'അവരാണോ ഈ കേസിന്റെ നീതിക്ക് വേണ്ടി പോരാടുന്നത്? മെസേജിന് ശ്രീലേഖ തന്ന മറുപടി ഇങ്ങനെ'; ഭാഗ്യലക്ഷ്മി പറയുന്നു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡി ജി പി ശ്രീലേഖ ഐ പി എസ് ഉന്നയിച്ച ആരോപണങ്ങളില്‍ തെളിവ് ഹാജരാക്കണം എന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. സത്യത്തിന്റേയോ തെളിവുകളുടെ പിന്‍ബലമില്ലാത്ത കാര്യങ്ങളാണ് അവര്‍ വീഡിയോയിലൂടെ പറഞ്ഞത് എന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റേഴ്സ് അവറില്‍ സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.
സര്‍വീസിലിരിക്കുമ്പോള്‍ പ്രതികള്‍ വേണ്ടി മാത്രം സഞ്ചരിച്ച വ്യക്തിയാണ് ശ്രീലേഖ എന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു. ദിലീപിനെ ജയിലില്‍ പോയി സന്ദര്‍ശിച്ച അവര്‍ ഒരിക്കല്‍ പോലും അതിജീവിതയെ തൃശൂര്‍ വഴി പോകുമ്പോള്‍ കണ്ടിട്ടില്ല എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റേഴ്സ് അവറില്‍ പങ്കെടുത്ത് ഭാഗ്യലക്ഷ്മി പറഞ്ഞത് ഇപ്രകാരമാണ്...
പാര്‍ട്ട് 1 ആയിട്ടുള്ളൂ.. ഇനിയും വരാനുണ്ട്; വിവാഹ നിശ്ചയ ചിത്രങ്ങളുമായി ഷംന കാസിം

ഇന്നലെയാണ് ഞാന്‍ ഈ വീഡിയോ കണ്ടത്. ഞാന്‍ വ്യക്തിപരമായി അവര്‍ക്ക് വളരെ പ്രതിഷേധസൂചകമായി മെസേജ് അയക്കുകയും ചെയ്തു. അതിന് അവര്‍ എനിക്ക് മറുപടി തന്നില്ല. ഇന്ന് രാവിലെ വീണ്ടും പലരും അവരുടെ സര്‍വീസ് സമയത്ത് അവര്‍ നടത്തിയ കേസുകളുടെ അനുഭവ കുറിപ്പുകള്‍ വായിച്ചവരും ഇവരുടെ വീഡിയോ കണ്ടവരില്‍ പലരും എനിക്ക് ഇത് ഇങ്ങനെ അയച്ച് തരുന്നുണ്ട്.

ഇവര്‍ എന്തൊക്കെ അനീതിയാണ് കാണിച്ച് കൂട്ടിയത്. എന്നിട്ട് അവരാണോ ഈ കേസിന്റെ നീതിക്ക് വേണ്ടി പോരാടുന്നത് എന്ന് ചോദിച്ച്. അപ്പോള്‍ ഞാനിത് അവര്‍ക്ക് അയച്ചുകൊടുത്തു ഇതാണ് നിങ്ങളെ കുറിച്ച് പുറത്ത് നിന്നുള്ള അഭിപ്രായം എന്ന് പറഞ്ഞപ്പോള്‍ അവരെന്തോ എനിക്ക് രണ്ട് വരിയുള്ള മറുപടി അയച്ച് തന്നു. നിങ്ങളൊക്കെ ഈ കാര്യങ്ങളൊക്കെ മീഡിയ വഴി തന്നെ അല്ലേ അറിയുന്നത്.

