'നടി മേനകയെ തട്ടിക്കൊണ്ട് പോയത് ദിലീപാണോ?'; വിജയം ആഘോഷിക്കുമെന്ന് ആവർത്തിച്ച് രാഹുല്‍ ഈശ്വർ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് കാവ്യാ മാധവനെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് ക്രൈം ബ്രാഞ്ച്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാവും താരത്തെ ചോദ്യം ചെയ്യുക. നേരത്തെ തിങ്കളാഴ്ച രാവിലെ ആലുവയിലെ പൊലീസ് ക്ലബ്ബില്‍ എത്താന്‍ ആവശ്യപ്പെട്ട് കാവ്യക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ചെന്നൈയില്‍ നിന്നും തിങ്കളാഴ്ച മാത്രമേ കൊച്ചിയില്‍ എത്തുകയുള്ളുവെന്നും അതിനാല്‍ മറ്റൊരു ദിവസം അനുവദിക്കണമെന്നും കാവ്യ അന്വേഷണസംഘത്തോട് ആവശ്യപ്പെടുകയായിരുന്നു.
ഇതേ തുടർന്നാണ് ചോദ്യം ചെയ്യല്‍ ബുധനാഴ്ചത്തേക്ക് മാറ്റിയത്. അതേസമയം, കാവ്യയുടെ ഈ നീക്കത്തിന് പിന്നാലെ ചോദ്യം ചെയ്യല്‍ മനുപ്പൂർവ്വം നീട്ടിക്കൊണ്ട് പോവുന്നുവെന്ന ആരോപണങ്ങളുമായി ചിലർ എത്തിയപ്പോള്‍ അത് അവരുടെ അവകാശമാണെന്ന വാദമാണ് രാഹുല്‍ ഈശ്വർ ഉയർത്തുന്നത്. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍ ഇങ്ങനെ..

കൃത്യമായ നിയമോപദേശം കാവ്യക്ക് കിട്ടിയിട്ടുണ്ടാവും. കാര്യമായ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ അവർക്ക് കാണും. അതിനുള്ള അവകാശം അവർക്ക് കാണും. ദിലീപിനെ അനുകൂലിച്ച് പറഞ്ഞാലും അല്ലെങ്കിലും ചോദ്യം ചെയ്യലിന് തയ്യാറെടുക്കാനായി കാവ്യക്ക് ധാരാളം സമയമുണ്ട്. 12-ാം തിയതി എങ്ങനെയാണ് കോടതിയുടെ സമീപനം എന്ന് നോക്കാം. സമയം നീട്ടിക്കൊടുക്കുമോ ഇല്ലയോ എന്ന് അറിയാമെന്നും രാഹുല്‍ ഈശ്വർ വ്യക്തമാക്കുന്നു.
ഉന്തല്ലേ.. തള്ളല്ലേ..; ആരാധകരുടെ സ്നേഹത്തില്‍ വീർപ്പുമുട്ടി ഭാവന, വൈറല്‍ ദൃശ്യങ്ങള്‍

സുരാജിന്റെയും ശരത്തിന്റേതുമായി പുറത്ത് വന്ന ശബ്ദ രേഖ വിശ്വസിക്കുകയാണെങ്കില്‍ ദിലീപ് നിരപരാധിയാണെന്ന് പറയേണ്ടി വരും. അതുകൊണ്ട് തന്നെ ഒരു പരിധിക്ക് അപ്പുറത്ത് ആ തെളിവുകള്‍ക്ക് പ്രാധാന്യം ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അതൊരാളുടെ അഭിപ്രായം മാത്രമാണ്. അതുകൊണ്ട് തന്നെ അതിന് വലിയ വില കോടതി പോലും കൊടുക്കുമെന്ന് കരുതുന്നില്ല.

ഇത്തരമൊരു തെളിവ് വന്നതോടെ കാവ്യയുടെ കൂടെ നിലപാട് അറിയുകയെന്ന ചട്ടപ്രകാരമുള്ള കാര്യത്തിലേക്കാവും പൊലീസും പോവുന്നത്. സത്യം പറഞ്ഞാല്‍ എന്റെ ഉള്ളിന്റെ ഉള്ളിലെ രഹസ്യം എന്ന് പറയുന്നത് കാവ്യയെ അറസ്റ്റ് ചെയ്യുകയും അവരാണ് ഇതിന് പിന്നിലെന്ന് പറയുകയും ചെയ്യണം. പിന്നെ ബൈജുകൊട്ടാരക്കര പറയുന്നത് പോലെ കാവ്യയല്ല, തിരുവനന്തപുരത്തെ സീരിയല്‍ നിർമ്മാതാവാണ് മാഡം എന്നുകൂടി പറയണം.

അപ്പോള്‍ ഈ നാല് വർഷം ദിലീപിനെ വേട്ടയാടിയത് അർത്ഥശൂന്യമായിരുന്നുവെന്ന് അവസാന ആഴ്ച പറയുന്നത് പോലെയാവും. അതുകൊണ്ട് തന്നെ അവർ അങ്ങനെ പറയണമെന്നാണ് എന്റെ ആഗ്രഹം. ദിലീപ് അനുകൂലിയെന്ന് നെറ്റിയില്‍ എഴുതി ഒട്ടിക്കുന്നയാളാണ് ഞാന്‍. അങ്ങനെ വളരെ ചുരുക്കം പേർ മാത്രമേ ദിലീപ് അനുകൂലിയെന്ന് പരസ്യമായി പറയാന്‍ ധൈര്യം കാണിച്ചിട്ടുള്ളു. ഈ കേസ് കഴിയുമ്പോള്‍ അത് എനിക്ക് കൂടിയുള്ള ഒരു പൊന്‍തൂവലാണെന്നും രാഹുല്‍ ഈശ്വർ കൂട്ടിച്ചേർക്കുന്നു.

2011 ല്‍ ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയില്‍ വന്നപ്പോള്‍ ശ്രീമതി മേനക സുരേഷിനെ പള്‍സർ സുനി പിന്തുടരുന്ന ഒരു സംഭവമുണ്ടായി. അന്ന് തന്നെ സുരേഷ് കുമാർ പൊലീസില്‍ പോയി പരാതി നല്‍കുകയും ചെയ്തിരുന്നു. പള്‍സർ സുനിക്ക് ക്രിമിനല്‍ ചരിത്രമുണ്ടെന്ന് ഇതില്‍ നിന്ന് തന്നെ വ്യക്തമാണ്. പള്‍സർ സുനിയുടെ ക്രിമിനല്‍ ബന്ധത്തിന് ദിലീപിന്റെ ആവശ്യമൊന്നും ഇല്ല. നേരത്തെ തന്നെ ജയിലില്‍ പോയ വ്യക്തിയാണ്.

പള്‍സർ സുനി ക്രിമിനലാണ് എന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. പക്ഷെ അതിലേക്ക് ദിലീപിനെ വലിച്ചിഴയ്ക്കുന്നത് എന്തിനാണ്. ദിലീപിനെ കേസിലേക്ക് വലിച്ചിഴച്ചതാണ് യഥാർത്ഥത്തില്‍ പള്‍സർ സുനിയുടെ അഭിഭാഷകന്റെ ബുദ്ധി. ദിലീപിനേയും കൂടി കേസിലേക്ക് വലിച്ചിട്ടോ, അദ്ദേഹം ഏതെങ്കിലും രീതിയില്‍ കേസ് ഫൈറ്റ് ചെയ്തോളുമെന്നും അഭിഭാഷകന്‍ പറഞ്ഞു.

പള്‍സർ സുനിയെപ്പേലുള്ളവരെ അകറ്റി നിർത്തേണ്ടതുണ്ട്. എന്നാല്‍ ഇവരുമായി ദിലീപിന് ബന്ധമില്ല. മേനക സുരേഷിനെ തട്ടിക്കൊണ്ട് പോയത് ദിലീപാണോ? അല്ലെങ്കില്‍ മേനക സുരേഷിനെ തട്ടിക്കൊണ്ടുപോവാന്‍ ദിലീപിന് എന്താണ് താല്‍പര്യം. അവിടെ പ്രതി പള്‍സർ സുനി മാത്രമാണ് കുറ്റക്കാരന്‍, അല്ലെങ്കില്‍ അങ്ങനെ ഒരു പരാതി നിലവിലുണ്ടെന്നും രാഹുല്‍ ഈശ്വർ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സൂചിപ്പിക്കുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications