Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപ് കൂടുതൽ കൂടുത> ഇന്നസെന്റാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കുന്നു, ആ ബോധ്യം ആൾക്കാർക്കുണ്ട്': രാഹുൽ ഈശ്വർ

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അതിജീവിതയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ജഡ്ജി ഹണി എം വര്‍ഗീസിനെ വിചാരണ ചുമതലയില്‍ നിന്ന് മാറ്റണമെന്നായിരുന്നു അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഈ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. കൂടാതെ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് തന്നെ വിചാരണ നടത്തണമെന്ന ഉത്തരവും ഹൈക്കോടതി പുറപ്പെടുവിക്കുകയും ചെയ്തു.

1

കൂടാതെ, നടിയെ ആക്രമിച്ച കേസ് ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഈ മാസം 2 നാണ് സിബിഐ പ്രത്യേക കോടതിയില്‍ നിന്നും ജില്ലാ സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ ഉത്തരവിട്ടത്.

2

എന്നാല്‍ ഇപ്പോഴിതാ ഈ തീരുമാനവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ ദിലീപ് അനുകൂലി രാഹുല്‍ ഈശ്വര്‍ പ്രതികരിച്ച് രംഗത്തെത്തി. നടന്‍ ദിലീപിനെയും ഹണി എം വര്‍ഗീസിനെയും കരിവാരിത്തേക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന കോടതിയിലുള്ളവരുടെ തിരിച്ചറിവാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

3

ഇത് കോടതിയിലെ ചിലര്‍ക്ക് മാത്രമല്ല, അഭിഭാഷക സമൂഹത്തിന് തന്നെ ഇക്കാര്യം വ്യക്തമാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ശ്രീജിത്ത് പെരുമന പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ചും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. എല്ലാ ചെറിയ കാര്യങ്ങളെയും പിടിച്ച് കോടതിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കരുതെന്നാണ് അദ്ദേഹം കുറിപ്പില്‍ പങ്കുവച്ചതെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

4

അമേരിക്കയിലെ ക്യൂ ആനോണ്‍ തിയറി പോലെയോ സ്‌റ്റോക്ക് ദ സ്റ്റീല്‍ എന്ന് ട്രംപ് പറയുന്ന തിയറി പോലെയോ ആയി കേരളത്തില്‍ മാറിക്കഴിഞ്ഞു ദിലീപിനെ കുടുക്കാന്‍ ശ്രമിക്കുന്ന കഥ എന്ന തിരിച്ചറിവിലേക്ക് ഇനിയെങ്കിലും ദിലീപിനെ എതിര്‍ക്കുന്നവര്‍ എത്തണമെന്നതാണ് എനിക്ക് പറയാനുള്ളതെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

5

അതായത് അവര്‍ പറയുന്ന കാര്യം മാത്രമാണ് ശരിയെന്ന് കരുതുകയും ലോകത്തിലെ ആള്‍ക്കാര്‍ തങ്ങളുടെ കൂടെയാണെന്ന് തെറ്റിദ്ധരിക്കുകയും തങ്ങളെ സപ്പോര്‍ട്ട് ചെയ്യാത്തവര്‍ എല്ലാവരും വലിയൊരു ഗ്രാന്‍ഡ് കോണ്‍സ്പിറസി, ഗ്രാന്‍ഡ് നരേറ്റീവിന്റെ ഭാഗമായി മാറുകയോ, ഞങ്ങള്‍ക്കെതിരെയോ അതിജീവിതക്കെതിരെയോ ഗൂഡാലോചന നടത്തുകയാണോ എന്ന് പറയുന്ന കാര്യത്തിലേക്ക് ദിലീപിനെ ഇഷ്ടമല്ലാത്തവര്‍ പോയ്ക്കഴിഞ്ഞു.

6

ഇതൊക്കെ പുറത്ത് കാണുന്ന വലിയൊരു സമൂഹമില്ലേ, ഈ വെളയില്‍ നിന്ന് കാണുന്ന നമ്മുടെ സമൂഹത്തിന് അറിയാം ദിലീപിന്റെ ഗ്രാഫ് ഉയര്‍ന്നിട്ടുണ്ടോ എന്ന്. ഈ കേസ് വളരെ ആഴത്തില്‍ എല്ലാവരും പഠിച്ചിട്ടുണ്ട്. മുഖ്യധാര മാധ്യമങ്ങള്‍ വളരെ ആഴത്തില്‍ കേസ് പഠിക്കുന്നുണ്ട്. അതുകൊണ്ട് സുപ്രീം കോടതി തന്നെ പറയുകയുണ്ടായി ഈ കേസിന് വളരെ മാധ്യമ ശ്രദ്ധ കിട്ടിയെന്ന്.

7

എല്ലാവരും ഈ കേസിന്റെ വിവരങ്ങളിലേക്ക് പോകുകയാണ്. അപ്പോള്‍ ഓരോരുത്തരും ഈ കേസില്‍ അവരവരുടേതായ ജഡ്ജ്‌മെന്റിലേക്ക് എത്തുന്നുണ്ട്. ആ ജഡ്ജ്‌മെന്റിനുള്ളില്‍ ദിലീപ് കൂടുതല്‍ കൂടുതല്‍ ഇന്നസെന്റാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

8

അതേസമയം, നടിയെ ആക്രമിച്ച കേസ് ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയ നടപടിക്ക് എതിരെ പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കും. സിബിഐ കോടതി മൂന്നില്‍ നിന്നും അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് കേസ് മാറ്റാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കുക. കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റാനുള്ള ഹൈക്കോടതി അസിസ്റ്റന്റ് രജിസ്ട്രാറിന്റെ ഉത്തരവിന്റെ നിയമ സാധുതയും പ്രോസിക്യൂഷന്‍ ചോദ്യം ചെയ്യും.

എന്റെമ്മോ...ഇത് എന്തൊരു ലുക്ക്, നൈല നിങ്ങള്‍ പണ്ടേ പൊളിയാണ്, വൈറല്‍ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+