'ലിബർട്ടി ബഷീറിനെ സിനിമയില്‍ ഒന്നും അല്ലാതാക്കിയത് ദിലീപ്; കൂടെയുള്ളവർ ചിരിച്ച് പറ്റിക്കുന്നു'
ദിലിപ് ജിവീതത്തില്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധികള്‍ അദ്ദേഹത്തിന് ജാതകഫലത്തിലെ വിധിയാണെന്നാണ് എനിക്ക് തോന്നുന്നതെന്ന് നിർമ്മാതാവ് കെ ജി മേനോന്‍. ഈ വിധി അദ്ദേഹം അനുഭവിച്ചെ തീരു. കൂടെയുള്ള ഒരുപാട് ആളുകള്‍ ചിരിച്ചു കൊണ്ട് പറ്റിക്കുകയാണ്. ദിലീപിന്റെ കയ്യില്‍ സമ്പത്ത് ഉണ്ടെന്ന് മനസ്സിലാക്കി കൂടെ നില്‍ക്കുന്നവരാണ് പറ്റിക്കുന്നത്. അതല്ലാതെ ഇങ്ങനെയുള്ള കാര്യങ്ങള്‍ സംഭവിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.
ഇതെല്ലാം സമയ ദോഷം കൊണ്ട് സംഭവിക്കുന്നതാണ്. ഏതായാലും ഇതില്‍ നിന്നെല്ലാം അദ്ദേഹം ഊരിപ്പോരും. വലിയ ഈശ്വര വിശ്വാസിയാണ് അദ്ദേഹമെന്നും മേനോന്‍ അഭിപ്രായപ്പെടുന്നു. മാസ്റ്റർ ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരുപാട് നിർമ്മാതാക്കളുടേയും സംവിധായകന്‍മാരുടേയും ശാപം ദിലീപിനുണ്ട്. തലശ്ശേരി ബഷീറിനെ (ലിബർട്ടി ബഷീർ) സിനിമയില്‍ ഒന്നും അല്ലാതെ ആക്കിയത് ദിലീപല്ലേ. തുളസീദാസൊക്കെ എത്ര ശപിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസുമായി എനിക്ക് അത്ര ബന്ധമോ പരിചയമോ ഇല്ല. കേസിലെ അതിജീവിതയെ ഒരിക്കല്‍ പരിചയപ്പെടുത്തിയത് ഡേവിഡ് കാച്ചപ്പള്ളി എന്നയാളാണെന്നും കെ ജി മേനോന്‍ പറയുന്നു.
സാരിയില്‍ അനുശ്രി എത്തിയാലെന്റെ സാറേ... പിന്നെ ഒരു രക്ഷയുമില്ല; വൈറലായി ചിത്രങ്ങള്‍

250-300 രൂപക്ക് തൃശൂരില്‍ റിലയന്‍സില്‍ എന്തോ വർക്ക് ചെയ്യുന്ന സമയത്താണ് താന്‍ വിളിച്ച് സിനിമയിലേക്ക് കൊണ്ടുവന്നതെന്ന് ഡേവിഡ് കാച്ചപ്പള്ളി പറയുമായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസ് എന്ന് പറയുന്നത് അധികവും പിന്നാമ്പുറ കഥകളാണ്. അതൊന്നും തേടി പോവാനുള്ള സമയം നമുക്കില്ല. ഒന്നോ രണ്ടോ ദിവസം സമയം കിട്ടിയാല്‍ വീട്ടിലേക്കോ, അടുത്ത ലൊക്കേഷനിലേക്കോ പോവും. പിന്നെ ദിലീപ് എന്ത് ചെയ്തു, മറ്റുള്ളവർ എന്ത് ചെയ്തു എന്നുള്ളതൊന്നും എനിക്കറിയില്ല.

സമയ ദോഷം എന്ന് ഞാന്‍ പറഞ്ഞെങ്കിലും ചില ബുദ്ധിമുട്ടുകള്‍ പുള്ളി വിലയ്ക്ക് വാങ്ങിച്ചതാണ്. ചിലരെ ഒഴിവാക്കി വിടേണ്ടതായിട്ടുണ്ട്. താന്‍ ചെയ്യുന്ന ഒരു പടത്തിന്റെ എല്ലാകാര്യങ്ങളും അറിഞ്ഞിരിക്കണമെന്ന് നിർബന്ധമുള്ള നടനാണ് മമ്മൂട്ടി. അത് കഴിഞ്ഞാല്‍ അങ്ങനെയുള്ള ഒരു താരം ദിലീപാണ്. അദ്ദേഹത്തിന്റെ നാടോടി മന്നന്‍ എന്ന പടം മുന്നോട്ട് കൊണ്ടുപോവാന്‍ പറ്റാത്ത അവസരത്തില്‍ അയാള്‍ എന്നെ തേടി വരികയായിരുന്നു.

ദുബായിലൊക്കെ പോയി അന്വേഷിച്ചെങ്കിലും അദ്ദേഹത്തിന് പൈസ കിട്ടിയില്ല. എന്നാല്‍ മൂന്ന് ദിവസം കൊണ്ട് ഞാന്‍ ആ പടം വിറ്റുകൊടുത്തെന്നും അദ്ദേഹം പറയുന്നു. അതിന് ഞാന്‍ കമ്മീഷന്‍ വാങ്ങുകയും ചെയ്തു. ഇത് കഴിഞ്ഞ് ദിലീപ് വന്ന് എന്തുകൊണ്ട് ഇക്കാര്യം എന്നോട് ചോദിച്ചില്ലെന്ന് ചോദിച്ചു. പ്രൊഡ്യൂസർ വന്ന് പറഞ്ഞതുകൊണ്ടാണ് ഞാനത് വിറ്റത്. ഏതായാലും ഇനി നിങ്ങളുടെ പടം ചോദിക്കാതെ ചെയ്യില്ലെന്നും പറഞ്ഞു.

അതുപോലെ ലാല്‍ സാറിന്റെ പടത്തിന് ഇതുപോലുള്ള എന്തെങ്കിലും സപ്പോർട്ട് ചെയ്യുകയാണങ്കില്‍ അത് ആന്റണി പെരുമ്പാവൂർ അറിഞ്ഞിരിക്കണം. അക്കാര്യം അദ്ദേഹം പ്രത്യേകം പറഞ്ഞിട്ടുണ്ട്. പറഞ്ഞിട്ട് ചെയ്യണം എന്നുള്ളത് ഒരു നല്ല കാര്യമാണ്. മറ്റുള്ളവർ ചിലപ്പോള്‍ വേറെ രീതിയിലെടുക്കും. പക്ഷെ ഒരു സിനിമ നടക്കട്ടെ എന്നതാണ് എന്റെ ചിന്തയെന്നും കെ ജി മേനോന്‍ അഭിമുഖത്തില്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications