'ഇപ്പോള്‍ ദിലീപിനെ അടിച്ചാല്‍ അടി കൃത്യമായി കൊള്ളും എന്നാണ് അവരുടെ ധാരണ; അങ്ങനെ കുറേപേർ ഒന്നിച്ചു'
നടി ആക്രമിപ്പെട്ട കേസില്‍ ദിലീപ് പ്രതിസ്ഥാനത്ത് വന്നത് മുതല്‍ അദ്ദേഹത്തിന്റെ ശത്രുക്കളെല്ലാം അദ്ദേഹത്തിനെതിരെ ആരോപണങ്ങളും വ്യാജ വാർത്തകളും പടച്ച് വിടുകയാണെന്ന് അസോസിയേറ്റ് ഡയറക്ടറും ഗായകനുമായ സാബു സർഗ്ഗം. ദിലീപുമായി നേരത്തെ എന്തെങ്കിലുമൊരു കാരണത്താല്‍ വ്യക്തപരമായി പ്രശ്നമുണ്ടായിരുന്ന ആളുകള്‍ എവിടെയോ പടയൊരുക്കി ഇരുന്നത് പോലെ ഒറ്റച്ചാട്ടത്തിന് വെളിയില്‍ ഇറങ്ങുകയാണ്. കാരണം, ഇപ്പോള്‍ അടിച്ചാല്‍ അടി കൃത്യമായി കൊളളും എന്നായിരുന്നു അവരുടെ ധാരണ.
എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസ് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചോറ് കഴിക്കുന്ന എല്ലാ മലയാളികള്‍ക്കും മനസ്സിലാവും. യഥാർത്ഥ പ്രതി ആരാണെന്നും എല്ലാവർക്കും അറിയാം. പക്ഷെ ആ പ്രതിയെ അല്ല ആളുകള്‍ നോക്കുന്നത്. ഇപ്പുറത്ത് നില്‍ക്കുന്ന സെലിബ്രിറ്റിയെ ആണെന്നും സാബു പറയുന്നു. ഭാരത് ലൈവ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിലീപിനെതിരെ വ്യക്തിപരമായി വൈരാഗ്യം ഉണ്ടാവുകയും നടി ആക്രമിക്കപ്പെട്ട കേസിന്റെ സമയത്ത് രംഗത്ത് വരികയും ചെയ്ത ആളാണ് തൈക്കാട് ചന്ദ്രന്‍ എന്ന് പറയുന്ന ആളാണ്. യൂട്യൂബിലാണെങ്കില്‍ ഇപ്പോള്‍ മെയിന്‍ വിഷയം ദിലീപാണ്. അദ്ദേഹത്തിന്റെ പടം എടുത്ത് വെച്ചാല്‍ കാഴ്ചക്കാർ കൂടും. തൈക്കാട് ചന്ദ്രന്‍ അദ്ദേഹത്തിന് പബ്ലിസിറ്റിക്ക് വേണ്ടി മാത്രം പറഞ്ഞുവെന്നല്ല ഞാന്‍ കരുതുന്നത്, ദിലീപിനെതിരെ നില്‍ക്കുന്ന ഒരു കോക്കസുണ്ട്. അതിന്റെ ഭാഗമാവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
സാരിയില്‍ അനുശ്രി എത്തിയാലെന്റെ സാറേ... പിന്നെ ഒരു രക്ഷയുമില്ല; വൈറലായി ചിത്രങ്ങള്‍

മനസ്സില്‍ കളങ്കം സൂക്ഷിക്കാത്ത ആളുകളൊക്കെ ദിലീപിന്റെ സൈഡില്‍ നിന്ന് സംസാരിക്കുകയാണ്. അതിന് ഉദാഹരണമാണ് മുന്‍ ഡി ജി പി ശ്രീലേഖ. കേരളം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ശക്തയായ ഒരു പൊലീസ് ഉദ്യോഗസ്ഥയാണ് അവർ. അവരാണ് പറയുന്നത് ഇത് കെട്ടിച്ചമച്ച ഒരു കേസാണെന്ന്. ദിലീപ് എന്നയാളിനെ പ്രതിയാക്കി എടുത്തത് കഥ മെനഞ്ഞ് ഉണ്ടാക്കിയെടുത്ത കാര്യമാണെന്നും അവർ പറയുന്നു.

ദിലീപ് ആദ്യം തന്നെ നിർമ്മാതാവിന്റെ കയ്യില്‍ നിന്നും ആദ്യം തന്നെ പണം വാങ്ങും, എന്നിട്ട് കഷ്ടപ്പെടുത്തും എന്നൊക്കെ പറയുന്നത് വെറുതെയാണ്. ദിലീപ് എന്ന് പറയുന്ന വ്യക്തി സിനിമയിലെ നിർമ്മാതാക്കളെ സഹായിച്ചിട്ടുള്ള ചരിത്രമേയുള്ളു. തൈക്കാട് ചന്ദ്രന്‍ ഡിങ്കന്റെ നിർമ്മാതാവും എന്നും പറഞ്ഞ് ഒരു സൈറ്റില്‍ പോസ്റ്റൊറൊക്കെ കണ്ട്. എന്നാല്‍ അങ്ങനെയുള്ള ഒരാളെ സിനിമയുടെ ഷൂട്ടിങ് സമയത്ത് കണ്ടിട്ടില്ല. ഇതിനെതിരെ വളരെ ശക്തമായി തന്നെ നിയമപരമായി മുന്നോട്ടു പോവും
സമാധാനപരമായിട്ട് ഈ പടം ഫിനിഷ് ചെയ്യണം എന്നാണ് ദിലീപിന്റെ ആഗ്രഹമെന്നും സാബു വ്യക്തമാക്കുന്നു.

നടി ആക്രമിക്കപ്പെട്ട കേസുമായി എന്നെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്. സത്യത്തില്‍ എനിക്ക് ഒരു അത്ഭുതം ആയിരുന്നു. ഒരു ദിവസം ജോലി കഴിഞ്ഞ് വരുമ്പോഴായിരുന്നു ആലുവ പൊലീസ് ക്ലബ്ബില്‍ നിന്നും വിളിക്കുകയായിരുന്നു. അല്ലാതെ നോട്ടീസ് തന്നൊന്നും വിളിപ്പിച്ചിട്ടില്ല. രാവിലെ 11 മണി മുതല്‍ 4.55 വരെ ചോദ്യം ചെയ്തു. ദിലീപിന്റെ ഹൌസ് ബോട്ടിന്റെ സ്രാങ്കും അന്ന് അവിടെ ഉണ്ടായിരുന്നു.

പ്രൊഫസർ ഡിങ്കന്‍ എന്ന സിനിമയുടെ ഷൂട്ടിനിടയിലായിരുന്നു ദിലീപ് ഈ കേസില്‍ പെടുന്നത്. കെ രാമചന്ദ്രബാബുവായിരുന്നു ഈ ചിത്രം സംവിധാനം ചെയ്തിരുന്നത്. അദ്ദേഹം മരണപ്പെട്ടുപോയി. ഏകദേശം 80 ശതമാനം ഷൂട്ട് കഴിഞ്ഞിരുന്നു. കേസ് അവസാന ഘട്ടത്തിലെത്തിയതിനാലും അദ്ദേഹം ഒഴിവാകുമെന്ന പ്രതീക്ഷ ഉള്ളതിനാലും അതിന് ശേഷം സമാധാനത്തോട് ബാക്ക് ഭാഗം ഷൂട്ട് ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications