Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാവരും ഒത്തുകളിക്കുമ്പോള്‍ ഒരു പെണ്‍കുട്ടി ഒറ്റയ്ക്കാണ്..സാറാ ജോസഫ്

തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരി സാറാ ജോസഫ്.

എല്ലാവരും ഒത്തുകളിക്കുമ്പോള്‍ ഒരു പെണ്‍കുട്ടി ഒറ്റയ്ക്കാണെന്നും അതിജീവിതയ്ക്ക് നീതി കൊടുക്കാന്‍ ആയിരിക്കണം ഭരണകൂടമെന്നും സാറാ ജോസഫ് പറഞ്ഞു.

sara joseph

അഞ്ച് വര്‍ഷമായി ഇവിടെ എന്താ നടക്കുന്നത്. ഭരണകൂടം പൊട്ടന്‍കളിക്കരുത്, എല്ലാവരും ഒത്തുകളിക്കുമ്പോള്‍ ഒരു പെണ്‍കുട്ടി ഒറ്റയ്ക്കാണ്. സുപ്രീംകോടതി വരെ മുഖ്യമന്ത്രി അതിജീവിതയുടെ കൂടെയുണ്ടാവണം, ഉണ്ടായേ പറ്റൂ,' സാറാ ജോസഫ് പറഞ്ഞു. സുരക്ഷയില്ലാത്ത സംസ്ഥാനത്ത് ജീവിക്കുന്നത് ഗതികേടാണെന്നും അവര്‍ പറഞ്ഞു.

തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ 'സാസ്‌കാരിക കേരളം അതിജീവിതയ്ക്കൊപ്പം' എന്ന ഐക്യദാര്‍ഢ്യ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സാറാ ജോസഫ്.

അതേസമയം, വിചാരണക്കോടതിക്കെതിരെ നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയും രംഗത്തെത്തിയിരുന്നു. കോടതി വിധി നേരത്തെ തന്നെ എഴുതി തയ്യാറാക്കിയെന്നും ഇപ്പോള്‍ നടക്കുന്നത് നാടകമാണെന്നുമാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്.

'ഹര്‍ജിയുമായി ചെല്ലുമ്പോള്‍ പ്രോസിക്യൂട്ടര്‍മാര്‍ അനുഭവിക്കുന്നത് അപമാനം. വിധി നേരത്തെ എഴുതിവെച്ചുകഴിഞ്ഞു, ഇനി അത് പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേ ഉള്ളൂ. പ്രോസിക്യൂട്ടര്‍മാര്‍ മാറാന്‍ കാരണമെന്തെന്ന് കോടതികള്‍ ചോദിക്കുന്നില്ല,' ഭാഗ്യലക്ഷ്മി പ്രതികരിച്ചു.

ഉന്നതന് ഒരു നീതി, സാധാരണക്കാരന് മറ്റൊരു നീതി എന്നതാണ് കോടതിയുടെ സമീപനം എന്നും ഭാഗ്യലക്ഷ്മി വിമര്‍ശിച്ചു.

'നടിയെ ആക്രമിച്ച കേസിന്റെ വിധി തയ്യാറാണ്. ഇനി അത് പ്രഖ്യാപിക്കേണ്ട ദിവസമേയുള്ളൂ. ബാക്കിയെല്ലാം കഴിഞ്ഞു. ഇപ്പോള്‍ നടക്കുന്നതൊക്കെ മറ്റുപല നാടകങ്ങളുമാണ്. കോടതിയില്‍ പ്രോസിക്യൂട്ടര്‍മാര്‍ അപമാനവും പരിഹാസവും നേരിടുകയാണ്. രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ മാറിയിട്ടും ജുഡീഷ്യറി കാരണം ചോദിക്കുന്നില്ല. എന്താണ് പ്രശ്നമെന്ന് ഒരു സാധാരണക്കാരനോടും കോടതി ചോദിക്കുന്നില്ല.

ഒരു സാധാരണക്കാരന്‍ കോടതിയിലേക്ക് കയറിയാല്‍ എന്തായിരിക്കും അവിടെ സംഭവിക്കുന്നത്. എന്റെ കേസില്‍ ഞാന്‍ തെറ്റ് ചെയ്തു എന്ന രീതിയിലാണ് ജഡ്ജി എന്നോട് സംസാരിച്ചത്. പക്ഷേ, ഞാനതിനെ ബഹുമാനിക്കുന്നു. ഞാന്‍ നിയമം കൈയിലെടുത്തത് കൊണ്ടാണ് കോടതി ആ വാക്ക് ചോദിച്ചത്. തീര്‍ച്ചയായും കോടതി അത് ചോദിക്കേണ്ടതാണ്. ഞാന്‍ അതിനെ ബഹുമാനിക്കുന്നു.

നമിത ഇത് എങ്ങോട്ടാ....പുതിയ ചിത്രം പങ്കുവെച്ച് താരം ചോദ്യവുമായി ആരാധകർ
അതേസമയം, കേസില്‍ ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ച് ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പരിഗണിക്കരുത് എന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. നിയമപരമായി കേസില്‍ നിന്ന് പിന്മാറാന്‍ കഴിയില്ലെന്നാണ് കൗസര്‍ എടപ്പഗത്ത് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+