Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപോഫോബിയ പരത്താന്‍ ശ്രമിക്കുന്നുണ്ട്, സിപിഎമ്മും പിണറായിയും ദിലീപിനെ സപ്പോര്‍ട്ട് ചെയ്യുമോ? രാഹുല്‍ ഈശ്വര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ജഡ്ജിയെ മാറ്റണം എന്ന് ആവശ്യപ്പെടുന്നത് ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് രാഹുല്‍ ഈശ്വര്‍. റിപ്പോര്‍ട്ടര്‍ ടി വി ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഈശ്വര്‍. ളരെ അധികം വെല്ലുവിളികളെ അതിജീവിച്ചാണ് വിചാരണ കോടതി മുന്നോട്ടു പോകുന്നത് എന്നും അത് സ്വാഗതാര്‍ഹമാണെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു. വാദിയും പ്രതിയും ആവശ്യപ്പെടുന്നതിന് അനുസരിച്ച് ജഡ്ജിമാരെ മാറ്റാന്‍ നോക്കിയാല്‍ നീതിന്യായ വ്യവസ്ഥയുടെ അവസ്ഥ എന്താകുമെന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു.

ദിലീപിന്റെ കൂടെ നില്‍ക്കുന്നവരെ മോശക്കാരാക്കി ചിത്രീകരിക്കാനും അതിജീവിതയ്ക്ക് ഒപ്പം നില്‍ക്കുന്നവരെ നല്ലവരാക്കി ചിത്രീകരിക്കാനും ശ്രമം നടക്കുന്നു എന്നും രാഹുല്‍ ഈശ്വര്‍ ആരോപിച്ചു. ഏതെങ്കിലും രീതിയില്‍ ജഡ്ജിയെ മാറ്റുക, ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് നടക്കുന്നത്. ദിലീപിനെ ആരെങ്കിലും സപ്പോര്‍ട്ട് ചെയ്താല്‍ അവരെല്ലാം മോശമാണെന്നും അതിജീവിതയുടെ കൂടെ നില്‍ക്കുന്നു എന്ന് പറയുന്ന മൂന്ന് നാല് പേരാണോ ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥ കൈയില്‍ കൊണ്ടുനടക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. രാഹുല്‍ ഈശ്വറിന്റെ വാദങ്ങളുടെ പൂര്‍ണരൂപം ഇങ്ങനെയാണ്...

1

വളരെ അധികം വെല്ലുവിളികളെ കോടതി അതിജീവിച്ച് പോകുന്നത് സ്വാഗതാര്‍ഹമല്ലേ. കിംവദന്തി പറയാനും അപവാദം പറയാനും പരദൂഷണം പറയാനും കള്ളം പറയാനും അര്‍ധസത്യങ്ങള്‍ പറയാനും ഒരുപാട് പേരുണ്ടെങ്കിലും ഈ വെല്ലുവിളികളെ അതിജീവിച്ച് ഒരു വനിതാ ജഡ്ജി മുന്നോട്ടുപോകുന്നത് നമ്മുടെ ജുഡീഷ്യറിയിലും വനിത ന്യായാധിപയിലും ഉള്ള ആദരവ് കൂട്ടുകയല്ലേ. താല്‍പര്യമുള്ള ജഡ്ജിയിലേക്ക് കേസെടുക്കുക എന്ന പ്രാക്ടീസിലേക്ക് ഈ രാജ്യം പോയാല്‍ എവിടെയെത്തും. നാളെ ദിലീപിനെതിരെ ഒരു ജഡ്ജി ഒന്നുരണ്ട് കടുത്ത വാക്കുകള്‍ ചോദിച്ചു എന്നിരിക്കട്ടെ, ദിലീപ് പറയുകയാണ് എനിക്ക് ഈ ജഡ്ജി പറ്റില്ല വേറെ ജഡ്ജി വേണം.

2

അപ്പോള്‍ അടുത്ത് വരുന്ന ജഡ്ജി അതിജീവിതയ്‌ക്കെതിരെ ഒന്നുരണ്ട് കടുത്ത വാക്കുകള്‍ പറഞ്ഞാല്‍ അതിജീവിത പറയും എനിക്ക് ഈ ജഡ്ജി പറ്റില്ല വേറെ ജഡ്ജി വേണം, അങ്ങനെ ആണെങ്കില്‍ ഈ നാട്ടില്‍ ഏതെങ്കിലും കേസ് തീരുമോ? ജഡ്ജിമാരെ തെരഞ്ഞെടുക്കാനുള്ള അവകാശം നമുക്ക് എത്രമാത്രം ഉണ്ട്. ചിന്തിക്കേണ്ടതാണ്. സ്‌റ്റേറ്റും പ്രോസിക്യൂട്ടറും അതിജീവിതയുമെല്ലാം ഈ ജഡ്ജിയെ മാറ്റണമെന്ന് പറഞ്ഞ് പോയി. ഹൈക്കോടതി അടക്കം ശക്തമായി അത് വേണ്ട എന്ന് പറഞ്ഞു. പ്രോസിക്യൂഷനല്ല പെര്‍സിക്യൂഷനാണ് എന്നാണ് എന്നെപ്പോലുള്ളവരൊക്കെ പറയുന്നത്. പക്ഷെ ഇത് പ്രോസിക്യൂഷനല്ല, പ്രോസ്റ്റിറ്റിയൂഷനാണ് എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ എത്രമാത്രം കള്ളങ്ങളും അര്‍ധസത്യങ്ങളും നിയമത്തിന് നിരക്കാത്ത കാര്യങ്ങളും ഈ പ്രോസിക്യൂഷന്‍ ചെയ്തിട്ടുണ്ടാകും.

3

ഇല്ലെങ്കില്‍ േ്രപാസിക്യൂഷനാണോ പ്രോസ്റ്റിറ്റിയൂഷനാണോ. പ്രോസ്റ്റിറ്റിയൂഷന്‍ പോലുള്ള വാക്കുകള്‍ ഒരു കോടതിയില്‍ കേള്‍ക്കണമെങ്കില്‍ എത്രമാത്രം മോശവും നിലയില്ലാ കയത്തില്‍ മുങ്ങി തപ്പുകയായിരിക്കണം പൊലീസും പ്രോസിക്യൂഷനും. ഇല്ലെങ്കില്‍ ആര്‍ക്കെങ്കിലും അങ്ങനെ ഒരു സ്‌ട്രോംഗ് വാക്ക് ഉപയോഗിക്കാന്‍ കഴിയുമോ. ഇത്ര സെന്‍സിറ്റീവായ കേസില്‍ തെളിവിന്റെ കണികയെങ്കിലും ഉണ്ടെങ്കില്‍ ഒരു കോടതിയ്ക്ക് അത് ചോദിക്കാനുള്ള ധൈര്യമുണ്ടാകുമോ? ദിലീപ് ഏതെങ്കിലും രീതിയില്‍ ദിലീപിനെ കുടുക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കാനുള്ള സാധ്യത ഉണ്ടെങ്കില്‍ അത്രയും കടുപ്പമുള്ള ഒരു വാക്ക് ഉപയോഗിക്കുമോ. ഇഷ്ടമില്ലാത്ത രാഷ്ട്രീയക്കാര്‍ മുഖ്യമന്ത്രി മാറണം എന്ന് പറയാറുണ്ട്. അതുപോലെ ഇഷ്ടമില്ലാത്ത ജഡ്ജിയായാല്‍ ജഡ്ജി മാറണം എന്ന് പറയുന്നതിനപ്പുറം എന്ത് പ്രസക്തിയാണുള്ളത്.

4

ഈ ജഡ്ജിയുടെ വിധി ന്യായത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ മേല്‍ക്കോടതിയിലേക്ക് പോകാമല്ലോ. ജഡ്ജി ഹണി വര്‍ഗീസിന്റെ ട്രാന്‍സ്ഫര്‍ വരുന്നത് വരെ കേസ് തള്ളിക്കൊണ്ടുപോകാനുള്ള ശ്രമമാണ് പൊലീസും പ്രോസിക്യൂഷനും നടത്തുന്നതെന്ന് ഞാന്‍ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ഒരു പരിധിക്കപ്പറും കോടതിയുടെ നിയമത്തിന്റെ ടെക്‌നിക്കാലിറ്റി അറിയില്ലെങ്കിലും സാധാരണക്കാരന് കളിക്കുന്ന കൡകള്‍ മനസിലാകും. ഏതെങ്കിലും രീതിയില്‍ ജഡ്ജിയെ മാറ്റുക, ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തുക, അവരുടെ ഭര്‍ത്താവിനേയും കുടുംബത്തേയും കൊണ്ടുവരിക, ജഡ്ജിയെ മോശമാക്കുക. ദിലീപിനെ ആരെങ്കിലും സപ്പോര്‍ട്ട് ചെയ്താല്‍ ഹൈക്കോടതി മോശം, സിയാദ് റഹ്മാന്‍ മോശം, ഡിജിപി മോശം, ശ്രീലേഖ മോശം. ആരാണ് ഈ അതിജീവിതയുടെ കൂടെ നില്‍ക്കുന്നു എന്ന് പറയുന്ന മൂന്ന് നാല് പേരാണോ ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥ കൈയില്‍ കൊണ്ടുനടക്കുന്നത്.

5

തങ്ങള്‍ മാത്രമാണ് ശരി എന്നും ബാക്കിയുള്ളവര്‍ തെറ്റാണെന്നും നോര്‍ത്ത് ഇന്ത്യയില്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യ കൊലപാതകമാക്കി ചിത്രീകരിച്ച വലതുപക്ഷ മാധ്യമങ്ങളെ പോലെ നമ്മുടെ നാട്ടിലെ ചില ആള്‍ക്കാര്‍ സ്വയം നമ്മള്‍ മാത്രമെ നീതിയുള്ളൂ, ബാക്കിയുള്ളവരൊക്കെ അതിജീവിതയെ വേട്ടയാടാന്‍ നില്‍ക്കുകയാണ് എന്ന് പറയുകയാണ്. ഇത് സാധാരണക്കാര്‍ക്ക് മനസിലാകുന്നുണ്ട്. ദിലീപിന് അനുകൂലമായി കാര്യങ്ങള്‍ മാറുമെങ്കില്‍ ഇത് കാരണമാണ്. കാരണം കണ്ടന്റ് ഇല്ലാതെ ടെക്‌നിക്കാലിറ്റിയുടെ പിന്നില്‍ പിടിച്ചുകൊണ്ട് ഏതെങ്കിലും രീതിയില്‍ സംശയത്തിന്റെ പുകമറ സൃഷ്ടിക്കുക. ജസ്റ്റിസ് അരുണിന്റെ വിധിന്യായത്തിലടക്കം ഈ കോടതിയിലേക്ക് പോകണമോയെന്നും ഈ കോടതിയുടെ കീഴിലാണ് ഈ കേസ് വരണമെന്നും തുടങ്ങിയ കാര്യങ്ങളുണ്ടല്ലോ.

6

അപ്പോള്‍ ഏത് അര്‍ത്ഥത്തിലാണ് എല്ലാവരും ഈ നടിയ്‌ക്കെതിരെ ഗൂഢാലോചന നടത്തുകയാണ് എന്ന് പറയുന്നത്. ഈ സര്‍ക്കാരിന് ദിലീപിനെ സപ്പോര്‍ട്ട് ചെയ്തിട്ട് എന്തുകാര്യമാണ്. സിപിഎമ്മും പിണറായി വിജയനും ദിലീപിനെ സപ്പോര്‍ട്ട് ചെയ്തിട്ട് എന്ത് കാര്യമാണ്. തൃശൂര്‍പൂരത്തിന് ബെഹ്‌റ വരുമ്പോള്‍ അദ്ദേഹത്തെ കാണുന്നത് പോലും വെറുപ്പാണെന്ന് പറയുന്നത് മനസ് വിദ്വേഷത്തിലേക്ക് മാറിയിരിക്കുന്നു. തൃശൂര്‍ പൂരം നമ്മുടെ ആരുടേയും കുടുംബസ്വത്തൊന്നുമല്ലല്ലോ. തൃശൂര്‍ പൂരത്തിന് ബെഹ്‌റ വരുന്നത് അധിക്ഷേപമായി തോന്നുന്ന, രഞ്ജിത്തിനോടൊപ്പം ദിലീപ് ഇരുന്നാല്‍ രഞ്ജിത്തിനെ അധിക്ഷേപിക്കുന്ന ഒരു ദിലീപോഫോബിയ ഈ നാട്ടില്‍ വന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഏത് രീതിയിലെങ്കിലും ദിലീപിനെ കുടുക്കുക. ദിലീപോഫോബിയ ഉണ്ടാക്കുക. ഇത് ലീഗല്‍ സ്ട്രാറ്റജിയല്ല, എത്തിക്കലല്ല, അതില്‍ നിന്ന് പിന്മാറണം.

സാരിയില്‍ ഷംനയുടെ സൂപ്പര്‍ലുക്ക് കണ്ടോ; വൈറല്‍ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+