കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എല്ലാം നാടകമാണ്; തൃക്കാകര തിരഞ്ഞെടുപ്പ് സമയമായതിനാലാണ് അത്തരമൊരു നീക്കം ദിലീപ് കേസിലുണ്ടായത്'

Google Oneindia Malayalam News

കൊച്ചി: തൃക്കാകരയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാലാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ശരത്തിനെ അറസ്റ്റ് ചെയ്തതെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ മാത്രമാണ് ശരത്തിനെതിരെ ചുമത്തിയത്. അതുകൊണ്ട് തന്നെ അറസ്റ്റ് ചെയ്ത് അരമണിക്കൂറിനകം അദ്ദേഹത്തിന് ജാമ്യം ലഭിക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഞങ്ങള്‍ എന്തെങ്കിലുമൊക്കെ കാണിക്കുന്നുവെന്ന് വരുത്തി തീർക്കണം. അതിന് വേണ്ടിയാണ് ഇപ്പോഴത്തെ ഈ അറസ്റ്റ് നാടകമെന്ന് ഞാന്‍ പറയുമെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സമാനമായ കാര്യവും അതിലും വലുതും ചെയ്തു';എന്നിട്ടും കാവ്യാ മാധവനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല''സമാനമായ കാര്യവും അതിലും വലുതും ചെയ്തു';എന്നിട്ടും കാവ്യാ മാധവനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല'

രാമന്‍പിള്ളയെന്ന ദിലീപിന്റെ വക്കീലിനെന്താ കൊമ്പുണ്ടോ

രാമന്‍പിള്ളയെന്ന ദിലീപിന്റെ വക്കീലിനെന്താ കൊമ്പുണ്ടോ. അന്വേഷ സംഘത്തിന് അദ്ദേഹത്തിന്റെ ഓഫീസില്‍ കയറി പരിശോധിക്കുന്നതിന് എന്താണ് തടസ്സം. ഇവിടെ വെച്ച് തന്നെയാണോ ഫോണിലെ വിവരങ്ങള്‍ മാറ്റിയിരിക്കുന്നത്? അവർ പറഞ്ഞിട്ടല്ലെ വിവരങ്ങള്‍ മായ്ച്ച് കളഞ്ഞതെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു.

കേരളത്തില്‍ എത്രയധികം കേസുകള്‍ നടക്കുന്നുണ്ട്.

കേരളത്തില്‍ എത്രയധികം കേസുകള്‍ നടക്കുന്നുണ്ട്. ആയിരക്കണക്കിന് കേസുകളല്ലേ നടക്കുന്നത്. ഏതെങ്കിലുമൊരു കേസില്‍ അഭിഭാഷകർ ഫോണുമായി ബോംബൈയില്‍ പോവുക, തെളിവുകള്‍ മായ്ച്ച് കളയാന്‍ വേണ്ടി കൂട്ടുനില്‍ക്കുക തുടങ്ങിയ പ്രവർത്തികള്‍ക്ക് കൂട്ടുനില്‍ക്കാറുണ്ടോ. അഭിഭാഷകർക്കെതിരെ ഇത്രയധികം തെളിവുകള്‍ ഉള്ളപ്പോള്‍ അവരെ മാറ്റി നിർത്തേണ്ട ആവശ്യം എന്താണ്.

നടി ര്യമ ബിജെപിയിലേക്ക്? കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിമർശനം

അഭിഭാഷകർക്കെതിരെ കേസ് എടുത്താല്‍ ഇവിടെ എന്താണ് പ്രശ്നമുള്ളത്

അഭിഭാഷകർക്കെതിരെ കേസ് എടുത്താല്‍ ഇവിടെ എന്താണ് പ്രശ്നമുള്ളത്. അത് ഒരു കീഴ്വഴക്കവും ഇവിടെ സൃഷ്ടിക്കില്ല. മര്യാദക്ക് കോടതിയില്‍ പോയി മാന്യമായി വാദിക്കുന്ന ലക്ഷക്കണക്കിന് അഭിഭാഷകർ ഈ നാട്ടിലില്ലേ ആർക്കാണ് പ്രശ്നമുള്ളത്. അഡ്വ.രാംകുമാർ തന്നെ ഈ കേസിലേക്ക് വന്നിരുന്നല്ലോ. അദ്ദേഹത്തെ കുറിച്ച് ആരെങ്കിലും എന്തെങ്കിലും ആക്ഷേപം പറയുന്നുണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ല എന്നാണ് ഉത്തരം. കാരണം അവരാരും തെളിവ് നശിപ്പിക്കാന്‍ കൂട്ട് നിന്നിട്ടില്ല.

തെളിവ് നശിപ്പിക്കുന്നതിനും ഈ പറയുന്നത് പോലെ സാക്ഷികളെ

തെളിവ് നശിപ്പിക്കുന്നതിനും ഈ പറയുന്നത് പോലെ സാക്ഷികളെ കുറുമാറ്റുന്നതിനും വക്കീലന്‍മാർ നേരിട്ട് ഇടപെടുകയാണെങ്കില്‍ അവർക്കെതിരെ പൊലീസ് കേസെടുക്കുക തന്നെ വേണം. അതൊരു തരത്തിലുള്ള കീഴ്വഴക്കം സൃഷ്ടിക്കുകയില്ലെന്നും റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു.

നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ദിലീപും സംഘവും

നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ദിലീപും സംഘവും റീ ക്രിയേറ്റ് ചെയ്യുന്ന വീഡിയോ റിപ്പോർട്ടർ ചാനല്‍ തന്നെ അടുത്തിടെ പുറത്ത് വിട്ടിരുന്നു. ആ വീഡിയോ പതിനഞ്ചിലേറ തവണ ഞാന്‍ കണ്ടു. അത് കണ്ട് കഴിഞ്ഞപ്പോള്‍ ചില കാര്യങ്ങള്‍ എനിക്ക് മനസ്സിലായി. അത്യാവശ്യം സിനിമയില്‍ ജോലി ചെയ്തിരുന്ന ആളാണല്ലോ ഞാന്‍. മറ്റൊരു മൊബൈലില്‍ നിന്നോ ടാബില്‍ നിന്നോ യഥാർത്ഥ ദൃശ്യങ്ങള്‍ കണ്ടുകൊണ്ടാണ് ദിലീപ് സംഘവും ആ സംഭവം റീ ക്രിയേറ്റ് ചെയ്തതെന്നും ബൈജു കൊട്ടാരക്കര അവകാശപ്പെടുന്നു.

നേരത്തെ ദൃശ്യത്തിലെ ശബ്ദം വളരെ കുറവായിരുന്നു

നേരത്തെ ദൃശ്യത്തിലെ ശബ്ദം വളരെ കുറവായിരുന്നുവെന്ന് അഭിഭാഷകർ പറയുന്നുണ്ടായിരുന്നു. അവിടുന്നും രണ്ട് മൂന്ന് ദിവസം കഴിഞ്ഞാണ് വീഡിയോയ്ക്ക് അകത്ത് മറ്റൊരു പെണ്ണിന്റെ ശബ്ദം കേള്‍ക്കുന്നു, നിർത്തിയിട്ട വണ്ടിയാണ് എന്നൊക്കെ പറഞ്ഞ് ഒരു ഹർജി നല്‍കിയിരുന്നു. വീഡിയോയിലെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തുവെന്ന് വ്യക്തമാക്കുന്നതിലെ സൂചനയാണ് ഇതെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

Recommended Video

cmsvideo
മാഡത്തിനെതിരെ തുറന്നടിച്ച് ബാലചന്ദ്ര കുമാർ | P Balachandra Kumar reveals | Oneindia Malayalam

English summary
Dileep actress case: Baiju Kottarakkara says that Sarath was arrested because it was election time in Thrikkakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X