കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയുടെ കേസില്‍ അന്വേഷണ സംഘത്തിന് തിരിച്ചടി; ദൃശ്യചോര്‍ച്ച പരിശോധിക്കില്ല, വാദം തള്ളി

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച് പരിശോധിക്കില്ല. വിചാരണ കോടതി ഇക്കാര്യം വ്യക്തമാക്കി ഉത്തരവിട്ടു. അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും കോടതി വ്യക്തമാക്കി. ഇതുസംബന്ധിച്ച് മെയ് 9ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇക്കാര്യം അറിഞ്ഞില്ലെന്ന് പ്രോസിക്യൂഷന്‍ പ്രതികരിച്ചു. ഉത്തരവ് അന്വേഷണ ഉദ്യോഗസ്ഥന് അയച്ചിരുന്നുവെന്നും എന്തുകൊണ്ടാണ് കൈപ്പറ്റാത്തതെന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. നേരത്തെ ഫോറന്‍സിക് പരിശോധന നടത്തിയിരുന്നു. ഇതില്‍ കൂടുതല്‍ ഇനിയും പരിശോധന ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.

നേരത്തെ രണ്ടു തവണ ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റം വന്നോ എന്ന് പരിശോധിക്കാന്‍ കോടതി തന്നെ മുന്‍കൈയ്യെടുത്ത് പരിശോധന നടത്തി. ഇതിന്റെയെല്ലാം റിപ്പോര്‍ട്ട് കോടതിക്ക് മുമ്പാകെയുണ്ട്. ഇനി ദൃശ്യങ്ങള്‍ പരിശോധിക്കേണ്ട ആവശ്യമുണ്ടോ എന്ന കാര്യത്തില്‍ പ്രോസിക്യൂഷന് തൃപ്തികരമായ മറുപടിയില്ല. അതിനാല്‍ ദൃശ്യ പരിശോധന ഇനി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.

d

അതേസമയം, ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും തെളിവുകള്‍ നശിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഈ മാസം 31ന് വിശദമായ വാദം കേള്‍ക്കും. ജാമ്യം റദ്ദാക്കുന്നതിന് മതിയായ തെളിവുകള്‍ അന്വേഷണ സംഘം ഹാജരാക്കാത്തത് നേരത്തെ ചര്‍ച്ചയായിരുന്നു. നിഗമനങ്ങളല്ല, തെളിവുകളാണ് വേണ്ടത് എന്നാണ് ഇക്കാര്യത്തില്‍ കോടതി നേരത്തെ വ്യക്തമാക്കിയത്.

നോട്ടീസില്‍ പേരുണ്ടായിരുന്നില്ല; സംഘാടകരും അറിഞ്ഞില്ല... പിസി ജോര്‍ജ് എങ്ങനെ വെണ്ണലയില്‍ എത്തി?നോട്ടീസില്‍ പേരുണ്ടായിരുന്നില്ല; സംഘാടകരും അറിഞ്ഞില്ല... പിസി ജോര്‍ജ് എങ്ങനെ വെണ്ണലയില്‍ എത്തി?

അതേസമയം, ആക്രമണത്തിന് ഇരയായ നടി ഇന്ന് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. കേസിലെ നടപടികള്‍ കാര്യക്ഷമമല്ലെന്നും രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നുവെന്നും നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് നടി മുഖ്യമന്ത്രിയെ കണ്ടത്. കേസ് അന്വേഷണത്തില്‍ യാതൊരു വീഴ്ചയും വരുത്തില്ലെന്ന് പിണറായി ഉറപ്പ് നല്‍കി എന്നാണ് വിവരം. മാത്രമല്ല, തന്റെ ആവശ്യങ്ങളടങ്ങിയ നിവേദനം നടി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ഒരുപാട് പ്രതിസന്ധി നിറഞ്ഞ വഴിയിലൂടെയാണ് യാത്ര ചെയ്തതെന്നും നിയമപരമായ പോരാട്ടം തുടരുമെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് നടി കൂട്ടിച്ചേര്‍ത്തു.

നടിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി ഉന്നത പോലീസ് ഓഫീസര്‍മാരുമായി കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവലോകനം ചെയ്തു. നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണം അവസാനിപ്പിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. ഈ മാസം 31ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും തീരുമാനിച്ചു. അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കില്ലെന്നാണ് കോടതിയുടെ നിലപാട്.

Recommended Video

cmsvideo
നടിയെ ആക്രമിച്ച കേസ്, പുതിയ വഴിത്തിരിവിലേക്ക് | #Kerala | OneIndia Malayalam

English summary
Dileep Actress Case: Trial Court Rejected Prosecution Demand For Footage Check
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X