'നടിയുടെ ദൃശ്യങ്ങൾ നശിപ്പിക്കാൻ സാധ്യത ഇല്ല,ഇന്നല്ലേങ്കിൽ നാളെ എടുത്ത് ഉപയോഗിച്ചേക്കാം..ആശങ്കയുണ്ട്';സിൻസി
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ടാകാൻ യാതൊരു സാധ്യതയുമില്ലെന്ന് സിൻസി അനിൽ. ഇന്നല്ലേങ്കിൽ നാളെ എടുത്ത് ഉപയോഗിക്കാൻ പാകത്തിൽ ഈ ദൃശ്യങ്ങൾ പോലീസ് കാണാത്ത എവിടേയെങ്കിലും വെച്ചിട്ടുണ്ടാകും. അന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കുമ്പോഴും ഈ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യപ്പെടുമോയെന്ന ആശങ്ക എല്ലാവർക്കുമുണ്ടെന്നും അവർ പറഞ്ഞു. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സിൻസി. അവരുടെ വാക്കുകളിലേക്ക്
'ഗോപിയേട്ടൻ പിറന്നാളിന് വന്നില്ലേ?'... വായടപ്പിച്ച് അഭയ ഹിരൺമയിയുടെ മറുപടി..വൈറൽ

'ബ്ലാക്ക്മെയിൽ ചെയ്ത് അവളുടെ വിവാഹ ജീവിതവും തൊഴിൽ ജീവതവും തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്തിട്ടുള്ളത് എന്ന കാര്യം വ്യക്തമാണ്. അതുകൊണ്ട് തന്നെ ദൃശ്യങ്ങൾ നശിപ്പിക്കാൻ യാതൊരു സാധ്യതയുമില്ല. ഇന്നല്ലേങ്കിൽ നാളെ എടുത്ത് ഉപയോഗിക്കാൻ പാകത്തിൽ ഈ ദൃശ്യങ്ങൾ പോലീസ് കാണാത്ത എവിടേയെങ്കിലും വെച്ചിട്ടുണ്ടാകും. അന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കുമ്പോഴും ഈ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യപ്പെടുമോയെന്ന ആശങ്ക എല്ലാവർക്കുമുണ്ട്'.

'ദൃശ്യങ്ങൾ ചിത്രീകരിച്ച ഗാഡ്ജറ്റ് കണ്ടെത്താൻ സാധിക്കുന്നില്ലെന്നത് വലിയ പരാജയമാണ്. അത് മറച്ച് വെച്ചേ മതിയാകൂവെന്ന് എന്ന് എതിരാളി ചിന്തിച്ചാൽ എന്ത് ചെയ്യും, അയാൾ ചില്ലറക്കാരനല്ല. ഒരു വീട് മാത്രമേ ഉള്ളൂവെങ്കിൽ റെയ്ഡ് നടത്തി പരിശോധിക്കാം. എന്നാൽ ബന്ധങ്ങളും സ്വാധീനവുമുള്ള ഒരാളിൽ നിന്നും അതൊക്കെ എങ്ങനെ കണ്ടെത്താൻ പോലീസിന് സാധിക്കും എന്നത് വലിയ ചോദ്യം തന്നെയാണ്'.

'ഫോൺ എക്സ്ചേഞ്ചിന് സമാനമായ കാര്യങ്ങൾ വരെ ദിലീപിന് ഉണ്ടെന്നാണ് മുൻപ് വാർത്തകൾ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ദൃശ്യങ്ങൾ സൂക്ഷിക്കാനുള്ള സംവിധാനവും അവരുടെ പക്കൽ കാണും. ഈ ദൃശ്യങ്ങൾ പുറത്ത് വരാതിരിക്കാൻ സാധാരണക്കാരനായ പ്രതി തന്നെ പരമാവധി ശ്രമിക്കും. അപ്പോൾ പ്രിവിലേജുള്ള ദിലീപിനെ പോലുള്ള പ്രതികളാണെങ്കിലോ?'

'ഇവിടെ എല്ലാവരും വേട്ടക്കാരനൊപ്പമാണ്.തന്നെ പീഡിപ്പിച്ചവർക്കെതിരെ പോരാട്ടത്തിനിറങ്ങിയ നടിക്ക് ഇതാണ് നേരിടേണ്ടി വരുന്നതെങ്കിൽ തങ്ങളുടെ ഒക്കെ സ്ഥിതി എന്തായിരിക്കുമെന്ന് പലരും തന്നോട് സോഷ്യൽ മീഡിയയിലൂടെ ചോദിച്ചിട്ടുണ്ട്. നാട്ടിൽ ജീവിക്കാൻ ഭയം തോന്നുന്നുവെന്നാണ് പലരും പറയുന്നത്',സിൻസി അനിൽ പറഞ്ഞു.

