Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിലീറ്റ് ചെയ്ത വിവരങ്ങൾ വീണ്ടെടുക്കും; കേന്ദ്ര ഏജൻസിയെ സമീപിക്കാൻ അന്വേഷണ സംഘം..നിർണായകം

കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. ദിലീപ് തെളിവ് നശിപ്പിച്ചുവെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിക്കുക.

മഞ്ജു വാര്യർ ഒരു രക്ഷയുമില്ല..ലുക്കും ചിരിയും ഒരേ പൊളി. ലുലുവിനെ ഇറക്കി മറിച്ച് ലേഡി സൂപ്പർ സ്റ്റാർ

കേസിൽ ഏറ്റവും നിർണായകമായ വിവരങ്ങൾ ദിലീപ് ഫോണിൽ നിന്നും ഡിലീറ്റ് ചെയ്തതായി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.അതിനിടെ ദിലീപും കൂട്ടരും ഫോണിൽ നിന്നും നശിപ്പിച്ച വിവരങ്ങൾ വീണ്ടെടുക്കാൻ കേന്ദ്ര അന്വേഷണ ഏജൻസി സൈബർ വിദഗ്ദരുടെ സഹായം അന്വേഷണ സംഘം തേടും. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

1

ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരുടെ ആറ് ഫോണുകളാണ് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയത്. പരിശോധനയിൽ കൃത്രിമം നടത്തിയെന്ന് തുടക്കത്തിൽ തന്നെ കണ്ടെത്തിയിരുന്നു. ഫോണിൽ നിന്നും വിവരങ്ങൾ ഡിലീറ്റ് ചെയ്തതായിട്ടായിരുുന്നു കണ്ടെത്തിയത്. ജനവരി 30 നായിരുന്നു ദിലീപിനോടും കൂട്ട് പ്രതികളോടും ഫോണുകൾ നൽകാൻ കോടതി ആവശ്യപ്പെട്ടത്. എന്നാൽ അതിന് തലേനാൾ മുംബൈയിലെ ഒരു സ്വാകാര്യ സ്ഥാപനത്തിൽ ഈ ഫോണുകൾ ദിലീപ് അയച്ചിരുന്നു.

2

മൊബൈലിൽ നിന്നും ചില നിർണായക വിവരങ്ങൾ വീണ്ടെടുക്കാനായിട്ടാണ് ഫോണുകൾ മുംബൈയിലേക്ക് പരിശോധയ്ക്ക് അയച്ചതെന്നായിരുന്നു ദിലീപിന്റെ വാദം. എന്നാൽ ഇവിടെ വെച്ച് ഫോണുകൾ 'ക്ലീൻ' ആക്കി എടുത്തെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ദിലീപിന്റെ ഒരു ഫോണിൽ നിന്നും 12 നമ്പറിലേക്കുള്ള 12 ചാറ്റുകൾ നശിപ്പിച്ചതായാണ് കണ്ടെത്തൽ.വാട്സ് ആപ്പ് ചാറ്റുകളാണ് ഇത്തരത്തിൽ ഡിലീറ്റ് ചെയ്തിരിക്കുന്നത്.

3

ജനവരി 30 ന് ഉച്ചയ്ക്ക് ഒന്നരയ്ക്കും രണ്ടരയ്ക്കും ഇടയിലാണ് തെളിവുകൾ നശിപ്പിക്കപ്പെട്ടത്. ജനവരി 31 ന് ഫോണുകൾ കൈമാറാനാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഇതിന്റെ തലേന്നാൾ ആയിരുന്നു ധൃതിപിടിച്ചുള്ള നടപടികൾ.അതേസമയം ഡിലീറ്റ് ചെയ്ത കാര്യങ്ങൾ ഏത് വിധേനയും കണ്ടെത്താൻ തന്നെയാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനായി കേന്ദ്ര അന്വേഷണ ഏജൻസികളെ തന്നെ സമീപിക്കും.

4

മായ്ച്ചുകളഞ്ഞ ഡാറ്റ വീണ്ടെടുക്കാനുള്ള അത്യാധുനിക സോഫ്റ്റ്വവെയറുകൾ എൻ ഐ എയുടെ പക്കലുണ്ട്. ദേശവിരുദ്ധ സ്വഭാവമുള്ള യു എ പി എ കേസുകളിൽ ഫൊറൻസിക് അന്വേഷണം നടത്താൻ കേരള പോലീസ് സാധാരണ എൻ ഐ എ ഉൾപ്പെടെയുള്ള അന്വേഷണ സംഘത്തിന്റെ സഹായം തേടാറുണ്ട്. അത്യാധുനിക സോഫ്റ്റ്വെയറുകളുടെ സഹായത്തോടെ വിവരങ്ങൾ കണ്ടെടുക്കാൻ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

5

വിവരങ്ങൾ ഡിലീറ്റ് ചെയ്തിട്ടുണ്ടെങ്കിലും അവ വീണ്ടെടുക്കാൻ സാധിക്കുമെന്നാണ് സൈബർ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഏത് ടെക്നോളജി ഉപയോഗിച്ചാണ് വിവരങ്ങൾ ഡിലീറ്റ് ചെയ്തതെന്ന് ആദ്യം കണ്ടെത്തേണ്ടതുണ്ട്. അത് കണ്ടെത്താൻ സാധിച്ചാൽ വിവരങ്ങൾ വീണ്ടെടുക്കുക എളുപ്പമാകുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

6

ഫോണിൽ നിന്നും സുപ്രധാന കാര്യങ്ങൾ മായ്ച്ച് കളഞ്ഞുവെന്ന് കണ്ടെത്തിയതോടെ തന്നെ ഇനിയുള്ള നീക്കങ്ങൾ നിർണായകമാകുമെന്നും സൈബർ വിദഗ്ദർ പറയുന്നു. എന്തിനാണ് വിവരങ്ങൾ ഡിലീറ്റ് ചെയ്തതെന്ന് ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ കോടതിയിൽ വിശദീകരിക്കേണ്ടി വരുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എന്തായാലും ശേഖരിച്ച തെളിവുകൾ എല്ലാം അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കും. അഭിഭാഷകരുടെ സഹായത്തോടെ ദിലീപും മറ്റ് കൂട്ടരും തെളിവ് നശിപ്പിക്കൽ കുറ്റത്തിന്റെ പരിധിയിൽ വരുന്ന പ്രവൃത്തിയാണ് നടത്തിയതെന്നാണ് അന്വേഷണ സംഘം ആരോപിക്കുന്നത്.

7

നാല് ഫോണുകളാണ് ദിലീപും സംഘവും മുംബൈയിലേക്ക് അയച്ചത്. ഒരു ഫോണിന് 75,000 രൂപ നൽകിയായിരുന്നു പരിശോധിച്ചത്.
അതേസമയം മുംബൈയിലെ ലാബുകളിൽ നിന്നും തെളിവുകൾ നശിപ്പിച്ചതിന്റെ മിറർ കോപ്പി അന്വേഷണ സംഘം പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിിരിക്കുന്നത്. ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്യും മുൻപ് അവ ഒരു ഹാർഡ് ഡിസ്കിൽ ശേഖരിച്ച് വെച്ചിരുന്നു. ഇതായിരുന്നു കണ്ടെത്തിയത്.

9

അതേസമയം മിറർ ഇമേജുകൾ കണ്ടെത്തിയെങ്കിലും ഇവ കോടതിയിൽ സമർപ്പിക്കുന്നതിന് നിയമപരമായിട്ടുള്ള പ്രശ്നങ്ങൾ വരും എന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. . കാരണം ഒറിജിനൽ തെളിവുകൾ ആയിരിക്കണം കോടതിയിൽ സമർപ്പിക്കണം എന്നതാണ് നിയമപരമായിട്ടുള്ള കാര്യമെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

Recommended Video

cmsvideo
    ഫോൺ ഹാജരാക്കും മുമ്പ് ദിലീപ് നശിപ്പിച്ചത് 12 നിർണായക മെസ്സേജുകൾ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+