പോള്‍ പുറകില്‍ പള്‍സര്‍ സുനി നില്‍ക്കുന്നതായിരുന്നു ചിത്രം.അന്നത് വ്യാപകമായി പ്രചരിച്ചിരുന്നു. ആ ചിത്രമാണ് പോലീസുകാരന്‍ തന്നെ കാണിച്ചത്.

7

ഇത് കണ്ടാല്‍ തന്നെ ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് അറിയില്ലേയെന്ന് ഞാന്‍ വെറുതേ പറഞ്ഞു.അപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഉന്നതനായ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു ശരിയാണ് ശ്രീലേഖ പറഞ്ഞത് അത് ഫോട്ടോഷോപ്പ് തന്നെയാണെന്ന് ഉദ്യോഗസ്ഥന്‍ സമ്മതിച്ചു. അത്തരമൊരു തെളിവ് വേണ്ടതിനാല്‍ ചിത്രം ഫോട്ടോഷോപ്പ്ഡ് ആണെന്നും അദ്ദേഹം അംഗീകരിച്ചു. അതെനിക്ക് വളരെ ഷോക്കായിരുന്നു'.

8

രണ്ട് പേരുടെയും ടവര്‍ ലൊക്കേഷന്‍ ഒരു സ്ഥലത്ത് ഉണ്ടായി എന്നതായിരുന്നു മറ്റൊരു ചര്‍ച്ച. എന്നാല്‍ അന്ന് എറണാകുളത്തെ അബാദ് പ്ലാസ ഹോട്ടലില്‍ സിനിമയുമായി ബന്ധപ്പെട്ട പരിപാടിയില്‍ നിരവധി താരങ്ങളും അവരുടെ ഡ്രൈവര്‍മാരുമെല്ലാം പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ ഒരു ടവര്‍ ലൊക്കേഷന് കീഴില്‍ ഇരുവരും ഉണ്ടായിരുന്നുവെന്നതൊന്നും തെളിവായി കണക്കാക്കാനേ സാധിക്കില്ലെന്നും ആര്‍ ശ്രീലേഖ വീഡിയോയില്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+