കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ശ്രീലേഖയുടെ ബന്ധു ദിലീപിന്റെ അടുത്ത സുഹൃത്ത്, ബി സന്ധ്യയോടും ശത്രുത, എന്നും പ്രതികള്‍ക്കൊപ്പം'; ഭാഗ്യലക്ഷ്മി

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡി ജി പി ശ്രീലേഖ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട് എന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശ്രീലേഖയുടെ ബന്ധു ദിലീപിന്റെ അടുത്ത സുഹൃത്താണ് എന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു. റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റേറ്‌ഴ്‌സ് അവറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.

ദിലീപ് കേസ് അന്വേഷിച്ച എ ഡി ജി പി ബി സന്ധ്യയോട് ശ്രീലേഖയ്ക്ക് ശത്രുത ഉണ്ടായിരുന്നു എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ശ്രീലേഖ പറയുന്ന കാര്യങ്ങളില്‍ ഒന്നും കഴമ്പില്ലെന്നും കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണത്തിന് പിന്നില്‍ വലിയ സംഘമാണ് എന്നും അത് അന്വേഷിക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു.

'ശ്രീലേഖ എന്ത് തരത്തിലും തുള്ളാന്‍ തയ്യാറായ പൊലീസ് ഉദ്യോഗസ്ഥ, പിന്നില്‍ വന്‍ സംഘം'; ആഞ്ഞടിച്ച് അജിത'ശ്രീലേഖ എന്ത് തരത്തിലും തുള്ളാന്‍ തയ്യാറായ പൊലീസ് ഉദ്യോഗസ്ഥ, പിന്നില്‍ വന്‍ സംഘം'; ആഞ്ഞടിച്ച് അജിത

1

ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെയാണ്: ഇവരെപ്പോഴും ഇവരുടെ വീഡിയോയില്‍ പറഞ്ഞിട്ടുണ്ട് ഇവരുടെ ഓഫീസില്‍ സബ് ഓര്‍ഡിനേറ്റ്‌സുമായിട്ട് പലപല പരസ്പര ധാരണയില്ലായ്മയും ഇവരെ അടിച്ചമര്‍ത്താന്‍ നോക്കിയതും ഒരു സ്ത്രീ എന്ന നിലയും ഇവര്‍ പറയുന്നുണ്ട്. എല്ലാവര്‍ക്കും നന്നായി ഓപ്പണ്‍ ആയിട്ട് അറിയാവുന്ന കാര്യമാണ് എ ഡി ജി പി സന്ധ്യയോട് ശക്തമായ ഒരു ശത്രുത തന്നെ ഇവര്‍ക്കുണ്ടായിരുന്നു.

2

സന്ധ്യയായിരുന്നു ആ സമയത്ത് ഈ കേസ് അന്വേഷിച്ചിരുന്നത്. അപ്പോള്‍ സന്ധ്യ അയാളെ അറസ്റ്റ് ചെയ്തു, സന്ധ്യാ മാഡം ഈ കേസില്‍ വലിയ ഒരു സംഭവമായി. ഇത് വളരെ ഒരു പോര് എന്ന് പറയില്ലേ, അങ്ങനേയും എനിക്ക് പിന്നേയും തോന്നി. പക്ഷെ ഇത് എല്ലാത്തിനും അപ്പുറം ഒരു വലിയ സംഘമുണ്ട് എന്ന് മനസിലായത്. കാരണം ഇവരുടെ ബന്ധു ആരാണ് എന്നുള്ളത് നമുക്ക് വളരെ വ്യക്തമായിട്ട് മനസിലായി.

3

ദിലീപിന്റെ വളരെ അടുത്ത സുഹൃത്ത് ഇവരുടെ ബന്ധുവാണ് എന്നും ആ ബന്ധുവും പല ആള്‍ക്കാരും ചേര്‍ന്ന് ഉണ്ടാക്കിയ ഒരു ഗൂഢാലോചനയുടെ ഫലമാണ് ഈ വീഡിയോ എന്ന് ഏകദേശം മനസിലായി. ആ വീഡിയോയില്‍ കേട്ട പല കാര്യങ്ങളും ഒന്ന് ദിലീപിന് പൊലീസുകാരുടെ ഇടയില്‍ നല്ല ശത്രുതയുണ്ട്. സിനിമാരംഗത്ത് ശത്രുതയുണ്ട് എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ യാതൊരു അടിസ്ഥാനവുമില്ലാതെ പറയുന്നതാണ്.

4

കാരണം നമ്മള്‍ തന്നെ കാണുന്നുണ്ട്. സിനിമാരംഗത്ത് ദിലീപിനെ ചേര്‍ത്ത് പിടിക്കുകയാണ് ചെയ്യുന്നത്. വിരലില്‍ എണ്ണാവുന്ന 10-15 ആള്‍ക്കാര്‍ മാത്രമാണ് അവളോടൊപ്പം നില്‍ക്കുന്നത്. ബാക്കി ടെക്‌നീഷ്യന്‍ അസോസിയേഷന്‍സ് ആകട്ടെ, അഭിനേതാക്കളുടെ സംഘടനയാകട്ടെ എല്ലാവരും അയാളൊടൊപ്പമാണ് നില്‍ക്കുന്നത്. പിന്നെ പൊലീസിന് അകത്ത് ഇയാളോട് ശത്രുത തോന്നാന്‍ എന്താണ് കാരണം. അത് എനിക്ക് മനസിലാകുന്നില്ല.

5

കാരണം പൊലീസിന് അകത്ത് ഒരു നടനോ നിര്‍മാതാവോ സംവിധായകനോ ഇല്ല. ഒരു അസൂയ തോന്നേണ്ട കാര്യമില്ല. ദിലീപ് അതിന് മുന്‍പ് ഒരു കേസിലും പ്രതിയല്ലതാനും. അതുകൊണ്ട് തന്നെ ദിലീപ് ആ കേസില്‍ രക്ഷപ്പെട്ട് പോയത് കൊണ്ട് ഈ കേസില്‍ അയാളെ കുടുക്കാം എന്ന് വിചാരിക്കുന്ന യാതൊരു അടിസ്ഥാനവുമില്ലാതെയാണ് ശ്രീലേഖ ഐ പി എസ് സംസാരിക്കുന്നത്. ശ്രീലേഖ ഐ പി എസ് പറയുന്നത് നേരത്തെ പറഞ്ഞ അതേ കാര്യം തന്നെയാണ്.

6

ഒന്ന് ഇവര്‍ നന്നായിട്ട് പഠിപ്പിച്ച് പുറത്തിറക്കി എന്നതിനും അപ്പുറം ഇവര്‍ ഒരു വന്‍ സംഘമാണ് കൂടെയുള്ളത്. ഇപ്പോള്‍ നമ്മള്‍ എന്തിനാണ് രാവിലെ രാഹുല്‍ ഈശ്വറൊക്കെ പറയുന്നുണ്ടായിരുന്നു ശ്രീലേഖ ഐ പി എസ് പറഞ്ഞതില്‍ ഒരു അന്വേഷണം തുടരണം എന്ന് പറഞ്ഞിട്ട്. ഇത്രയും കാലം ദിലിപ് പറഞ്ഞ് കൊണ്ടിരുന്നത് അന്വേഷണം തുടരേണ്ട അന്വേഷണം ഇവിടെ വെച്ച് നിര്‍ത്തണം എന്നായിരുന്നു.

'അവരാണോ ഈ കേസിന്റെ നീതിക്ക് വേണ്ടി പോരാടുന്നത്? മെസേജിന് ശ്രീലേഖ തന്ന മറുപടി ഇങ്ങനെ'; ഭാഗ്യലക്ഷ്മി പറയുന്നു'അവരാണോ ഈ കേസിന്റെ നീതിക്ക് വേണ്ടി പോരാടുന്നത്? മെസേജിന് ശ്രീലേഖ തന്ന മറുപടി ഇങ്ങനെ'; ഭാഗ്യലക്ഷ്മി പറയുന്നു

7

അപ്പോഴാണ് ശ്രീലേഖയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഈ കേസ് ഇനി മുന്‍പോട്ട് പോകണം എന്ന് പറയുന്നത്. അത് ദിലീപിനാണ് ദോഷമായി വരുന്നത്. അവരുടെ ആരോപണം കൊണ്ട് ദിലീപിന് വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാകുകയാണ്. അവര്‍ യഥാര്‍ത്ഥത്തില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്. തീര്‍ച്ചയായിട്ടും അവരെ ചോദ്യം ചെയ്യുകയും അവരെ സാക്ഷിയോ പ്രതിയോ ആക്കുകയോ വേണം.

