ദിലീപ് വീണ്ടും ജയിലിലേക്കോ? പത്താം ദിവസം 'വിധി' അറിയാം... ക്രൈംബ്രാഞ്ചിന് ആത്മവിശ്വാസം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ദിലീപിന് 2017ല്‍ ജാമ്യം ലഭിച്ചത്. പുറത്തിറങ്ങിയ ശേഷം കേസ് അട്ടിമറിക്കാന്‍ ദിലീപ് ശ്രമിച്ചു എന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ദിവസങ്ങളായി ഈ ഹര്‍ജിയില്‍ വാദം തുടരുകയായിരുന്നു. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും ദിവസങ്ങള്‍ നീണ്ട വാദവും സത്യവാങ്മൂലം നല്‍കലുമെല്ലാം കഴിഞ്ഞു. വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഹര്‍ജിയില്‍ വിധി പറയാന്‍ വിചാരണ കോടതി തീരുമാനിച്ചു. 9 ദിവസത്തിന് ശേഷം കോടതി വിധി പ്രസ്താവിക്കും. വിശദാംശങ്ങള്‍ ഇങ്ങനെ....

2017 ഫെബ്രുവരി 17ന് രാത്രിയാണ് തൃശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികള്‍ ദിവസങ്ങള്‍ക്കകം തന്നെ അറസ്റ്റിലായി. ആഴ്ചകള്‍ക്ക് ശേഷമാണ് പ്രതികളുമായി ദിലീപിന് ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നത്. ശേഷം അതേ വര്‍ഷം ജൂലൈ 10ന് ദിലീപിനെ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ദിലീപിന് ഹൈക്കോടതി ജാമ്യം നല്‍കിയത്. കേസിലെ സാക്ഷികളെ സ്വാധീനിക്കരുത്, കേസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കരുത്, അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ ഹാജരാകണം തുടങ്ങി ഒരുപിടി നിബന്ധനകള്‍ ഹൈക്കോടതി മുന്നോട്ട് വച്ചിരുന്നു. വിദേശയാത്രയ്ക്കുള്ള നിയന്ത്രണത്തില്‍ കോടതി പിന്നീട് ദിലീപിന് ഇളവ് അനുവദിച്ചു.

വിചാരണ നടപടികളിലേക്ക് കോടതി കടന്ന വേളയില്‍ സാക്ഷികളില്‍ ചിലര്‍ കൂറുമാറി. പോലീസിന് മുമ്പാകെ നല്‍കിയ മൊഴിയല്ല ഇവര്‍ കോടതിയില്‍ പറഞ്ഞത്. പ്രതിഭാഗത്തെ സഹായിക്കുന്ന മൊഴിയാണ് നല്‍കിയത്. ഇതോടെ കേസ് പൊളിയുമെന്ന ആശങ്കയുണ്ടായി. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചതിന് തെളിവുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.

വിചാരണ അന്തിമഘട്ടത്തിലേക്ക് കടന്നപ്പോഴാണ് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രംഗപ്രവേശം. ദിലീപിനെതിരെ വന്‍ വെളിപ്പെടുത്തലുകള്‍ അദ്ദേഹം നടത്തി. ഇതോടെ കേസില്‍ വീണ്ടും അന്വേഷണം തുടങ്ങി. ജൂലൈ 15 വരെയാണ് തുടരന്വേഷണത്തിന് സമയം അനുവദിച്ചിരിക്കുന്നത്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യമാധവന്‍, അവരുടെ മാതാപിതാക്കള്‍ എന്നിവരുള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് കടക്കുകയാണ്.
മിയ ജോര്‍ജിന്റെ പുതിയ ചിത്രം സൂപ്പര്‍; അശ്വിന്‍ തിളങ്ങിയെന്ന് ആരാധകര്‍...

അതിനിടെയാണ് അന്വേഷണ സംഘം ദിലീപിനെതിരെ വിചാരണ കോടതിയെ സമീപിച്ചത്. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു ആവശ്യം. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. ഇക്കാര്യം ദിലീപ് തള്ളിക്കളഞ്ഞു. എന്നാല്‍ വ്യക്തമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. ഇതുവരെ ലഭിച്ച തെളിവുകള്‍ അന്വേഷണ സംഘം കോടതിയില്‍ ബോധിപ്പിക്കുകയും ചെയ്തു.

എന്നാല്‍ ദിലീപ് പ്രോസിക്യൂഷന്‍ വാദത്തെ ശക്തമായി എതിര്‍ത്തു. കേസ് അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ല, സാക്ഷികളെ സ്വാധീനിച്ചിട്ടില്ല, വ്യാജമായ ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിക്കുന്നത് തുടങ്ങിയ വാദങ്ങള്‍ ദിലീപ് നിരത്തി. ഇരുപക്ഷത്തിന്റെയും ദിവസങ്ങള്‍ നീണ്ട വാദം ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നു. ഈ മാസം 28ന് വിധി പറയാന്‍ വേണ്ടി കോടതി മാറ്റി വച്ചിരിക്കുകയാണിപ്പോള്‍.

പ്രോസിക്യൂഷന്റെ വാദം ശരിവച്ച് ദിലീപിന്റെ ജാമ്യം കോടതി റദ്ദാക്കിയാല്‍ കേസ് വീണ്ടും വലിയ ചര്‍ച്ചയാകും. ദിലീപിനെ വീണ്ടും ജയിലിലേക്ക് മാറ്റും. അതല്ല, ദിലീപിന്റെ വാദം അംഗീകരിച്ച് ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി കോടതി തള്ളിയാല്‍ അന്വേഷണ സംഘത്തിന് കനത്ത തിരിച്ചടിയാകും. ദിലീപിന്റെ അനിയന്‍ അനൂപ്, അളിയന്‍ സുരാജ് എന്നിവരുടെ ഫോണ്‍ പരിശോധനയ്ക്കായി വേണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യത്തിലും 28ന് വിധി പറയുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications