Get Updates
Get notified of breaking news, exclusive insights, and must-see stories!

'പൃഥ്വിരാജ് അടക്കം പറഞ്ഞു'; ദിലീപ് പുറത്തായത് അങ്ങനെ, എങ്കിലും വിജയം ദിലീപിനെന്നും രാഹുൽ ഈശ്വർ

ദിലീപ് ഇത്തരമൊരു പ്രവർത്തി ചെയ്യുമെന്ന് ഞാൻ കരുതുന്നില്ലെന്നായിരുന്നു ഇന്ദ്രൻസ് കഴിഞ്ഞ ദിവസം പറഞ്ഞത്

dileep

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലിപിനെ പ്രതിചേർത്തെങ്കിലും അദ്ദേഹത്തിനെതിരെ ഒരു തെളിവ് പോലും പൊലീസിന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് രാഹുൽ ഈശ്വർ. പൊലീസ് കെട്ടിപ്പൊക്കുന്ന പല കേസുകളും കള്ളത്തരങ്ങളാണെന്ന് നമ്മൾ കണ്ടതാണ്. വിജയ് ബാബു, എൽദോസ് കുന്നപ്പിള്ളി എന്നിവരുടെയെല്ലാം കേസ് നമുക്ക് മുന്നിലുള്ള ഉദാഹരണങ്ങളാണ്.

അവരെയൊന്നും ഒരു ദിവസം പോലും അറസ്റ്റ് ചെയ്ത് ജയിലിൽ ഇടാൻ സാധിക്കില്ല. വിജയ് ബാബുവിനെ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെട്ടപ്പോൾ മീഡിയക്കാരെ കാണിക്കാനല്ലേ എന്നാണ് കോടതി ചോദിച്ചതെന്നും രാഹുൽ ഈശ്വർ പറയുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിലീപ് കുറ്റുക്കരാനാണെന്ന് തെളിയാതെ അമ്മയ്ക്

ദിലീപ് കുറ്റുക്കരാനാണെന്ന് തെളിയാതെ അമ്മയ്ക്

സ്ത്രീകൾ സമത്വം ആവശ്യപ്പെടേണ്ട കാര്യമില്ല, നമ്മുടെ എല്ലാ സങ്കൽപ്പത്തിലും സ്ത്രീകൾ തന്നെയാണ് മുകളിൽ എന്നാണ് ഇന്ദ്രൻസ് പറയുന്നത്. ദിലീപ് കുറ്റുക്കരാനാണെന്ന് തെളിയാതെ അമ്മയ്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ. ആക്രമിക്കപ്പെട്ട നടിയോടൊപ്പം തന്നെയാണ് അമ്മ ഉൾപ്പടേയുള്ള എല്ലാവരും. അതിന് അർത്ഥം ദിലീപ് കുറ്റക്കാരനാണ് എന്നല്ല. ദിലീപിന് ഇതുമായി എന്ത് ബന്ധമാണ് ഉള്ളതെന്നും രാഹുൽ ഇശ്വർ ചോദിക്കുന്നു.


പൈസ കൊടുത്തില്ലെന്ന് റോബിൻ പറഞ്ഞു; എന്നാൽ സ്ക്രീൻ ഷോട്ട് ഉൾപ്പടെ ഞാൻ പുറത്തുവിട്ടില്ലേ: അഖിൽ മാരാർ
എല്ലാ ദിവസവും ദിലീപിനെ കരിവാരിത്തേക്കാനും

എല്ലാ ദിവസവും ദിലീപിനെ കരിവാരിത്തേക്കാനും

എല്ലാ ദിവസവും ദിലീപിനെ കരിവാരിത്തേക്കാനും വ്യാജ വാർത്തകൾ സൃഷ്ടിക്കാനും ശ്രമിക്കുന്ന ഈ ലോകത്ത് അദ്ദേഹം നിരപരാധിയാണെന് വിശ്വസിക്കുന്നവരുമുണ്ടാവും. ദിലീപിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരുമായി കേരള സമൂഹം വ്യക്തമായ തരത്തിൽ വിഭജിക്കപ്പെട്ടവരുണ്ട്. ഇതിന്റെ രണ്ടിന്റെ ഇടയിൽ നിൽക്കുന്നുവരുമുണ്ട്. ഇന്ദ്രൻസും അടൂരുമൊക്കെ ഇതിൽപ്പെട്ടവരാണ്. അവർ ദിലീപ് കുറ്റക്കാരനാണെന്ന് കരുതുന്നില്ല. പൊലീസ് പറയുന്നത് പലതും കള്ളങ്ങളാണെന്ന് കേരള സമൂഹം കൊണ്ടതാണ് ഇതൊക്കെ സംഭവിച്ചത്.

ഡബ്ല്യൂ സി സി ക്ക് പലരും ഇല്ലാത്ത രക്തസാക്ഷി പരിവേഷം

ഡബ്ല്യൂ സി സി ക്ക് പലരും ഇല്ലാത്ത രക്തസാക്ഷി പരിവേഷം

ഡബ്ല്യൂ സി സി ക്ക് പലരും ഇല്ലാത്ത രക്തസാക്ഷി പരിവേഷം ഉണ്ടാക്കി കൊടുക്കുകയാണ്. വിധു വിൻസെന്ര് ആ സംഘടന വിട്ടപ്പോൾ എഴുതിയ കുറിപ്പ് എല്ലാവരും കണ്ടതാണ്. ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫുമായിരുന്നു വിധുവിന്റെ ഒരു സിനിമ നിർമിച്ചത്. അതിന് മുമ്പ് ബി ഉണ്ണികൃഷ്ണൻ ദിലീപിനെ വെച്ച് ഒരു സിനിമ എടുത്തിരുന്നു. ഇത് ഒരു മഹാഅപരാധമായി. ദിലീപിനോട് സഹകരിച്ചവരോട് പോലും സഹകരിക്കരുതെന്ന നിലപാടായിരുന്നു ഡബ്ല്യൂ സി സിക്ക്. അതൊന്നും ഇവിടെ വിലപ്പോവാൻ പോവുന്ന കാര്യമല്ലെന്നും രാഹുൽ ഈശ്വർ പറയുന്നു.

anar; കഴിച്ചാൽ പലതുണ്ട് ഗുണം; നീര് തലമുടിയിലും പുരട്ടാം

ഇന്ദ്രൻസിന് മാത്രമല്ല, ആ സംഘടനയോട് എതിർപ്പുള്ള

ഇന്ദ്രൻസിന് മാത്രമല്ല, ആ സംഘടനയോട് എതിർപ്പുള്ള

ഇന്ദ്രൻസിന് മാത്രമല്ല, ആ സംഘടനയോട് എതിർപ്പുള്ള പലരും ഉണ്ട്. സമ്മർദ്ദങ്ങളും പൃഥ്വിരാജ് അടക്കമുള്ളവർ പറയുമ്പോഴുമാണ് ദിലീപിനെതിരെ ഒരു നടപടി മോഹൻലാല് അടക്കമുള്ള ആളുകൾക്ക് എടുക്കേണ്ടി വന്നത്. നാളെ ദിലീപ് നിരപരാധിയാണെങ്കിൽ അദ്ദേഹത്തെ തിരിച്ചെടുക്കേണ്ടി വരും. ഇതിലെല്ലാം വിജയിച്ച് നിൽക്കുന്നത് ദിലീപാണ്. അതുകൊണ്ടാണ് ഒരോ ദിവസം കൂടുന്തോറും അദ്ദേഹത്തിന്റെ പക്ഷത്ത് കൂടുതൽ ആളുകൾ വരുന്നത്.

എല്ലാ കോടതികളും ഇതുവരെ ദിലീപിന്

എല്ലാ കോടതികളും ഇതുവരെ ദിലീപിന്

എല്ലാ കോടതികളും ഇതുവരെ ദിലീപിന് അനുകൂലമായിട്ടാണ് പ്രതികരിച്ചത്. അതുകൊണ്ടാണ് പൊതുസമൂഹത്തിൽ അദ്ദേഹം ശുദ്ധനാണെന്ന് തോന്നുന്നത്. ഈ കേസിൽ അദ്ദേഹത്തിനെതിരെ ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. ദിലീപിന്റെ വിജയത്തിൽ വിറളിപൂണ്ട ചിലർ ഇപ്പോഴും അദ്ദേഹത്തെ നശിപ്പിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം അദ്ദേഹം മുക്തനായി വരും എന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല.

ഇന്ദ്രൻസും അടൂരും എടുത്ത നിലപാടാണ് ശരി

ഇന്ദ്രൻസും അടൂരും എടുത്ത നിലപാടാണ് ശരി

ഏതെങ്കിലും തരത്തിൽ കരിവാരി തേക്കാനാണ് ശ്രമം. ഇന്ദ്രൻസും അടൂരും എടുത്ത നിലപാടാണ് ശരി. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദിലീപ് കുറ്റക്കാരനാണെന്ന് കരുതാൻ സാധിക്കില്ല. കോടതി വിധി വരട്ടെ. ഇന്ദ്രൻസിന് അതിജീവിതയോട് എന്തെങ്കിലും ദേഷ്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല. ദിലീപ് കോർണർ ചെയ്യപ്പെട്ട് ആക്രമിക്കപ്പോൾ ദിലീപിനോടുള്ള നാട്ടുകാരുടെ മനോഭാവം ദിവസവും മാറിവരികയാണെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+