'രാമന്‍പിള്ളക്ക് വിയർപ്പ്, ദിലീപിന് നെട്ടോട്ടം': അവന്‍ കണ്ടോ?, ദിലീപിന് അല്ല ആർക്കും അത് സാധിക്കില്ല'
നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ വലിയ തോതിലുള്ള വ്യാജ പ്രചരണം നടക്കുന്നുവെന്ന്ന സോഷ്യല്‍ മീഡി

നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപിനെതിരെ വലിയ തോതിലുള്ള വ്യക്തിഹത്യയാണ് സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നതെന്ന് നിർമ്മാതാവ് സജി നന്ത്യാട്ട്. അതിജീവിതയുടെ സിനിമ തകർക്കാന്‍ ദിലീപ് ശ്രമിച്ചെന്നാണ് ചിലരുടെ ആരോപണം. ഒരു സിനിമ തകർക്കാനോ വിജയിപ്പിക്കാനോ ദിലീപിനെന്നല്ല ആർക്കും സാധിക്കില്ല. സിനിമ കൊള്ളാമെങ്കില്‍ ആളുകള്‍ ഏറ്റെടുക്കും. അല്ലെങ്കില്‍ പ്രേക്ഷകർ കൈവിടുമെന്നും സജി നന്ത്യാട്ട് പറയുന്നു.
മലയാളത്തിലെ പ്രേക്ഷകർ വളരെ സെലക്ടീവാണ്. അടുത്തകാലത്ത് ചുരുക്കം സിനിമ മാത്രമാണ് വിജയിച്ചത്. അതിജീവിതയുടെ പടം ദിലീപ് കാരണം പരാജയപ്പെട്ടുവെന്ന് സാമാന്യ ബോധ്യമുള്ളവർ പറയുന്ന കാര്യമല്ല. കേരളത്തിലെ പ്രേക്ഷകരൊക്കെ ദിലീപ് പറയുന്നത് പോലെയാണ്. ദിലീപിന്റെ വാക്കുകേട്ടാണ് ഇവരൊക്കെ സിനിമയ്ക്ക് പോവുന്നതെന്നും സജി നന്ത്യാട്ട് തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ ചോദിക്കുന്നു.

ദിലീപ് അനുകൂലികള്‍ ചർച്ച നടത്തുന്നു
നടി ആക്രമിപ്പക്കപ്പെട്ട കേസിലെ രഹസ്യ വിചാരണ കോടതിയില്‍ നടക്കുമ്പോള്‍ പുറത്ത് ദിലീപ് അനുകൂലികള്‍ ചർച്ച നടത്തുന്നു, അപമാനിക്കുന്നു എന്ന രീതിയിലാണ് ചിലരുടെ പ്രതികരണം. കോടതിയെ വ്യക്തമായി അപമാനിച്ചവരാണ് ഈ പറയുന്നത്. അതിനുള്ള തെളിവുകള്‍ ഞങ്ങളുടെ കയ്യിലുണ്ട്. എന്നിട്ടാണ് ദിലീപ് ഫാന്‍സ് കോടതിയെ മോശമായി ചിത്രീകരിച്ചെന്ന് പറയുന്നത്.

സ്വന്തം കാലിലെ മന്ത് മൂടിവെച്ചിട്ടാണ് മറ്റുള്ളവരെ മന്താ എന്ന് വിളിക്കുന്നത്. കോടതിയെ ഒരു കാലത്ത് നിശിതമായി വിമർശിച്ചവർക്കൊക്കെ ഇപ്പോള്‍ കോടതിയോട് വലിയ സ്നേഹമാണ്. കോടതിക്കെതിരെ എത്ര മോശമായിട്ടാണ് ചാനലിലൂടേയും സോഷ്യല്‍ മീഡിയലിലൂടേയും സംസാരിച്ചത്. ഇതൊന്നും ഞാന്‍ വെറുതെ പറയുന്നതല്ല. അതൊക്കെ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ ലഭ്യമാണ്.

ചാനലില്‍ ചർച്ച ചെയ്യുമ്പോള്‍ കാഴ്ചക്കാരെ കിട്ടാന്‍
മറ്റുള്ളവരെല്ലാം ഇപ്പോള്‍ ഈ വിഷയം ചർച്ച ചെയ്യുന്നത് നിർത്തിയെങ്കിലും ചിലർ ഇപ്പോഴും പിന്തുടർന്നുകൊണ്ടിരിക്കുകയാണ്. ഇവരോടൊക്കെ സഹതാപം തോന്നുകയാണ്. ചാനലില്‍ ചർച്ച ചെയ്യുമ്പോള്‍ കാഴ്ചക്കാരെ കിട്ടാന്‍ വേണ്ടി ഇത്രമാത്രം തരംതാഴുന്നത് ശരിയാണോ. ഇതൊക്കെ നോക്കി നിങ്ങള്‍ തന്നെ സ്വയം വിലയിരുത്തണം.
വേനലില്‍ നിന്നും മുഖത്തെ സംരക്ഷിക്കണ്ടേ: ഇതാ വീട്ടില്‍ തയ്യാറാക്കാവുന്ന 3 ഫേസ് മാസ്കുക്കള്‍

'രാമന്‍പിള്ള വിയർക്കുന്നു, ദിലീപ് നെട്ടോട്ടത്തില്‍' എന്നാണ് ഒരു ഹെഡ്ഡിങ്. ഇത് കാണുമ്പോള്‍ ആളുകള്‍ ഉടന്‍ കയറും. രാമന്‍പിള്ള എവിടെയാണ് വിയർത്തത്. രാമന്‍പിള്ള വിയർക്കുന്നത് ഇവന്‍ കണ്ടോയെന്നാണ് ചോദിക്കാനുള്ളത്. ദിലീപിന്റെ സ്ഥിരം പരിപാടി തേപ്പാണെന്നാണ് അടുത്ത ഹെഡ്ഡിങ്. തേക്കാന്‍ ഇവനാണോ ദിലീപിന് തുണി അലക്കി കൊടുക്കുന്നത്.

ദിലീപിന്റെ കാര്യം കട്ടപ്പൊകയെന്ന് കലിയുഗ ജ്യോതിഷി
വെറുതെ ഒരോ മലയാള പദങ്ങളും പ്രയോഗങ്ങളും എടുത്തിട്ട് കാഴ്ച്ചക്കാരെ ഉണ്ടാക്കാനുള്ള പണിയാണ്. 'ദിലീപിന്റെ കാര്യം കട്ടപ്പൊകയെന്ന് കലിയുഗ ജ്യോതിഷി'- എന്നാണ് മറ്റൊരു ഹെഡ്. ദിലീപിന്റെ കാര്യം കട്ടപ്പുകയാണെന്ന് തീരുമാനിക്കേണ്ടത് ആരാണ്. കോടതിയാണ് ഈ വിഷയത്തില്‍ അന്തിമ വിധി പറയേണ്ടത്. വിചാരണയ്ക്ക് ശേഷം കോടതിയാണ് തെറ്റുകാരനെ ശിക്ഷിക്കുന്നത്. അല്ലാതെ ഏതെങ്കിലും ജ്യോതിഷിമാരല്ല.

'അതിജീവിത ജയിക്കും ദിലീപ് തോല്‍ക്കും' എന്നാണ് മറ്റൊരു ഹെഡ്ഡ്. അതിജീവിത ജയിക്കണമെന്നാണ് ഞങ്ങളുടെയെല്ലാം ആഗ്രഹം. എന്നാല്‍ അതിജീവിത ജയിച്ചാല്‍ എങ്ങനെയാണ് ദിലീപ് തോല്‍ക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. കാവ്യാമാധവന്‍ നാണം കെട്ടു എന്നുള്ള ഹെഡ്ഡുമുണ്ട്. നിനക്കൊന്നും വീട്ടില്‍ അമ്മയും പെങ്ങന്മാരുമൊന്നും ഇല്ലേയെന്നും സജി നന്ത്യാട്ട് ചോദിക്കുന്നു.

ദിലീപ് കുടുംബസമേതം കോടതി കയറി ഇറങ്ങും
വ്യക്തിഹത്യ ആകാമെന്ന് വിചാരിച്ചാലും കുറച്ചൊക്കെ നിലവാരം വേണ്ട. ദിലീപ് കുടുംബസമേതം കോടതി കയറി ഇറങ്ങും ദൈവത്തിന്റെ തിരിച്ചടിയെന്നാണ് മറ്റൊരു കണ്ടുപിടിത്തം. അതിജീവിതയുടെ സിനിമ തകർക്കാന്‍ ദിലീപ് ശ്രമിക്കുന്നുവെന്ന ഹെഡ്ഡുമുണ്ട്. ഒരു സിനിമ തകർക്കാനോ വിജയിപ്പിക്കാനോ ദിലീപിനെന്നല്ല ആർക്കും സാധിക്കില്ല. സിനിമ കൊള്ളാമെങ്കില്‍ ആളുകള്‍ ഏറ്റെടുക്കും. അല്ലെങ്കില്‍ പ്രേക്ഷകർ കൈവിടുമെന്നും സജി നന്ത്യാട്ട് കൂട്ടിച്ചേർക്കുന്നു












Click it and Unblock the Notifications