Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിമിനലുകള്‍ മാത്രമല്ല, നല്ല മരമണ്ടന്‍മാർ കൂടിയാണ് ഇവർ; അതാണ് നമ്മുടെയൊക്കെ ഭാഗ്യം: പ്രകാശ് ബാരെ

കൊച്ചി: ഇവിടെ എന്തും ചെയ്യാന്‍ സാധിക്കും എന്ന നിലയിലേക്കാണ് നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നതെന്ന് സംവിധായകന്‍ പ്രകാശ് ബാരെ. കേസിനെ അട്ടിമറിക്കാനും പൊതുജനങ്ങളെ വിഡ്ഢികളുമാക്കാനുള്ള ശ്രമം പരമ്പരയായി തന്നെ ഇവിടെ നടക്കുന്നു. നമ്മുടെ ഒക്കെ ഭാഗ്യമെന്താണെന്ന് വെച്ചാല്‍ ഇവരുടെയൊക്കെ കയ്യില്‍ എത്രമാത്രം ക്രിമിനാലിറ്റിയുണ്ടോ, അത്രമാത്രം മരമണ്ടത്തരവും ഉണ്ട്.

അതുകൊണ്ടാണ് ഫോണിലെ തെളിവുകള്‍ നശിപ്പിക്കല്‍, സാക്ഷികളെ കൂറുമാറ്റല്‍ തുടങ്ങിയ സമയത്തൊക്കെ അബദ്ധങ്ങള്‍ അവരുടെ ഭാഗത്ത് നിന്നും സംഭവിക്കുന്നത്. അതിനാല്‍ തന്നെ ഇക്കാര്യങ്ങള്‍ പൊളിയുകയാണെന്നും പ്രകാശ് ബാരെ കൂട്ടിച്ചേർക്കുന്നു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഷോണ്‍ ജോർജിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം നടന്ന റെയിഡിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എന്താണ് ഇവർ ചെയ്യാനുദ്ദേശിക്കുന്നത് എന്നുള്ളത് ജനങ്ങള്‍ക്ക്

എന്താണ് ഇവർ ചെയ്യാനുദ്ദേശിക്കുന്നത് എന്നുള്ളത് ജനങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നുണ്ട്. അതൊരു പോസിറ്റീവായ കാര്യമായിട്ടാണ് കാണിക്കുന്നത്. മരമണ്ടത്തരും കൂടെ അവരുടെ അടുത്ത് നിന്നുണ്ടാവുന്നത് കൊണ്ടാണ് കുറേയൊക്കെ കാര്യങ്ങള്‍ പുറത്ത് വരുന്നത്. പക്ഷെ നമ്മളെ ബുദ്ധിമുട്ടിക്കുന്നത് എന്താണെന്ന് വെച്ചാല്‍, ഇതൊക്കെ നമ്മള്‍ കണ്ട കാര്യങ്ങളാണ്, അങ്ങനെയെങ്കില്‍ കാണാത്ത ഇത്തരം എത്ര പ്രവർത്തികള്‍ ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടാവുമെന്നും അദ്ദേഹം ചോദിക്കുന്നു.

സാരിയില്‍ മാരക ലുക്കില്‍ അന്‍സിബ ഹസ്സന്‍: സാരിയിലാണ് ഞാന്‍ കൂടുതല്‍ സുന്ദരിയെന്ന് താരവും-വൈറലായി ചിത്രങ്ങള്‍

കേസിന്റെ മുന്നോട്ടുള്ള പോക്കില്‍

കേസിന്റെ മുന്നോട്ടുള്ള പോക്കില്‍ എന്തൊക്കെ സർപ്രൈസായിരിക്കും നമ്മളെ കാത്തിരിക്കാന്‍ പോവുന്നത്. പ്രധാന തെളിവായ മെമ്മറി കാർഡിനകത്ത് എന്തൊക്കെ കാര്യങ്ങളായിരിക്കും ചെയ്ത് വെച്ചിട്ടുണ്ടാവുക. അത് വലിയൊരു ആശങ്ക തന്നെയാണ്. ഈ പറയുന്ന സ്ക്രീന്‍ഷോട്ട് വേറെ ആരെങ്കിലും കണ്ടതായി എവിടെയെങ്കിലും പറയുന്നുണ്ടോ. ആരുടെ ഫോണിലും ഇത് കണ്ടിട്ടില്ലെങ്കില്‍ അത് ഷോണ്‍ ജോർജിന്റെ ഫോണില്‍ മാത്രമുള്ള കാര്യമാവും.