അപ്പോള്‍ അതൊക്കെ നിങ്ങള്‍ ഭയങ്കരമായിട്ട് അതിന്റെ പിന്നാലെ അല്ലേ എന്ന മറുപടിയാണ് തന്നത്. പക്ഷെ ഞാനത് വലിയ കാര്യമാക്കിയില്ല. പക്ഷെ എന്നെ സംബന്ധിച്ച് ഞാന്‍ ആദ്യം വിചാരിച്ചത്. ഇവര്‍ ഒരു യൂ ട്യൂബ് വൈറല്‍ ആക്കാന്‍ വേണ്ടി എല്ലാ യൂ ട്യൂബേഴ്സും ചെയ്യുന്നതാണല്ലോ എന്തെങ്കിലും ഒരും ബോംബ് പൊട്ടിക്കുന്ന രീതിയിലൊരു സാധനം കൊണ്ടുവന്ന് അതിലിടുക. അതില്‍ സത്യമുണ്ടോ നുണയാണോ എന്നൊന്നും അവര്‍ക്ക് ഒരു പ്രശ്നവുമില്ല.

ഇപ്പോള്‍ ഞാന്‍ തന്നെ നേരിട്ട് കൊണ്ടിരിക്കുന്ന ആ കേസ് ഒരുപാട് ഇരുന്ന് അങ്ങ് പറയുകയാണ്. അതില്‍ തെളിവ് വേണം എന്നോ അല്ലെങ്കില്‍ ആരാണോ അവര്ക്കാ വിവരം കൊടുത്തത് എന്നൊന്നും പറയുന്നില്ല. ആധികാരികമായിട്ട് ഇരുന്ന് പറയുകയാണ്. ഇത് യൂ ട്യൂബേഴ്സിന്റെ ഒരു സ്വഭാവമാണ്. ആ യൂ ട്യൂബേഴ്സിന്റെ സ്വഭാവമാണ് ഈ ശ്രീലേഖ ഐ പി എസും കാണിച്ചത്. ഞാന്‍ അങ്ങനെയാണ് വിചാരിച്ചത് എന്നാണ് പറഞ്ഞത്.

ഇത് വൈറലാക്കാന്‍ വേണ്ടി ഒട്ടും ഗൗരവമല്ലാത്ത രീതിയില്‍ ഒരു കാര്യം നടനോടുള്ള ആരാധന, ആ ആരാധന മൂത്തിട്ടാണ് ഇവര്‍ക്ക് പോകേണ്ട കാര്യം ഇല്ലാഞ്ഞിട്ട് പോലും ഇവര്‍ ജയിലില്‍ പോയി പ്രതിസ്ഥാനത്തിരിക്കുന്ന ആളെ കാണുന്നു. ബ്ലാങ്കറ്റ് വാങ്ങി പുതപ്പിക്കുന്നു, കൈയില്‍ പിടിച്ച് ഇരിക്കുന്നു, കരിക്ക് വാങ്ങി കൊടുക്കുന്നു എന്നൊക്കെയാണ് ഇവര്‍ പറയുന്നത്. എത്ര പ്രതികളോട് അവരിങ്ങനെ ചെയ്തിട്ടുണ്ട് എന്ന് അറിയില്ല.

പക്ഷെ ദിലീപ് എന്ന വ്യക്തിയോടുള്ള ആരാധന മൂത്തിട്ടാണ് അവര്‍ അത് ചെയ്തത്. അവര്‍ക്ക് ആലുവ സബ് ജയിലിലേക്ക് പോകുന്ന വഴി ഞാന്‍ അവിടെ കയറി എന്നുള്ളതാണ് അവര്‍ പറയുന്നത്. ഒരിക്കല്‍ പോലും അവര്‍ക്ക് തൃശൂര്‍ വഴി പോകാനും അതിജീവിതയെ കാണാനും അവര്‍ക്ക് തോന്നിയിട്ടില്ല. അവര്‍ എപ്പോഴും പ്രതികളോടൊപ്പമാണ് സഞ്ചരിച്ച് കൊണ്ടിരുന്നത് എന്ന് അവരുടെ ഈ അനുഭവ കുറിപ്പുകളില്‍ കൂടി ഇത്തരം വീഡിയോയില്‍ കൂടിയും നമുക്ക് മനസിലാക്കാന്‍ സാധിക്കുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications