ദിലീപിന് എന്താണ് ഇത്ര വിഷമം; നടിയുടെ ആവശ്യത്തെ എതിർത്ത നടനോട് കോടതി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെ എട്ടാം പ്രതി ദിലീപിന് ഹൈക്കോടതിയുടെ വിമർശനം. വിചാരകോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതി ദിലീപിനെതിരെ രംഗഗത്ത് വന്നത്. നിങ്ങൾക്ക് എന്താണ് വിഷമമെന്ന് ദിലീപിന്റെ അഭിഭാഷകനോട് ഹൈക്കോടതി ചോദിച്ചു.
രഹസ്യ നടപടികൾ വേണമെന്ന അതിജീവിതയുടെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു. വിചാരണ സ്റ്റേ ചെയ്യണമെന്ന അതിജീവിതയുടെ ആവശ്യത്തിലും രഹസ്യവാദം കേൾക്കാനും കോടതി തീരുമാനിച്ചിട്ടുണ്ട്.

സെഷന്‍ കോടതിയിലെ വിചാരണ റദ്ദ് ചെയ്ത് മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അതീജിവിത നല്‍കിയിരിക്കുന്ന ഹർജി ജസ്റ്റിസ് സിയാദ് റഹ്മാനാണ് പരിഗണിക്കുന്നത്. നേരത്തെ ഹർജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് കൌസർ എടപ്പഗത്ത് പിന്മാറിയിരുന്നു. നടിയുടെ ആവശ്യം പരിഗണിച്ച് സ്വമേധയാ ആയിരുന്നു ജഡ്ജിയുടെ പിന്മാറ്റം.
എന്താ റിതൂ... വെയിലത്ത് കിടന്ന് ഉറങ്ങിപ്പോയോ: വ്യത്യസ്ത ചിത്രങ്ങളുമായി റിതു മന്ത്ര

വിചാരണ പ്രത്യേക സി ബി ഐ കോടതിയില്‍ നിന്ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്ന സാഹചര്യത്തിലാണ് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസില്‍ വിസ്താരം കേള്‍ക്കുന്നത് ഒരു വനിത ജഡ്ജിയായിരിക്കണമെന്ന അതിജീവിതയുടെ ആവശ്യം കണക്കിലെടുത്തായിരുന്നു ഈ മാറ്റം.

ഹൈക്കോടതി നേരത്തെ ഒരു ഉത്തരവിലൂടെയായിരുന്നു സെഷൻസ് കോടതിയിൽ നിന്ന് കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റിയത്. ഈ വനിത ജഡ്ജിക്ക് പ്രമോഷന്‍ കിട്ടിയതോടെ ഈ കേസ് മറ്റൊരു അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ വീണ്ടും സെഷൻസ് കോടതിയിലേക്ക് മറ്റുകയാണ് ചെയ്തത്. എന്നാല്‍ ഇത് നിയമപരമല്ലെന്നാണ് അതിജീവിതയുടെ വാദം.

വിചാരണ കോടതി ജഡ്ജിക്കെതിരേയും അതിജീവിത വലിയ തരത്തിലുള്ള ആരോപണങ്ങള്‍ ഹർജിയില്‍ ഉന്നയിച്ചിരുന്നു. സെഷൻസ് ജഡ്ജ് ഹണി എം വർഗീസ് വിചാരണ നടത്തിയാൽ തനിക് നീതി ലഭിക്കില്ലെന്നും ജഡ്ജിയുടെ ഭർത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്നും നടി ആരോപിക്കുന്നു. ഇത് സംബന്ധിക്കുന്ന ചില വോയിസ് ക്ലിപ്പുകളും തെളിവായി ഹർജിയോടൊപ്പം അതിജീവിത കോടതിയില്‍ ഹാജരാക്കിയിരുന്നു












Click it and Unblock the Notifications