'ദിലീപിന് എതിരെ പിആർ നടത്തുന്നതിന് കാരണമുണ്ട്; തെളിവില്ലാതെ ഇവർക്കൊരു ചുക്കും ചെയ്യാനാകില്ല';രാഹുൽ ഈശ്വർ
സ്ത്രീ പക്ഷത്താണെന്ന് വരുത്തി തീർക്കാൻ അർബൻ നക്സലുകൾ മറ്റുള്ളവരെ കരിവാരി തേക്കുകയാണെന്ന് രാഹുൽ ഈശ്വർ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ മുൻ ഭാര്യ മഞ്ജു വാര്യരെ ഏത് സ്ട്രാറ്റജിയുടെ പേരിലാണെങ്കിലും വ്യക്തിഹത്യ നടത്തുന്നത് തെറ്റായ കാര്യമാണെന്ന് ദിലീപ് അനുകൂലി കൂടിയായ രാഹുൽ ഈശ്വർ. ദിലീപ് അനുകൂലികൾക്ക് മഞ്ജു വാര്യറേയോ അവരുടെ കുടുംബത്തേയോ അപകീർത്തിപ്പെടുത്താനുള്ള യാതൊരു അവകാശവും ഇല്ലെന്നും രാഹുൽ പറഞ്ഞു. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഈശ്വർ. രാഹുലിന്റെ വാക്കുകളിലേക്ക്

മഞ്ജു വാര്യർ മദ്യപാനിയാണെന്ന് പറഞ്ഞ് പഠിപ്പിക്കാൻ ശ്രമിച്ചാലും
ഏത് ലീഗൽ സ്ട്രാറ്റജിയുടെ ഭാഗമാണെങ്കിലും മഞ്ജു വാര്യറേയോ കാവ്യ മാധവനേയോ അതിജീവിതയേയോ വേറെ എതെങ്കിലും സ്ത്രീയേയോ വ്യക്തിഹത്യ ചെയ്യുന്നത് തെറ്റാണ്.
മഞ്ജു വാര്യർ മദ്യപാനിയാണെന്ന് പറയാൻ ഏത് അഭിഭാഷകൻ പറഞ്ഞ് പഠിപ്പിക്കാൻ ശ്രമിച്ചാലും തെറ്റാണ്. ദിലീപിനും കുടുംബത്തിനും എതിരെ വ്യാജ വാർത്ത കൊടുക്കുന്ന ഓൺലൈൻ മിഡിയകളെ പോലെ മറ്റേതെങ്കിലും ഓൺലൈൻ ചാനൽ ദിലീപിന് അനുകൂലമായി വാർത്ത കൊടുക്കുന്നതിൽ ദിലീപ് അനുകൂലികളുടെ സംഘടിത നീക്കമില്ല.

മഞ്ജു വാര്യറേയോ അവരുടെ കുടുംബത്തേയോ
ഈ നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ദിലീപ് അനുകൂലി ഞാനാണ്. അതിൽ അഭിമാനമേയുള്ളൂ. ഞാനടക്കമുള്ള ദിലീപ് അനുകൂലികൾക്ക് മഞ്ജു വാര്യറേയോ അവരുടെ കുടുംബത്തേയോ അപകീർത്തിപ്പെടുത്താനുള്ള യാതൊരു അവകാശവും ഇല്ല. കോടതികളെ ഒരു കാരണവശാലും എതിർക്കില്ല. ഇനി കോടതിയിൽ നിന്നും മറിച്ചൊരു വിധിയാണ് ഉണ്ടാകുന്നതെങ്കിൽ അധപതിച്ച രീതിയിലുള്ള പ്രചരണം നടത്തില്ല, കാരണം കോടതി വ്യവഹാരങ്ങൾക്ക് ഒരു വിശുദ്ധിയുണ്ട്. അതിനെ ബഹുമാനിക്കണം. അല്ലാതെ ജഡ്ജിയുടെ ഭർത്താവിനേയും അച്ഛനേയും മോളേയും കേസിലേക്ക് വലിച്ചിഴക്കുന്ന സ്വഭാവം ദിലീപിനെ പിന്തുണയ്ക്കുന്നവർ ഒരിക്കലും ചെയ്യില്ല.അങ്ങനെ ചെയ്യുന്നൊരു ഫ്രിൻഞ്ച് ഉണ്ടെങ്കിൽ അവരുടെ അക്കൗണ്ട് വേറെയുമാണ്.

ദിലീപിന് എതിരെയാണ് പിആർ വർക്ക്
ദിലീപ് നിയമത്തിന്റെ പാതയിലാണ് പോയത്. തനിക്ക് പറയാനുള്ളത് സുപ്രീം കോടതി സമക്ഷം ആണ് പറഞ്ഞത്. അല്ലാതെ പ്രൊപ്പഗാന്റ വർക്ക് അല്ല. ദിലീപിന് എതിരെയാണ് പിആർ വർക്ക്. അതിന് കാരണവുമുണ്ട്. ആദ്യം ദിലീപിനെ എല്ലാവരും തെറ്റിധരിച്ചിരുന്നു. എന്നാൽ ഇന്ന് ദിലീപ് നിരപരാധിയാണെന്ന് പൊതുസമൂഹത്തിന് ബോധ്യം വരുന്നു, അടൂർ ഗോപാലകൃഷ്ണനെ പോലുള്ള, മധു സാറിനെ പോലുളള, ശ്രീലേഖ ഐപിഎസിനെ പോലുള്ളവർ പറയുന്നു.

ദിലീപിന്റേയും വിജയ് ബാബുവിൻറേയും കാര്യത്തിൽ
കെ ആർ നാരയാണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന വ്യാജ പ്രൊപ്പഗാണ്ടകൾ പല കാര്യത്തിലും നടക്കുന്നുണ്ട്. മീഡിയയിലെ ഒരു വിഭാഗത്തിന് പ്രത്യേകിച്ച് അർബൻ നക്സല് സ്വഭാവമുള്ള, തീവ്ര ഇടത് സ്വഭാവം ഉള്ള സ്വാധീനമുള്ള സ്ഥലങ്ങളിൽ നറേറ്റീവ് സെറ്റ് ചെയ്യാനായി അവർ ബാക്കിയുള്ളവരെ കരിവാരി തേക്കും. ദിലീപിന്റേയും വിജയ് ബാബുവിൻറേയും എൽദോസ് കുന്നപ്പള്ളിയുടേയും കാര്യത്തിൽ ഒക്കെ നമ്മൾ അത് കണ്ടതാണ്.

മറ്റുള്ളവരെ കരിവാരി തേക്കുകയാണ്
എൽദോസ് കേസിൽ കോടതി പറഞ്ഞത് വ്യാജ പീഡന ആരോപണം പീഡനത്തെ പോലെ തന്നെ ഭീകരമാണെന്നാണ്. വിജയ് ബാബുവിനോട് ബന്ധമുള്ള കുട്ടി ചാൻസ് കിട്ടാതെ വിജയ് ബാബുവിനെ കരിവാരി തേച്ചപ്പോൾ കോടതി അടക്കം വിജയ് ബാബുവിന് അനുകൂലമായി. ഒരു ദിവസം പോലും അറസ്റ്റ് ചെയ്തില്ല. കാര്യം വിജയ് ബാബുവിന്റെ ഭാഗത്താണ് ന്യായം. അതുപോലെ ദിലീപിന്റെ പക്ഷത്താണ് ന്യായം.

കോടതി സത്യത്തിലാണ് വിശ്വസിക്കുന്നത്
സ്ത്രീ പക്ഷത്താണെന്ന് വരുത്തി തീർക്കാൻ അർബൻ നക്സലുകൾ മറ്റുള്ളവരെ കരിവാരി തേക്കുകയാണ്.അത് കോടതിയിൽ വിലപോകില്ല. മാധ്യമങ്ങളിൽ ചിലപ്പോൾ കൈയ്യടി കിട്ടുമായിരിക്കും.കോടതി സത്യത്തിലാണ് വിശ്വസിക്കുന്നത്, തെളിവിലാണ് വിശ്വസിക്കുന്നത്. തെളിവില്ലാതെ ദിലീപിനെ ഇവർക്ക് ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല. കാരണം ദിലീപിന്റെ ഭാഗത്താണ് സത്യം, ന്യായം, നീതി, നിയമം', രാഹുൽ ഈശ്വർ പറഞ്ഞു.












Click it and Unblock the Notifications