ഇത് വന്‍ തിരക്കഥ; കാവ്യ മാധവനെതിരായ ആ നീക്കം പോലും തള്ളിക്കളയാനാവില്ല: സജി നന്ത്യാട്ട്
കൊച്ചി: സിനിമയെ വെല്ലുന്ന തിരക്കഥയാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് നിർമ്മാതാവ് സജി നന്ത്യാട്ട്. ആദ്യം പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വീണ്ടും പറയേണ്ടി വരുന്നതില്‍ ബുദ്ധിമുട്ടുണ്ട്. ഇടിയപ്പം കുരുങ്ങിക്കിടക്കുന്നത് പോലെ കുരുങ്ങിക്കിടക്കുയാണ് ഈ കേസ്. ഇപ്പോള്‍ പറയുന്നത് കാവ്യയാണ് പ്രതിയെന്ന്. അങ്ങനെയെങ്കില്‍ ഈ ദിലീപിനെ കേസില്‍ പ്രതിയാക്കിയത് എന്തിനാണെന്നും സജി നന്ത്യാട്ട് ചോദിക്കുന്നു.
ഈ കുപ്പിവളയ്ക്ക് എത്രയാ ചേട്ടാ.. നാട്ടിലെ ഉത്സവത്തില്‍ അടിച്ചുപൊളിച്ച് അനുശ്രീ
വിചാരണ വേളയിലുണ്ടായ നഷ്ടങ്ങള്‍ നികത്താന്‍ വേണ്ടിയല്ലേ ഇത്തരമൊരു നീക്കമെന്ന് തുടന്വേഷണവുമായി ബന്ധപ്പെട്ട് കോടതിയില്‍ പോയപ്പോള്‍ ഹൈക്കോടതി അന്വേഷണ സംഘത്തോട് ചോദിച്ചിരുന്നു. ആ ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോള്‍ കൊടുത്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. മനോരമ ന്യൂസ് ചാനല്‍ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സജി നന്ത്യാട്ടിന്റെ വാക്കുകളിലേക്ക്.
Recommended Video


2012 ല്‍ പള്‍സർ സുനിക്ക് ദിലീപ് കൊടുത്ത കൊട്ടേഷന്‍ എന്നായിരുന്നല്ലോ, ഇത്രയും നാള്‍ പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോള്‍ അത് മാറി 2020 ആയി. നല്ല തിരക്കഥയാണ്. എന്താണ് പുറത്ത് വന്ന ഓഡിയോയില്‍ പറയുന്നത്. ' കാവ്യയ്ക്ക് കാവ്യയുടെ കൂട്ടുകാരികള്‍ പണികൊടുക്കാന്‍ വെച്ചിരുന്നു. ചേട്ടന്‍ ഇതില്‍ പെട്ടുപോയതുകൊണ്ട് ചേട്ടന്റെ തലയിലേക്ക് വന്നതാണ്. പണി തിരിച്ചു കൊടുത്താണ്' എന്നാണ് അതിലുള്ളത്. അതായത് കാവ്യക്ക് കൊടുക്കാനുള്ള പണി ചേട്ടന് തിരിച്ച് കൊടുത്തതാണ്.
ഉന്തല്ലേ.. തള്ളല്ലേ..; ആരാധക സ്നേഹത്തില്‍ വീർപ്പുമുട്ടി ഭാവന, വൈറല്‍ ദൃശ്യങ്ങള്‍

ഈ ഓഡിയോ എവിടുന്നാണ് പൊലിസീന് കിട്ടിയതെന്ന് അറിയില്ല. കഴിഞ്ഞ ദിവസം മറ്റൊരാള്‍ 21 മിനിറ്റുള്ള ഓഡിയോയെക്കുറിച്ച് പറയുന്നത് കേട്ടു. അതായത് വലിയൊരു നാടകമാണ് ഇവിടെ നടക്കുന്നത്. ഇതൊക്കെ വലിയ തിരിക്കഥയാണ്. ഇപ്പോഴിതാ കാവ്യയും വന്നിരിക്കുകയാണ്. അപ്പോള്‍ ഇതുവരെ നടന്ന അന്വേഷണം പ്രഹസനമായിരുന്നോയെന്നും സജി നന്ത്യാട്ട് ചോദിക്കുന്നു

കാവ്യക്ക് കൊടുക്കേണ്ട പണി ദിലീപിന് കൊടുത്തതാണെന്നാണ് സുരാജ് പറയുന്നത്. ഒരു കുടുംബത്തിലേക്ക് വിവാദമായ കേസ് വരുമ്പോള്‍ ആരെല്ലാം മറന്നാലും ആ കുടുംബം അത് മറക്കില്ല. അതിനെക്കുറിച്ച് അവിടെ പല രീതിയിലുള്ള ചർച്ചകളും നടക്കും. സ്വഭാവികമായും ഇത് എന്താണ് ആരാണ് ഇതിന് പിന്നില്‍ എന്നതിനെക്കുറിച്ച് അവർ ചർച്ച ചെയ്യും.

ബാലചന്ദ്രകുമാർ തന്നെ എത്രയോ തവണ പറഞ്ഞിരിക്കുന്നു ദിലീപ് പ്രതിയല്ലെന്ന്. അത് തന്നേയല്ലേ ഞങ്ങള്‍ കഴിഞ്ഞ ആറ് വർഷമായി പറഞ്ഞുകൊണ്ടിരിക്കുന്നത്. ദിലീപ് പ്രതിയല്ല എന്ന് പറയാന്‍ കാരണമുണ്ട്. അദ്ദേഹം ഈ കേസില്‍ പ്രതിയല്ല. അത് ഒറ്റവാക്കില്‍ വിശദീകരിക്കാന്‍ കഴിയില്ല. എന്നാല്‍ എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്. കാവ്യയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലും തള്ളിക്കളയാന്‍ സാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഇപ്പോള്‍ നടക്കുന്നതെല്ലാം വലിയൊരു നീക്കത്തിന്റെ ഭാഗമാണ്. കേസില്‍ ദിലീപിനെതിരായി കാര്യമായ തെളിവുകളൊന്നുമില്ല. ആ സാഹചര്യത്തില്‍ വലിയൊരു പുകമറ സൃഷ്ടിച്ചുകൊണ്ട് കാര്യങ്ങളെല്ലാം പത്രക്കാർക്ക് മുന്നിലേക്ക് ഇടുകയാണ്. 164 പ്രകാരം മൊഴി കൊടുക്കേണ്ട സാക്ഷികള്‍ ചാനലില്‍ വന്നിരുന്ന് സംസാരിക്കുകയാണ്. സായി ശങ്കറിനെക്കുറിച്ചൊക്കെ എന്തെല്ലാമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞത്. ഇപ്പോള്‍ സായി ശങ്കർ അവർക്ക് എല്ലാം എല്ലാമായി. ഈ നാടകമൊക്കെ ആർക്കാണ് മനസ്സിലാവാത്തത്.

പലകേസിലും പ്രതിയായ സായ് ശങ്കറിന്റെ വക്കീല്‍ രാമന്‍ പിള്ളയാണ്. എന്നാല്‍ നേരം ഇരുട്ടി വെളുത്തപ്പോള്‍ ചിലർക്ക് സായി ശങ്കർ ചാവറയച്ചനായി. ദിലീപ് ആവശ്യപ്പെട്ടപ്പോള്‍ സ്വാകര്യമായ വിവരങ്ങളാണ് ഫോണില്‍ നിന്നും നീക്കം ചെയ്തതെന്നാണ് സായി ശങ്കർ നേരത്തെ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ മാറി. സായി ശങ്കറെ ഇപ്പോള്‍ അവർ വിശുദ്ധനാക്കുകയാണെന്നും സജി നന്ത്യാട്ട് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications