'പോലീസ് ഇരുട്ടിൽ തപ്പുന്നു, ദിലീപിനെതിരെ തെളിവുകളൊന്നുമില്ല', തെളിവ് നൽകേണ്ടതും ദിലീപാണോയെന്ന് രാഹുൽ ഈശ്വർ
കൊച്ചി: ദിലീപ് കേസിൽ പോലീസ് ഇരുട്ടിൽ തപ്പുകയാണെന്ന് രാഹുൽ ഈശ്വർ. വധ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ഹാജരാക്കാൻ പറഞ്ഞ ഫോണുകളിൽ ഒന്ന് ദിലീപ് ഹാജരാക്കിയിട്ടില്ല. എന്നാൽ അതിൽ പോലീസിന് താൽപര്യം ഇല്ലെന്നും കാരണം ഇത് എന്തെങ്കിലും ചെയ്തുവെന്ന് കാട്ടിക്കൂട്ടാനുളള ശ്രമം മാത്രമാണ് എന്നും രാഹുൽ ഈശ്വർ കുറ്റപ്പെടുത്തി.
വിദേശത്താണോ? 6 മാസങ്ങൾക്ക് ശേഷം 'പ്രത്യക്ഷപ്പെട്ട്' കാവ്യാ മാധവൻ, ചിത്രങ്ങൾ
ദിലീപ് ഫോണുകൾ നേരത്തെ തന്നെ ബോംബെയിലേക്ക് അയച്ചതായും രാഹുൽ ഈശ്വർ പറഞ്ഞു. തനിക്ക് എതിരെ തെളിവ് നൽകാനുളള ഉത്തരവാദിത്തവും ദിലീപിനാണോ എന്നും റിപ്പോർട്ടർ ടിവി ചാനൽ ചർച്ചയിൽ രാഹുൽ ഈശ്വർ ചോദിച്ചു.

രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍ ഇങ്ങനെ: ദിലീപ് ഹാജരാക്കാത്ത മൊബൈല്‍ ഫോണില്‍ പോലീസിനോ കോടതിക്കോ താല്‍പര്യം ഇല്ലാത്തതതിന് കാരണം പോലീസിനും പ്രോസിക്യൂഷനും കോടതിക്കും അറിയാം ഈ മൊബൈല്‍ ഫോണൊന്നും ആവശ്യപ്പെട്ടിട്ട് ഒരു കാര്യവും ഇല്ല എന്ന്. അല്ലെങ്കില്‍ എന്തുകൊണ്ട് ദിലീപ് കോടതിയുടെ കണ്ടീഷന്‍സ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ജാമ്യം റദ്ദാക്കാനാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ മേല്‍ക്കോടതിയെ സമീപിക്കുന്നില്ല?

തങ്ങള്‍ എന്തെങ്കിലുമൊക്കെ ചെയ്തു എന്ന് കാട്ടിക്കൂട്ടാന്‍ വേണ്ടിയാണ് ഫോണൊക്കെ ചോദിക്കുന്നത്. അതിനപ്പുറം പ്രസക്തിയില്ല. ഒരുപാട് പേര്‍ക്ക് സ്വകാര്യതയുണ്ട്. അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ക്കും കുടുംബ കാര്യങ്ങള്‍ക്കും സമൂഹത്തിലെ കാര്യങ്ങളില്‍ ഇടപെടുന്നതില്‍ ഒക്കെ സ്വകാര്യതയുണ്ടാവും. ഈ കേസുമായി ഒരു ബന്ധവും ഇല്ലാത്ത ആളുകളോട് സംസാരിച്ചത് ഈ കേസുമായി എങ്ങനെ ബന്ധപ്പെടുത്താനാണ്.

അഥവാ അങ്ങനെ അല്ലെങ്കില്‍ തെളിയിക്കേണ്ട ബാധ്യത പോലീസിനാണ്. യഥാര്‍ത്ഥത്തില്‍ പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. അവിടെയും ഇവിടെയുമൊക്കെ കയ്യിടിക്കുമ്പോള്‍ ഇത് ആനയാണ് ചേനയാണ് എന്ന് പറയുന്നതല്ലാതെ പോലീസിന്റെ കയ്യില്‍ കോണ്‍ക്രീറ്റായ ഒന്നുമില്ല. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ എന്തെങ്കിലും ഫോണിലുണ്ടെങ്കില്‍ അത് റിട്രീവ് ചെയ്‌തെടുത്ത് തെളിയിക്കേണ്ട ഉത്തരവാദിത്തം പോലീസിനാണ്.

ആ ഉത്തരവാദിത്തം കൂടി ദിലീപിനാണോ. തനിക്ക് എതിരെയുളള അന്വേഷണം താന്‍ തന്നെ നയിച്ച് തെളിവ് കോടതിയില്‍ കൊടുക്കേണ്ട ഉത്തരവാദിത്തം ദിലീപിനുണ്ടോ. നേരെ മറിച്ച് ദിലീപ് ചെയ്തത് എന്താണ്. ദിലീപ് കോടതി വിധിക്ക് മുന്‍പ് തന്നെ ബോംബെയിലെ ടീമുമായി ഇ മെയില്‍ വഴി ബന്ധപ്പെട്ടിരുന്നു. ആ ഇ മെയില്‍ കോടതിയില്‍ കൊടുത്തിട്ടുമുണ്ട്. ബാലചന്ദ്ര കുമാറുമായുളള സംഭാഷണം തിരിച്ചെടുക്കാന്‍ വേണ്ടി ദിലീപ് നേരത്തെ തന്നെ ഫോണ്‍ ബോംബെയ്ക്ക് അയച്ചു.

എത്രയോ വ്യക്തിപരമായ കാര്യങ്ങള്‍ ദിലീപിന്റെ ഫോണിലുണ്ടാകും. ആ സ്വകാര്യതയ്ക്ക് അപ്പുറം ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഡിജിറ്റലായുളള തെളിവ് പോലീസ് കണ്ടെത്തണം. സായ് ശങ്കര്‍ ഡിലീറ്റ് ചെയ്തു എന്ന് പോലീസ് പറയുന്നു. അതുകൊണ്ടാണല്ലോ സായ് ശങ്കറിനെ പ്രതി ചേര്‍ത്തത്. ബോംബെയില്‍ വെച്ചാണ് ഡിലീറ്റ് ചെയ്തത് എങ്കില്‍ ലാബിലെ ജീവനക്കാരെ കേസില്‍ പ്രതി ചേര്‍ക്കേണ്ടതല്ലേ.

കള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് ഉണ്ടാക്കാന്‍ പോലീസുകാര്‍ക്ക് മടിയില്ലെന്നും അങ്ങനെ ജുഡീഷ്യറിയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ഇപ്പോഴും ജനങ്ങള്‍ക്ക് കോടതിയെ ആണ് വിശ്വാസം എന്നും പറഞ്ഞത് ഡിജിപി ആയിരുന്ന ആര്‍ ശ്രീലേഖയാണ്. രാഹുല്‍ ഈശ്വറല്ല പറഞ്ഞത്. ഫോറന്‍സികില്‍ തിരിമറി എളുപ്പമാണ് എന്നാണ് ആര്‍ ശ്രീലേഖ പറഞ്ഞത് എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.












Click it and Unblock the Notifications