മഞ്ജുവാര്യർക്കും നാദിർഷക്കും അതേക്കുറിച്ച് അറിയാമായിരുന്നോ: ഭാമ എന്താണ് പറഞ്ഞത്: രാഹുല്‍ ചോദിക്കുന്നു
ശാപവാക്കുകളോ ദേഷ്യത്തില്‍ പറയുന്ന വാക്കുകളോ സാഹചര്യം മാറ്റി വേറെ രീതിയില്‍ അവതരിപ്പിച്ചാല്‍ അതിന്റെ സാധ്യതതകള്‍ മാറുമെന്നും രാഹുല്‍

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിനെ വിസ്താരം കഴിഞ്ഞ ദിവസം വീണ്ടും ആരംഭിച്ചിരുന്നു. വൃക്ക രോഗബാധിതനായി ചികിത്സയിലായ സാഹചര്യത്തിലാണ് വിസ്താരം വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് നടക്കുന്നത്. പ്രോസിക്യൂഷന്‍ വിസ്താരം പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രതിഭാഗം അഭിഭാഷകരാണ് ബാലചന്ദ്രകുമാറിനെ വിസ്തരിക്കുന്നത്. വിചാരണയുടെ ആദ്യഘട്ടത്തില്‍ മൂന്നു തവണയായി ബാലചന്ദ്രകുമാറിനെ വിസ്തരിച്ചിരുന്നു.
വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള വിസ്താരം തടയണമെന്ന് ദിലീപ് ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളിയിരുന്നു. അതേസമയം, വീഡിയോ കോണ്‍ഫറന്‍സിങ് വഴിയുള്ള വിസ്താരത്തിന് അതിന്റേതായ ഗുണങ്ങളും നേട്ടങ്ങളും ഉണ്ടെന്നാണ് രാഹുല്‍ ഈശ്വർ അഭിപ്രായപ്പെടുന്നത്. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഈശ്വറിന്റെ വാക്കുകളിലേക്ക്.

ദിലീപ് കേസും ബാലചന്ദ്രകുമാറും
ഒരു നരേറ്റീവാണ് കോടതിയില്‍ പ്രസന്റ് ചെയ്യുന്നത്. അതില്‍ ശരീരഭാഷക്ക് അടക്കം വലിയ പ്രധാന്യമുണ്ട്. ബാലചന്ദ്രകുമാർ നന്നായി സംസാരിക്കുന്ന ഒരു വ്യക്തിയായതിനാല്‍ അദ്ദേഹത്തിന് ആരെങ്കിലും പറഞ്ഞ് കൊടുക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ ഒരു നിയമപ്രശ്നം എന്ന രീതിയില്‍ അദ്ദേഹത്തിന്റെ കൂടെ ഒരു കോ-ഓർഡിനേറ്റർ ഉണ്ടായിരുന്നോ എന്ന് എനിക്ക് അറിയില്ല. അത്തരം കാര്യങ്ങള്‍ ഉറപ്പിച്ചില്ലെങ്കില്‍ പല കാര്യങ്ങളും ബെറ്ററായി പറയാന്‍ സാധിക്കുമെന്നും രാഹുല്‍ ഈശ്വർ പറയുന്നു.

ശാസ്ത്ര സാങ്കേതിക വിദ്യ വളർന്നാലും വീടിന്റെ കംഫർട്ട് സോണില്‍ അല്ലാതെ കോടതിയില്‍ പോയി പറയുന്നതില്‍ വലിയ പ്രധാന്യം ഉണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതൊരു ലാന്‍ഡ്മാർക്ക് ആവുന്ന കേസായി മാറും എന്നതില്‍ ആർക്കും തർക്കമില്ല. പൊലീസിന്റെ വലിയ തോതിലുള്ള അവകാശവാദങ്ങളും, മലയാള ചലച്ചിത്ര ലോകത്തെ ടോപ് ഫൈവില്‍ ഉള്‍പ്പെടുന്ന ഒരാള്‍ ഈ കേസിന്റെ ഭാഗമാവുകയും എല്ലാവർക്കും ഈ വിഷയത്തില്‍ ഒരു അഭിപ്രായമുണ്ടാവുകയും ചാനല്‍ ചർച്ചയാവുകയും കോടതി വലിയ താല്‍പര്യത്തോടെ കണ്ട കേസുമാണ് ഇത്.

ദിലീപ് കേസില്‍ വീഡിയോ കോണ്‍ഫറന്‍സിങ്
ഇത്തരം സാങ്കേതിക വിദ്യയുടേതാണ് ഭാവി എന്നതില്‍ തർക്കമില്ല. ഈ കേസില്‍ ആര് ജയിച്ചാലും തോറ്റാലും വീഡിയോ കോണ്‍ഫറന്‍സിങ്ങിലെ മെച്ചങ്ങളും ന്യൂനതകളും പരിശോധിക്കുകയും തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും ഉണ്ടാവാം. ചരിത്രം നിർമ്മിക്കുന്നതും അതിന്റെ ഭാഗമാവുകയുമാണ് ഞങ്ങള്‍. നാളെ മറ്റൊരു കേസ് വരികയാണെങ്കില്‍ ദിലീപ് കേസില്‍ വീഡിയോ കോണ്‍ഫറന്‍സിങ് ഉപയോഗിച്ചത് ചൂണ്ടിക്കാട്ടപ്പെടും.

എട്ടാംപ്രതിയായ ദിലീപിനെതിരായുള്ള കുറ്റം എന്ന് പറയുന്നത് ഗൂഡാലോചന നടത്തി എന്നുള്ളതാണ്. ആദ്യം ഈ കേസിലേക്ക് അദ്ദേഹത്തിന്റെ പേര് വന്നിരുന്നില്ല. പിന്നീടാണ് അദ്ദേഹം ഇതിലേക്ക് വരുന്നത്. മഞ്ജു വാര്യർക്കോ, സിദ്ധീഖ്, നാദിർഷയ്ക്കോ ഒന്നും ഈ ഗൂഡാലോചനയെക്കുറിച്ച് അറിയില്ല. പച്ചക്ക് കത്തിക്കുമെന്ന് പറഞ്ഞുവെന്ന് കേട്ടു എന്നാണ് ഭാമ പറഞ്ഞത്. ഹിയർ സേ ആണെന്ന് പറഞ്ഞ് കോടതി ഇത് റെക്കോർഡ് ചെയ്തില്ല. അത്തരം ഒരു ആരോപണം കോടതിക്കെതിരായി ഉണ്ടായി. പച്ചക്ക് കത്തിക്കും എന്നത് ആ അർത്ഥത്തില്‍ അല്ലാലോ

അവന് ഒരു പണി കൊടുക്കണമെന്ന് പറഞ്ഞാല്‍
അവന് ഒരു പണി കൊടുക്കണമെന്ന് പറഞ്ഞാല്‍ അത് ആ അർത്ഥത്തില്‍ ഒന്നും അല്ലാലോ. ശാപവാക്കുകളോ ദേഷ്യത്തില്‍ പറയുന്ന വാക്കുകളോ സാഹചര്യം മാറ്റി വേറെ രീതിയില്‍ അവതരിപ്പിച്ചാല്‍ അതിന്റെ സാധ്യതതകള്‍ മാറും. എന്തായാലും കോടതി അക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കട്ടേയെന്നും രാഹുല്‍ ഈശ്വർ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications