Get Updates
Get notified of breaking news, exclusive insights, and must-see stories!

'വീഡിയോ പ്രതിയെ രക്ഷിക്കാന്‍': ദിലീപിനെ വെള്ളപൂശിയ ശ്രീലേഖ പെടുമോ, പരാതി നല്‍കിയ ഷേർളി പറയുന്നു

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മുന്‍ ജയില്‍ ഡി ജി പി ആർ ശ്രീലേഖ അടുത്തിടെ നടത്തിയ വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങള്‍ക്കായിരുന്നു തുടക്കം കുറിച്ചത്. കേസിലെ ദിലീപിനെ പെടുത്താനായി പൊലീസ് വ്യാജ തെളിവുകള്‍ സൃഷ്ടിച്ചുവെന്നായിരുന്നു തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ ശ്രീലേഖ അവകാശപ്പെട്ടത്. സംഭവത്തില്‍ ശ്രീലേഖയ്ക്കെതിരെ വലിയ വിമർശനം ഉയർന്നതോടെ ഇക്കാര്യം അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയെങ്കിലും ആ വഴിക്കുള്ള അന്വേഷണം ഇതുവരെ നീണ്ടിട്ടില്ല.

ഈ സാഹചര്യത്തിലാണ് ശ്രീലേഖയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് എബി ഷേർളിയെന്ന സാമൂഹ്യ പ്രവർത്തക പരാതിയുമായി എത്തിയത്. എന്തുകൊണ്ടാണ് ഇത്തരമൊരു പരാതിയുമായി രംഗത്ത് വന്നുവെന്ന കാരണം ന്യൂസ് 7 മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അവർ വ്യക്തമാക്കുകയും ചെയ്യുന്നു.

ശ്രീലേഖ ഐ പി എസ് എന്നയാള്‍ നടത്തുന്ന സസ്നേഹം ശ്രീലേഖ

ശ്രീലേഖ ഐ പി എസ് എന്നയാള്‍ നടത്തുന്ന സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിന്റെ 75-ാം എപ്പിസോഡ് ഞാന്‍ കാണാന്‍ ഇടയായി. ആ എപ്പിസോഡില്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു കേസിനെ കുറിച്ച് നിരവധി പരാമാർശങ്ങളാണ് നടത്തുന്നത്. കോടതിയിലിരിക്കുന്ന തെളിവുകള്‍ വ്യാജമാണെന്നും പ്രതിയാക്കപ്പെട്ട ഒരാള്‍ നിരപരാധിയാണെന്നും വീഡിയോയില്‍ പറയുന്നുണ്ടെന്നും ഷേർളി വ്യക്തമാക്കുന്നു.

എന്തൊരഴകാണ്.... തൂ വെള്ളയില്‍ തിളങ്ങി മാളവിക മോഹനന്‍; വൈറലായി പുതിയ ചിത്രങ്ങള്‍

ശ്രീലേഖ എന്ന് പറയുന്ന ഞങ്ങള്‍ക്ക് എല്ലാവർക്കും

ശ്രീലേഖ എന്ന് പറയുന്ന ഞങ്ങള്‍ക്ക് എല്ലാവർക്കും അറിയുന്നതിനേക്കാള്‍ കൂടുതല്‍ നിയമം അറിയുന്നയാളാണ്. പ്രതിയാക്കപ്പെട്ടയാള്‍ ജയിലില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന് അനുവദിച്ച സുഖ സൌക്യര്യങ്ങളെക്കുറിച്ചും അവർ തന്നെ പറയുന്നുണ്ടായിരുന്നു. സാധാരക്കാരനായ ഒരാളാണ് ആ സാഹചര്യത്തില്‍ ജയിലില്‍ എത്തിയതെങ്കില്‍ ഇത്തരം സൌകര്യം അവർ ചെയ്തുകൊടുക്കില്ല.

എന്തുകൊണ്ട് ഇദ്ദേഹത്തിന് ഇത്തരം ആനുകൂല്യങ്ങള്‍

എന്തുകൊണ്ട് ഇദ്ദേഹത്തിന് ഇത്തരം ആനുകൂല്യങ്ങള്‍ ഉന്നതപദവിയില്‍ ഇരിക്കുന്ന ഒരാള്‍ ഒരുക്കി കൊടുത്തു. അത് തെറ്റാണ്. അയാള്‍ കുറ്റം ചെയ്തോ ഇല്ലയോ എന്നുള്ളത് പിന്നീടുള്ള കാര്യമാണ്. ആ കേസുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം ഉള്ളതുകൊണ്ടായിരിക്കുമല്ലോ പ്രതി ജയിലില്‍ എത്തിയിട്ടുണ്ടാവുക. അങ്ങനെയുള്ള ഒരാള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിലൂടെ എത്ത് മാതൃകയാണ് അവർ പബ്ലിക്കിന് കൊടുക്കുന്നതെന്നും ഷേർളി ചോദിക്കുന്നു

പള്‍സർ സുനി എന്ന ക്രിമിനലിനെ കുറിച്ചും അവർ പരാമർശം

പള്‍സർ സുനി എന്ന ക്രിമിനലിനെ കുറിച്ചും അവർ പരാമർശം നടത്തം. അയാള്‍ ഇതിന് മുമ്പ് നടത്തിയ കുറ്റകൃത്യങ്ങളെക്കുറിച്ച് അവർക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. വിവരം കിട്ടിയിട്ടും അവർ കേസെടുത്തില്ലെന്ന് പറഞ്ഞു. ഒരു ഉന്നത പദവിയിലിക്കുന്ന ഐ പി എസ്സുകാരി ചെയ്യേണ്ട കാര്യമാണോ അവർ ചെയ്തത്. അവരുടെ പ്രവർത്തി എന്ന് പറയുന്നത് വളരെ അധികം കുറ്റകരമായ കാര്യമാണ്.

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികളെ രക്ഷപ്പെടുത്തുന്നതിന്

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികളെ രക്ഷപ്പെടുത്തുന്നതിന് വേണ്ട ഒരു വീഡിയോ ആണ് ശ്രീലേഖ മാഡം ചെയ്തതെന്ന ഒരു വിശ്വാസം ഞങ്ങള്‍ ഒരുപാട് സ്ത്രീകള്‍ക്കും ഉണ്ടായി. അതില്‍ നിന്നും ഉണ്ടായ ഒരു പ്രേരണ മൂലമാണ് ഇത്തരമൊരു കേസ് കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വിചാരണ ഘട്ടത്തിലിരിക്കുന്ന ഒരു കേസിലെ പ്രതി ഒരു കുറ്റക്കാരനല്ലെന്ന് അവർക്ക് എങ്ങനെയാണ് പറയാന്‍ സാധിക്കുക. ഇത് തന്നെ ഒരു നിയമലംഘനം അല്ലേ.

ഇപ്പഴും സർക്കാർ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന ഒരു വ്യക്തി

ഇപ്പഴും സർക്കാർ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന ഒരു വ്യക്തി എങ്ങനെയാണ് ഒരു കേസില്‍ മുന്‍ധാരണയോടെ വിധി പറയുക. അവർ കോടതിയാണോ. തെളിവുകളും സാക്ഷിമൊഴികളും എല്ലാം പരിശോധിച്ചതിന് ശേഷമാണല്ലോ കോടതി വിധി പറയുന്നത്. പ്രതികളെ രക്ഷിക്കുന്നതിന് വേണ്ടിയുള്ള ഒരു പ്രവർത്തിയാണ് അവരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. അത് തെറ്റാണ്. അവർ നിയമനടപടി നേരിടേണ്ടതുണ്ടെന്നും ഷേർളി കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+