Get Updates
Get notified of breaking news, exclusive insights, and must-see stories!

'40 കോടി രൂപ അവർ ദിലീപിന് കൊടുക്കാനുണ്ടെന്ന കഥയൊക്കെ പറഞ്ഞ് നടപ്പാണ് ചിലരിപ്പോഴും' - രൂക്ഷ വിമർശനം

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം സിനിമ മേഖലയിലുള്ളവർക്ക് പുതുമയുള്ള കാര്യമല്ലെന്ന് ഫിയോക്ക് ആധ്യക്ഷന്‍ വിജയകുമാറിന്റെ വാദങ്ങള്‍ തള്ളി സംവിധായകന്‍ പ്രകാശ് ബാരെ. നാല്‍പ്പതോളം മലയാള സിനിമകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച വ്യക്തിയാണ് ഞാന്‍. എന്നാല്‍ ഞാന്‍ കാണുന്ന സിനിമകളിലൊന്നും ഇത്തരത്തിലുള്ള ചെയ്തികളെക്കുറിച്ചുള്ള വിവരങ്ങളൊന്നും നമ്മള്‍ അറിയുന്നില്ലെന്നാണ് പ്രകാശ് ബാരെ വ്യക്തമാക്കുന്നത്.

ഈ കുപ്പിവളയ്ക്ക് എത്രയാ ചേട്ടാ.. നാട്ടിലെ ഉത്സവത്തില്‍ അടിച്ചുപൊളിച്ച് അനുശ്രീ

ഡബ്ല്യൂ സി സിയിലെ വിരലില്‍ എണ്ണാവുന്ന സ്ത്രീകള്‍ മാത്രം ഇത്തരം കാര്യങ്ങള്‍ക്കെതിരെ നില്‍ക്കുന്നു. എഎംഎംഎയിലെ കാര്യം പറയാത്തതാണ് നല്ലത്. പലരും ആരുടെ കൂടെയാണ് നില്‍ക്കുന്നതെന്ന് നമ്മള്‍ നോക്കി കഴിഞ്ഞാല്‍ പലരും പേടിയോടെയാണ് ഇതിനെ നോക്കികാണുന്നതെന്നും പ്രകാശ് ബാരെ അഭിപ്രായപ്പെടുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹേമ കമ്മീഷന്‍ സിനിമ മേഖലയിലെ ഇത്തരം സംഭവങ്ങളെ

ഹേമ കമ്മീഷന്‍ സിനിമ മേഖലയിലെ ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് വിശദമായ പഠിച്ചിട്ടുണ്ട്. അതില്‍ പറയുന്ന കാര്യങ്ങള്‍ പുറത്ത് വന്നാല്‍ അത് മലയാള സിനിമയെ വലിയ രീതിയില്‍ ബാധിക്കുമെന്നാണ് പറയുന്നത്. സ്ത്രീകള്‍ ആദ്യമായി സിനിമയിലേക്ക് വരുമ്പോള്‍ തന്നെ പലരും മോശമായ രീതിയിലാണ് സംസാരിക്കുന്നത്. ടേക്ക് കൂടൂതല്‍ എടുക്കുന്നതിനെക്കുറിച്ചൊക്കെ അരോചകരമായ രീതിയിലായിരിക്കും മറ്റുള്ളവർ പ്രതികരിക്കുകയെന്നും പ്രകാശ് ബാരെ പറയുന്നു.

ഉന്തല്ലേ.. തള്ളല്ലേ..; ആരാധക സ്നേഹത്തില്‍ വീർപ്പുമുട്ടി ഭാവന, വൈറല്‍ ദൃശ്യങ്ങള്‍

പ്രതിഫലം എങ്ങനെയാണ്, എത്ര വയസ്സ് വരെയാണ്

പ്രതിഫലം എങ്ങനെയാണ്, എത്ര വയസ്സ് വരെയാണ് ഒരു സ്ത്രീയെ അഭിനയിക്കാന്‍ ഇവിടെ നിർത്തുന്നത് എന്നൊക്കെ നമുക്ക് അറിയാം. വിദ്യാ ബാലനൊക്കെ ഹിന്ദിയില്‍ പോയിട്ടാണ് നേട്ടങ്ങളുണ്ടാക്കിയത്. സ്ത്രീകള്‍ എത്രത്തോളം അനുഭവിക്കുന്നു എന്നുള്ളതിന്റെ സൂചനകള്‍ നമുക്ക് ലഭിക്കുന്നുണ്ട്. പക്ഷെ അതിന്റെ യഥാർത്ഥ കാര്യങ്ങളെക്കുറിച്ചുള്ള അറിവ് നമുക്കില്ല. അത് തീർച്ചയായും ഉണ്ടായിരിക്കേണ്ട കാര്യമാണ്.

കേവലം ഒരു വ്യക്തിക്ക് നേരയുണ്ടായ ആക്രമണല്ല ഇത്

കേവലം ഒരു വ്യക്തിക്ക് നേരയുണ്ടായ ആക്രമണല്ല ഇത്. മലയാളം സിനിമയില്‍ നടന്നുകൊണ്ടിരിക്കുന്ന മോശപ്പെട്ട പ്രവണതയ്ക്ക് നേരെ സമൂഹം എന്ന നിലയില്‍ നമുക്ക് ഇടപെടാനുള്ള അവസരം കൂടിയാണ് ഇത്. ഈ കേസിലൂടെ അത് നടക്കുമെന്നാണ് എന്റെ പ്രതീക്ഷയെന്നും സംവിധായകന്‍ പ്രകാശ്‍ ബാരെ വ്യക്തമാക്കുന്നു.

അക്രമിക്കപ്പെട്ട നടിക്ക് സമൂഹത്തിന്റെ പല ഭാഗങ്ങളി

അക്രമിക്കപ്പെട്ട നടിക്ക് സമൂഹത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വലിയ പിന്തുണയുണ്ടാവുന്നുണ്ട്. എന്നാല്‍ ചിലർ ഇപ്പോഴും ചില കഥകള്‍ വിശ്വസിച്ച് ഇങ്ങനെ നില്‍ക്കുകയാണ്. 40 കോടി രൂപ അവർ ദിലീപിന് കൊടുക്കാനുണ്ടായിരുന്നു, അതുകൊടുത്തിരുന്നില്ലെങ്കില്‍ ഇങ്ങനെ പറ്റില്ലായിരുന്നല്ലോ എന്നൊക്കെ വിശ്വസിക്കുന്ന ആരാധകരുണ്ട്. പുട്ട് കച്ചവടത്തിലെ പ്രശ്നത്തില്‍ പറ്റിയതാണ് ഇതൊക്കെ എന്ന് വിശ്വസിക്കുന്ന മറ്റ് ചിലരുമുണ്ട്

ദിലീപും നടിയും വലിയ സുഹൃത്തുക്കളാണ്

ദിലീപും നടിയും വലിയ സുഹൃത്തുക്കളാണ്, അതുകൊണ്ട് ദിലീപ് അങ്ങനെ ചെയ്യില്ല. പള്‍സർ സുനി മാത്രം ചെയ്തതാണ് എന്നൊക്കെയുള്ള കഥകളാണ്. എന്നാല്‍ ഇതൊക്കെ തീരുമാനിക്കാന്‍ നമ്മള്‍ ആരാണ്. ഇവിടെ ഒരു ക്രിമിനല്‍ കേസില്‍ അന്വേഷണം നടക്കുകയാണ്. കോടതിയിലും ദ്രുതഗതിയുള്ള പോരാട്ടങ്ങള്‍ നടക്കുന്നുണ്ട്. അപ്പോഴാണ് ചിലർ പറയുന്നത് നടിക്ക് നീതി കിട്ടണം, പക്ഷെ ദിലീപേട്ടനല്ല ഇത് ചെയ്തതെന്ന്.

ഞാനറിയുന്ന കാവ്യയും ദിലീപുമൊക്കെ ഇത് ചെയ്യില്ലെന്നായിരുന്നു വിശ്വാസം

നേരത്തെയൊക്കെ ഞാനറിയുന്ന കാവ്യയും ദിലീപുമൊക്കെ ഇത് ചെയ്യില്ലെന്നായിരുന്നു വിശ്വാസം. എന്നാല്‍ ഇപ്പോള്‍ വന്ന് നോക്കുമ്പോള്‍ ഒരു മറയുടെ ആവശ്യമില്ലാത്ത രീതിയാലാണ് കാര്യങ്ങളുടെ പോക്ക്. എന്തെല്ലാം തരത്തിലുള്ള ഇടപെടലാണ് ഇവിടെ നടക്കുന്നത്. എന്നിട്ടും ചിലർ ഇപ്പോഴും പറയുന്നത് ദിലീപേട്ടന്‍ ഇതൊന്നും ചെയ്യില്ലെന്നാണെന്നും പ്രകാശ് ബാരെ ബാരെ പറയുന്നു.

Recommended Video

cmsvideo
    അമേരിക്കയിലും ദുബായിയിലും വെച്ചായിരുന്നു പകയ്ക്ക് തുടക്കം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+