8

കാരണം പള്‍സര്‍ സുനി സ്വയം ഏറ്റെടുത്ത ക്വട്ടേഷന്‍ എന്ന് പറയുന്നു. അതിജീവിതയെ കുറിച്ചൊന്നും അവര്‍ക്കൊന്നും വിഷയമേ അല്ല. അതിജീവിത എന്ന് പറയുന്നത് ആ രണ്ട് പെണ്‍കുട്ടികള്‍ അവരുടെ മുന്നില്‍ പരാതി പറഞ്ഞവരുടെ പരാതിയൊന്നും അവര്‍ക്കൊരു പ്രശ്‌നമേയല്ല. ഒരു കുഞ്ഞിന്റെ മരണം അവര്‍ക്ക് പ്രശ്‌നമേയല്ല. അവര്‍ അനുഭവിച്ച ശാരീരിക, മാനസിക പീഡനം ഒന്നും പ്രശ്‌നമല്ല.

9

അവര്‍ എല്ലായിടത്തും സംരക്ഷിക്കുന്നത് പ്രതികളെ മാത്രമാണ്. അവരുടെ സര്‍വീസ് കാലഘട്ടത്തില്‍ അവര്‍ എത്ര മാത്രം പ്രതികള്‍ വേണ്ടിയായിരിക്കും പ്രവര്‍ത്തിച്ചിട്ടുണ്ടാവുക. എനിക്ക് മനസിലാക്കാന്‍ സാധിച്ചത് അതാണ്. അതുകൊണ്ടാണ് അവര്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ പറഞ്ഞത് ഇല്ല ഞാനത് ഉണ്ടാക്കിയ കെട്ടുകഥയാണ് എന്ന്. അവരുടെ കൈയില്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് മുഖ്യമന്ത്രിക്ക് ഒരു പരാതി അയക്കാമായിരുന്നല്ലോ.

10

സര്‍ എന്റെ കൈയില്‍ ഇങ്ങനെ തെൡവുകളുണ്ട്. രാവിലെ രാഹുല്‍ ഈശ്വര്‍ ചോദിച്ച ചോദ്യം ഞാന്‍ വീണ്ടും ചോദിക്കുകയാണ്. ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയപ്പോള്‍ ആഹാ... ശ്രീലേഖ വെളിപ്പെടുത്തിയപ്പോള്‍ ഏഹെ എന്ന് പറയുന്നു എന്ന് പറഞ്ഞല്ലോ. ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തല്‍ നടത്തുന്നതിന് മുന്‍പ് മുഖ്യമന്ത്രിക്കാണ് പരാതി കൊടുത്തത്. അതിന് ശേഷമാണ് ഇത് പുറത്തേക്ക് വന്നത്.

11

പക്ഷെ ശ്രീലേഖ എന്താണ് ചെയ്തത്. ഇത്രയും കാലം റിട്ടയര്‍ ചെയ്തതിന് ശേഷം റിട്ടയറാകുന്നതിന് മുന്‍പ് അവര്‍ക്ക് ഒരുപാട് പരിമിതികളുണ്ട്, അവര്‍ക്ക് ഇതൊന്നും പുറത്ത് പറയാന്‍ പറ്റില്ല. സ്വന്തം ജോലി സ്ഥലത്ത് പ്രോട്ടോകോള്‍സ് ഉണ്ട് എന്ന് പറഞ്ഞ് ന്യായീകരിക്കാം. റിട്ടയര്‍ ആയി 3 കൊല്ലമായി എന്ന് തോന്നുന്നു. മുഖ്യമന്ത്രിയോട് നേരിട്ട് കാണണം, പരാതി പറയാനുണ്ട്. ഒരു നിരപരാധിയെ ഇവിടെ ശിക്ഷിച്ച് ജയിലില്‍ 85 ദിവസം ഇട്ടു. ദിലീപ് എന്ന വ്യക്തിയോട് സ്‌നേഹവും ആരാധനയും ഉണ്ടെങ്കില്‍ അതല്ലേ ചെയ്യേണ്ടത്.

പാര്‍ട്ട് 1 ആയിട്ടുള്ളൂ.. ഇനിയും വരാനുണ്ട്; വിവാഹ നിശ്ചയ ചിത്രങ്ങളുമായി ഷംന കാസിം

Recommended Video

cmsvideo
മെസേജിന് ശ്രീലേഖ തന്ന മറുപടി ഇങ്ങനെ'; ഭാഗ്യലക്ഷ്മി പറയുന്നു |*Kerala

English summary
Dileep Actress Case: Sreelekha has enmity with B Sandhya too says Bhagyalakshmi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X