ഒരു നമ്പർ മാത്രമല്ലാല്ലോ, ഒരുപാട് നമ്പർ വെച്ചാണ്

ഒരു നമ്പർ മാത്രമല്ലാല്ലോ, ഒരുപാട് നമ്പർ വെച്ചാണ് ഇത്തരമൊരു സ്ക്രീന്‍ഷോട്ട് ഉണ്ടാക്കിയത്. അതിലേതെങ്കിലും ഒരു നമ്പർ കിട്ടിയാല്‍ മതി. വാട്സാപ്പ് കമ്പനിയുമായി ബന്ധപ്പെടാന്‍ സാധിച്ചാല്‍ കാര്യങ്ങള്‍ കൃത്യമായി അറിയാന്‍ കഴിയും. അതുവരേയ്ക്കും അവർക്ക് എത്താന്‍ കഴിയുമോയെന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. താന്‍ നിരപരാധിയാണെങ്കില്‍ ഷോണ്‍ ജോർജിന് തന്നെ അത് വ്യക്തമായി തെളിയിക്കാന്‍ സാധിക്കും. അതിന് അദ്ദേഹം പൊലീസ് അന്വേഷണവുമായി സഹകരിക്കുകയാണ് വേണ്ടതെന്നും പ്രകാശ് ബാരെ പറയുന്നു.

ഒന്നുകില്‍ ഷോണ്‍ ജോർജ് കുറ്റം സമ്മതിക്കണം, അല്ലെങ്കില്‍

ഒന്നുകില്‍ ഷോണ്‍ ജോർജ് കുറ്റം സമ്മതിക്കണം, അല്ലെങ്കില്‍ കുറ്റം വേറെ ആരോ ചെയ്തതാണെന്ന് ചൂണ്ടിക്കാണിക്കാന്‍ സാധിക്കണം. ഇത് രണ്ടുമല്ലാതെ ഫോണ്‍ എന്റെ കയ്യിലില്ല, അത് നശിപ്പിക്കപ്പെട്ടു എന്നൊക്കെ പറഞ്ഞാല്‍ നിയമപരമായി അവർക്ക് പിടിച്ച് നില്‍ക്കാന്‍ സധിക്കുമായിരിക്കും, പക്ഷെ ജനങ്ങള്‍ക്ക് കാര്യം മനസ്സിലായിട്ടുണ്ട്. ഫോണ്‍ നശിപ്പിക്കപ്പെട്ടാലും വാട്സാപ്പ് വഴി പോയ ഒരു മെസേജിന്റെ കാര്യം കൃത്യമായി അറിയാന്‍ സാധിക്കും.

കുന്തം പോയാല്‍ കുടത്തിലും തപ്പണം എന്നാണല്ലോ,

കുന്തം പോയാല്‍ കുടത്തിലും തപ്പണം എന്നാണല്ലോ, ഈ മണ്ടന്‍മാർ എവിടെയൊക്കെയാണ് തെളിവുകള്‍ അവശേഷിപ്പിച്ചത് എന്ന് അറിയില്ലാലോ. സമാനമായ പല കൃത്യങ്ങളും അവർ നടത്തിയിട്ടുണ്ടാവും. അതിന് വിശദമായ പരിശോധന തന്നെ നടത്തണം. ഈ കേസില്‍ പൊലസ് നല്ല രീതിയില്‍ പ്രവർത്തിച്ചിട്ടുണ്ട് എന്നുള്ളത് അഭിനന്ദനാർഹമ്മായ കാര്യമാണ്.

ഒരു ഫോണ്‍ നശിപ്പിക്കപ്പെട്ടാലും വാട്സാപ്പ് അക്കൌണ്ട്

ഒരു ഫോണ്‍ നശിപ്പിക്കപ്പെട്ടാലും വാട്സാപ്പ് അക്കൌണ്ട് നശിപ്പിക്കപ്പെടുന്നില്ല. ഇനി അക്കൌണ്ട് ഡി ആക്ടിവേറ്റ് ചെയ്താലും അത് സംബന്ധിച്ചുള്ള വിവരങ്ങള്‍ കമ്പനിയുമായി ബന്ധപ്പെട്ടാല്‍ ലഭ്യമാക്കാന്‍ സാധിക്കും. അക്കൌണ്ട് പരിശോധനയിലൂടെ ഏതൊക്കെ ഗ്രൂപ്പിലാണ് അദ്ദേഹം അംഗമായിട്ടുള്ളതെന്ന് കണ്ടെത്താന്‍ സാധിക്കും. പൊലീസിന് അതുവഴി പുതിയൊരു വാതില്‍ തുറന്ന് കിട്ടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+