കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്യങ്ങള്‍ ദിലീപിന്റെ വഴിക്ക് തന്നെ?: മെമ്മറികാർഡ് പരിശോധന കേന്ദ്രത്തിലേക്ക്, ഡിജിപി നിലപാടറിയിച്ചു

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാർഡ് കേന്ദ്ര ഫോറന്‍സിക് ലാബിലേക്ക് അയക്കുന്നതില്‍ എതിർപ്പില്ലെന്ന് അറിയിച്ച് പ്രോസിക്യൂഷന്‍. കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയത് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയില്‍ വാദം കേള്‍ക്കവേയാണ് പ്രോസിക്യൂഷന്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

മെമ്മറി കാർഡ് പരിശോധന കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോവാനുള്ള തന്ത്രമാണെന്നും പരിശോധന അത്യാവശ്യമാണെങ്കില്‍ കേന്ദ്ര ലാബില്‍ പരിശോധിക്കണമെന്നുമായിരുന്നു പ്രതിഭാഗം നേരത്തെ ആവശ്യപ്പെട്ടത്.

യുഎഇ പ്രവാസികള്‍ ജാഗ്രതൈ: ചൂട് വീണ്ടും വർധിക്കും, ശക്തമായ പൊടിക്കാറ്റും; ആശ്വസ മഴയും ഉണ്ടായേക്കുംയുഎഇ പ്രവാസികള്‍ ജാഗ്രതൈ: ചൂട് വീണ്ടും വർധിക്കും, ശക്തമായ പൊടിക്കാറ്റും; ആശ്വസ മഴയും ഉണ്ടായേക്കും

വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ കോടതി ഡി ജി പിക്ക്

തുടക്കത്തില്‍ കേന്ദ്ര ലാബില്‍ പരിശോധനയെന്ന വാദത്തില്‍ പ്രോസിക്യൂഷന്‍ അനുകൂല നിലപാടായിരുന്നില്ല സ്വീകരിച്ചത്. സ്ഥാന ലാബില്‍ വിശ്വാസമില്ലായെന്ന തെറ്റായ സന്ദേശം നല്‍കാന്‍ ശ്രമിക്കുകയാണ് പ്രതിഭാഗമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. തുടർന്ന് വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ കോടതി ഡി ജി പിക്ക് നിര്‍ദ്ദേശം നല്‍കി. ഇതേ തുടർന്നാണ് കേന്ദ്ര ലാബില്‍ പരിശോധിക്കാമെന്ന നിലപാടിലേക്ക് പ്രോസിക്യൂഷനും എത്തിയത്.

ഇക്കാക്കയുടെ അനിയത്തിക്കുട്ടി എത്തി, സൂപ്പർ ലുക്കില്‍ തന്നെ: ഭാവനയുടെ പുതിയ ലൊക്കേഷന്‍ ചിത്രം വൈറലാവുന്നു

കേന്ദ്ര ലാബില്‍ പരിശോധനയെന്ന ദിലീപിന്റെ ആവശ്യം

ഫലത്തില്‍, കേന്ദ്ര ലാബില്‍ പരിശോധനയെന്ന ദിലീപിന്റെ ആവശ്യം അംഗീകരിക്കപ്പെടുകയാണ് ചെയ്തിരിക്കുന്നത്. നടി ആക്രമിക്കപ്പെടുന്നതിന്റെ 8 വീഡിയോകളായിരുന്നു ഈ മെമ്മറി കാർഡില്‍ ഉണ്ടായിരുന്നത്. ഈ വീഡിയോകളുടേയൊന്നും ഹാഷ് വാല്യൂ മാറിയിട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍ എന്തിനാണ് ഇത്തരമൊരു ആശങ്കയെന്നും കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു.

മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട

മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട വലിയ തോതിലുള്ള വാദമായിരുന്നു കോടതിയില്‍ നടന്നത്. വിചാരണക്കോടതിയുടെ അധികാരത്തിന്‍ കീഴിലിരിക്കെയാണ് ഈ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയത്. ഇത് ഗുരുതരമായ വീഴ്ചയാണെന്ന വാദം അതിജീവിതയുടെ അഭിഭാഷക കോടതിയില്‍ ആവർത്തിച്ചു. ഈ വീഡിയോകള്‍ പുറത്താവുകയാണെങ്കില്‍ തന്റെ ജീവിതം എന്താവുമെന്ന് അതിജീവിതയും കോടതിയോട് ചോദിച്ചിരുന്നു.

മെമ്മറി കാര്‍ഡിന്റെ വീഡിയോ ഹാഷ് വാല്യൂ

അതേസമയം, മെമ്മറി കാര്‍ഡിന്റെ വീഡിയോ ഹാഷ് വാല്യൂവില്‍ മാറ്റമില്ലെന്നും വോളിയം ഹാഷ് വാല്യൂവിന് മാത്രമാണ് മാറ്റം എന്ന് കോടതി പറഞ്ഞു. വിഷയത്തില്‍ സൈബർ വിദഗ്ധന്റേയും അഭിപ്രായം കോടതി തേടിയിരുന്നു. ഫോറന്‍സിക് ലാബ് അസി. ഡയറക്ടർ ദീപയോട് ഓണ്‍ലൈനിലൂടെയായിരുന്നു കോടതി കാര്യങ്ങള്‍ അന്വേഷിച്ചത്. മെമ്മറി കാർഡിലെ വിവരങ്ങളില്‍ മാറ്റം വന്നാല്‍ ഹാഷ് വാല്യൂ മാറുമെന്ന് ദീപ കോടതിയെ അറിയിച്ചു. ഇരുഭാഗങ്ങളുടേയും ഫോറന്‍സിക് വിദഗ്ധയുടേയും അഭിപ്രായം കേട്ട കോടതി കേസ് ചൊവ്വാഴ്ച പരിഗണിക്കാനായി വീണ്ടും മാറ്റി

കേസ് അന്വേഷണം പാതിവഴിയില്‍ നിർത്തി കുറ്റപത്രം

കേസ് അട്ടിമറിക്കുകയാണെന്ന് ആരോപിച്ചുകൊണ്ട് അതിജീവിത നല്‍കിയ ഹർജിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. കേസ് അന്വേഷണം പാതിവഴിയില്‍ നിർത്തി കുറ്റപത്രം സമർപ്പിക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നുവെന്ന റിപ്പോർട്ടുകള്‍ പുറത്ത് വന്ന സാഹചര്യത്തിലായിരുന്നു ഇത്തരമൊരു ഹർജിയുമായി അതിജീവിതയായ നടി കോടതിയെ സമീപിച്ചത്.

ഈ സാഹചര്യത്തില്‍ നടി സമർപ്പിക്കപ്പെട്ട ഈ ഹർജിക്ക്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് വന്ന് ഈ ഹർജി വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടയാക്കുകയും തുടർന്ന് നടി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസ് അന്വേഷണത്തിന് കൂടുതല്‍ സമയം ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കുന്നത് ഒന്നരമാസത്തെ സമയം കൂടി നേടിയെടുക്കുന്നത്. ഈ സാഹചര്യത്തില്‍ നടി സമർപ്പിക്കപ്പെട്ട ഈ ഹർജിക്ക് വലിയ പ്രധാന്യം കല്‍പ്പിക്കുന്നില്ല.

Recommended Video

cmsvideo
Dileep | സിദ്ധിഖിനെ ചോദ്യം ചെയ്ത് Crime Branch | *Kerala

English summary
dileep actress case: Prosecution says memory card can be tested in central lab
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X