ദിലീപീനെ വളഞ്ഞിട്ട് പിടിക്കാന്‍ അന്വേഷണ സംഘം: സുനിയുടെ ശബ്ദ സാമ്പിള്‍ വീണ്ടും ശേഖരിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ സമയപരിധി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കഴിയാനിരിക്കെ അന്വേഷണം കൂടുതല്‍ ഊർജ്ജിതമാക്കി അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന മുഖ്യപ്രതി പള്‍സർ സുനിയുടെ ശബ്ദസാമ്പിള്‍ വീണ്ടും ശേഖരിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.
ഇത് ഡാന്‍സ് മാസ്റ്റർ വിക്രം.. സോറി പ്രഭുദേവേ സ്റ്റാർ; 'സാറി'നൊപ്പമുള്ള ചിത്രവുമായി മഞ്ജു വാര്യർ
കേസിലെ മാപ്പ് സാക്ഷിയും പള്‍സർ സുനിക്കൊപ്പം ജയിലില്‍ കഴിഞ്ഞിരുന്ന ആളുമായ തൃശൂർ സ്വദേശി ജിന്‍സന്‍ നടത്തിയ ചില വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പള്‍സർ സുനിയുടെ ശബ്ദം വീണ്ടും പരിശോധിക്കുന്നത്. ജിന്‍സനും പള്‍സർ സുനിയും തമ്മിലുള്ള ശബ്ദ സന്ദേശം പുറത്ത് വന്ന സാഹചര്യത്തില്‍ ജിന്‍സന്റെ ശബ്ദസാമ്പിള്‍ നേരത്തെ ക്രൈംബ്രാഞ്ച് സ്വീകരിച്ചിരുന്നു.

രണ്ട് പേരുടേയും ശബ്ദ സാമ്പിളുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി ശക്തമായ തെളിവുകളായി മാറ്റാനാണ് പൊലീസ് നീക്കം. ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകള്‍ പിന്നാലെ ജയിലില്‍ നിന്നും പള്‍സർ സുനി ജിന്‍സണെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട തന്റെ ആശങ്കകളായിരുന്നു സുനി ജിന്‍സണുമായി പങ്കുവെച്ചത്.
സുപ്പർ ഗ്ലാമറസ് ചിത്രങ്ങളുമായി കനിഹ: ഫിറ്റ്ന്സ് ഫ്രീക്കിന്റെ രഹസ്യം

ഈ ശബ്ദ സന്ദേശം പുറത്ത് വന്നതോടെ അന്വേഷണ സംഘം വിവരങ്ങള്‍ വ്യക്തമായി ശേഖരിക്കുകയായിരുന്നു. ഫോൺ സംഭാഷണത്തിലുള്ളത് ഇരുവരുടെയും ശബ്ദമാണെന്ന് ശാസ്ത്രീയമായി തെളിയിക്കാനാണ് സാമ്പിള്‍ പരിശോധന. അങ്ങനെ തെളിയിക്കാന്‍ സാധിച്ചാല്‍ അത് കേസിന് കൂടുതല്‍ കരുത്താവും. പള്‍സർ സുനിയുടെ ശബ്ദ സാമ്പിള്‍ നേരത്തെ തന്നെ ശേഖരിച്ചിരുന്നു. എന്നാല്‍ ഒരിക്കല്‍ കൂടെ ശേഖരിക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചത്.

കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനി എട്ടാപ്രതിയായ ദിലീപിന് അയച്ച കത്തിന്റെ യഥാർത്ഥ രൂപം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കേസിലെ നിർണ്ണായക തെളിവാണ് ഇത്. നിറയെ വെളിപ്പെടുത്തലുകളും തെളിവുകളും ഉള്ള ഈ തെളിവിന്റെ കണ്ടെത്തല്‍ ദിലീപിന് മേലുള്ള കുരുക്ക് മുറുക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

സുനിയോടൊപ്പെ ജയിലില്‍ കഴിഞ്ഞിരുന്ന കുന്ദംകുളം സ്വദേശി അജിത്തിന്റെ വീട്ടില്‍ നിന്നായിരുന്നു കത്തിന്റെ ഒർജിനല്‍ കണ്ടെത്തിയത്. കത്ത സുനി തന്നെ എഴുതിയതാണോയെന്ന് തെളിയിക്കുന്നതിന് വേണ്ടി സുനിയുടെ കൈയക്ഷരത്തിന്റെ സാമ്പിള്‍ ക്രൈം ബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. വ്യാഴാഴ്ച ജയിലില്‍ എത്തിയാണ് അന്വേഷണ സംഘം സുനിയുടെ കൈയക്ഷരത്തിന്റെ സാമ്പിള്‍ ശേഖരിച്ചത്. ഈ സാമ്പിള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.

ദിലീപും പള്‍സർ സുനിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന വിവരങ്ങളാണ് ഈ കത്തിലുള്ളത്. ചെയ്ത തെറ്റുകല്‍ കോടതിയില്‍ ഏറ്റ് പറഞ്ഞ് മാപ്പിരക്കും എന്നാണ് 2018 മെയ് 7 ന് ജയിലില്‍ നിന്നും എഴുതിയ കത്തില്‍ പള്‍സർ സുനി വ്യക്തമാക്കുന്നത്. അഭിഭാഷകരെയും സാക്ഷികളെയും വിലക്ക് എടുത്താലും സത്യം മൂടിവെക്കാൻ ആകില്ല എന്നത് ഉള്‍പ്പടേയുള്ള പരാമർശങ്ങളും കത്തിലുണ്ട്. അതേസമയം ഈ കത്ത ദിലീപിന് കൈമാറാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് കണ്ടെത്തല്‍.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യും. ദിലീപിന്‍റെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍റെ മൊഴി വീട്ടിലെത്തി എടുക്കുമെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കസ്റ്റഡി ഉള്‍പ്പടേയുള്ള കാര്യങ്ങളില്‍ തുടർ നടപടി സ്വീകരിക്കുക.












Click it and Unblock the Notifications