അതേസമയം ദിലീപിന്റെ കൈയ്യിൽ ഇല്ലേങ്കിലും അദ്ദേഹത്തിന് അടുപ്പമുള്ള ആരുടേയെങ്കിലും കൈയ്യിൽ ഈ ദൃശ്യങ്ങൾ ഉണ്ടായിരിക്കാമെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത മുൻ പോലീസ് ഉദ്യോഗസ്ഥൻ സക്കറിയ ജോർജ് പറഞ്ഞു. 'പൂർണമായും നശിപ്പിച്ചുവെന്ന് വിശ്വസിക്കുന്നില്ല. ഇത്തരത്തിൽ കുറ്റകൃത്യം ചെയ്യുന്ന വ്യക്തികൾ ഒരിക്കലും അത് നശിപ്പിക്കാൻ തയ്യാറാകില്ല. പോലീസിന് എത്താൻ പറ്റാത്ത എതെങ്കിലും സ്ഥലത്തായിരിക്കും ഇത് സൂക്ഷിച്ചിട്ടുണ്ടാകുക. കോടതി വിധിയൊക്കെ എങ്ങനെയാകും വരുമെന്ന് ഉറപ്പില്ലല്ലോ. അതിനാൽ ഏതെങ്കിലും കാലത്ത് ഈ ദൃശ്യങ്ങൾ പുറത്ത് വിട്ട് പെൺകുട്ടിയെ അപമാനിക്കാൻ അവർ ലക്ഷ്യം വെയ്ക്കുന്നുണ്ടാകാം'.

'മറ്റുള്ളവരെ ഉപദ്രവിച്ച് സന്തോഷം കണ്ടെത്തുന്നത് ചില ക്രിമിനലുകളുടെ സ്വഭാവമാണ്. അതിനായി ഇത്തരക്കാർ എന്തുവേണമെങ്കിലും ചെയ്യും. പ്രതികൾ എന്തും ചെയ്യും അവർക്ക് നിയമ വ്യവസ്ഥയോട് യാതൊരു ഭയവുമില്ല. കൂട്ടിവെച്ച സമ്പത്ത് കൊണ്ട് ഈ ഭൂമിയിൽ എന്തും ചെയ്യാം, അധികാരികളെ സ്വാധീനിക്കാം എന്നതാണ് ചിന്ത'.

'മുൻ ഡിജിപി ലോക്നാഥ് ബെഹ്റയുമായി ദിലീപ് 28 തവണ സംസാരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സാധാരണ നിലയ്ക്ക് ഒരു തവണയെങ്കിലും പ്രതി പോലീസിനെ വിളിച്ചെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ നടപടിയുണ്ടാകും. എന്നാൽ ഇത്രയും തവണ വിളിച്ച മുൻ ഡി ജി പിയെ മെട്രോ എംഡിയായി വാഴിച്ചിരിക്കുകയാണ്. ഡി ജി പി ആയിരുന്നപ്പോൾ രാഷ്ട്രീയക്കാർക്ക് വേണ്ടി ചെയ്ത് കൊടുത്ത തെറ്റായ കാര്യങ്ങൾക്കുള്ള പ്രത്യുപകാരമായിട്ടാണ് ഇതൊക്കെ ചെയ്ത് കൊടുക്കുന്നത്'.

'തുടക്കം മുതൽ നടി ആക്രമിക്കപ്പെട്ട കേസിൽ തുടക്കം മുതലെ സൈബർ തെളിവുകൾ പരിഗണിക്കപ്പെട്ടിരുന്നില്ല. കിട്ടിയ തെളിവ് കോടതിയിൽ കൊണ്ട് പോയി കൊടുത്ത് കോടതി നിലപാട് എടുക്കട്ടെ എന്നതല്ല , കേസ് പൂർണതയിൽ എത്തണമെങ്കിൽ 100 ശതമാനം ഡെഡിക്കേഷനോട് കൂടി കേസ് അന്വേഷിക്കണം. സൈബർ തെളിവുകളിൽ ചിലത് തിരിച്ചെടുക്കാൻ പറ്റാത്തവയാണ്. ഇക്കാര്യങ്ങളൊക്കെയും പരിശോധിച്ച് വേണം കേസ് കൈകാര്യം ചെയ്യേണ്ടത്. ഇരയ്ക്ക് നീതി കൊടുക്കുന്നതായിരിക്കണം പോലീസിന്റെ ഏറ്റവും പ്രഥമ മുൻഗണന', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications