'മീനുകളെ കുടുക്കാൻ ഉപയോഗിക്കുന്ന ഇരകൾ'; ദിലീപിനും വിജയ് ബാബുവിനും ഒപ്പം എന്തുകൊണ്ട്? സംവിധായകൻ പറയുന്നു
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിലും വിജയ് ബാബു കേസിലും അതിജീവിതകളെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയതിന് കടുത്ത വിമർശനം നേരിട്ട വ്യക്തിയാണ് സംവിധായകനായ അഖിൽ മാരാർ. ഈ കേസുകളിൽ പ്രതിസ്ഥാനത്തുള്ളവർ മീനുകളും അതിജീവിതകൾ ഇരകൾ ആണെന്നുമായിരുന്നു അഖിൽ പറഞ്ഞത്. മീനുകളെ പിടിക്കുന്നതിനാണ് ഇരകളെ ഇടുന്നതെന്നും ഇന്നും വലിയ മീനുകളെ പിടിക്കാനാണ് ഇരകളെ ഉപയോഗിക്കുന്നതെന്ന തരത്തിലുമായിരുന്നു സംവിധായകന്റെ പരാമർശങ്ങൾ.
Recommended Video
'മുടി മുന്നിലേക്കിട്ട് സ്റ്റൈലിഷ് ലുക്കിലെ കിടിലൻ സെൽഫി';സംയുക്ത മേനോന്റെ ചിത്രങ്ങൾ വൈറൽ
ഇപ്പോഴിതാ എന്തുകൊണ്ടാണ് താൻ അത്തരത്തിൽ പ്രതികരിച്ചതെന്നും ദിലീപിനും വിജയ് ബാബുവിനും ഒപ്പം നിൽക്കുന്നതെന്നും തുറന്ന് പറയുകയാണ് അഖിൽ. ബിഹൈന്റ്വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് അഖിലിന്റെ പ്രതികരണം. വിശദമായി വായിക്കാം

'സ്ത്രീ തന്നെ എല്ലായിടത്തും ഇരയാവണമെന്നുണ്ടോ? പുരുഷൻ എന്തുകൊണ്ട് ഇരയാക്കപ്പെട്ടൂട? സ്ത്രീക്ക് നിയമം നൽകുന്ന ആനുകൂല്യം പുരുഷനെ നശിപ്പിക്കാൻ സ്ത്രീ ഉപയോഗിച്ചാൽ അവിടെ ഇരയാക്കപ്പെടുന്നത് പുരുഷനല്ലേ? വിജയ് ബാബു കേസിലൊക്കെ നാളെ ആർക്ക് നീതി ലഭിക്കുമെന്ന് എനിക്ക് അറിയാം. അതിന്റെ ചെറിയ സൂചനയല്ലേ ഹൈക്കോടതി ഉൾപ്പെടെ പറഞ്ഞത്. ഉഭയസമ്മത പ്രകാരം ബന്ധപ്പെടുകയും പിന്നീട് അത് പീഡനമാക്കി മാറ്റുകയും ചെയ്യുന്ന സംഭവങ്ങൾ പോലീസ് വാഗ്ദാന ലംഘനമായി കാണണമെന്നാണ് കോടതി പറഞ്ഞത്'.

'വാളയാർ കേസിലും ദില്ലി കേസിലുമെല്ലാം പെൺകുട്ടികളുടെ ഭാഗത്ത് നിന്ന് ശക്തമായി സംസാരിച്ച വ്യക്തിയാണ് താൻ. സിനിമ മേഖലയിൽ ഒരു പെൺകുട്ടി അനുഭവിക്കുന്ന ബുദ്ധിമുട്ടികളുടെ കണക്കും അതിലെല്ലാം അവർക്ക് വേണ്ടി വാദിക്കാനും തുടങ്ങിയാൽ അതിന് മാത്രമേ നമ്മുക്ക് സമയം കാണുകയുള്ളൂ. മാധ്യമങ്ങൾക്ക് വേണ്ടത് റേറ്റിംഗ് ആണ്'.

'വിജയ് ബാബു വിഷയം ദിലീപ് വിഷയം പോലെ ആളികത്താതത് ഇരുവരും സിനിമാ മേഖലയിൽ ഒരു പോലെ സ്വാധീനം ഉള്ളവരല്ല എന്നതാണ്. ദിലീപിന് സിനിമയിൽ വലിയൊരു ഗ്രാവിറ്റി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയ്ക്കും അതുപോലൊരു ഗ്രാവിറ്റിയുണ്ട്. ഒരു കുടുംബം തകർത്തിട്ട് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിട്ട് വേറൊരു പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ കൊടുത്തൊരു ക്രൂരൻ, ഇതാണ് ദിലീപിനെതിരെ വന്ന വിശേഷണം'.

'നടി ആക്രമിക്കപ്പെട്ട സംഭവം ഒരു തിരക്കഥ പോലെ സിനിമ പോലെ നോക്കി കാണുമ്പോൾ പലതും എന്റെ യുക്തിക്ക് നിരക്കുന്നില്ല. ഇതുപോലെ താൻ എതിർത്ത വിഷയമാണ് സ്വാമി ഗംഗേശാനന്ദയുടെ ലിംഗം ഒരു പെൺകുട്ടി മുറിച്ച് കളഞ്ഞത്. അന്ന് മുഖ്യമന്ത്രി ആ പെൺകുട്ടിയെ ധീര വനിത എന്നാണ് വിശേഷിപ്പിച്ചത്. വിഷയത്തിൽ ഞാൻ സ്വാമിക്കൊപ്പമാണ് നിന്നത്. അന്ന് തലകുത്തി നിന്ന് ആലോചിച്ചിട്ടും എനിക്ക് ആ വിഷയത്തിൽ ഉത്തരം കിട്ടിയില്ല. ആ സ്വാമിയെ ട്രാപ്പ് ചെയ്തിട്ട് അല്ലേങ്കിൽ അയാൾക്കൊപ്പം സെക്സിന് വഴങ്ങിയിട്ട് അയാളുടെ ലിംഗം മുറിച്ചതാവും .അങ്ങനെ വന്നാൽ പെൺകുട്ടിയാണ് തെറ്റുകാരി'.

'വിജയ് ബാബു വിഷയത്തിൽ ഈ പ്രശ്നം ആരംഭിച്ച് കഴിഞ്ഞതിന് ശേഷം വിജയ് ബാബുവിന്റെ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പെൺകുട്ടി പങ്കെടുത്തിട്ടുണ്ട്. അതെങ്ങനെ സാധിക്കും?. ഒരു പെൺകുട്ടിയെ ഒരാൾ ഇഷ്ടമല്ലാതെ തൊട്ടാൽ പോലും ആ പെൺകുട്ടി അതിനോട് പ്രതികരിക്കും. ആ പെൺകുട്ടിയെ മാനസികമായി മുറിലേൽപ്പിച്ചാൽ ആ രാത്രി കിടന്ന് ഉറങ്ങാൻ അവൾക്ക് സാധിക്കില്ല.പ്രത്യേകിച്ച് അവൾ ആരാധിക്കുന്ന ഇഷ്ടപ്പെടുന്ന ഒരാളിൽ നിന്നാണ് ഈ പെരമാറ്റം ഉണ്ടാകുന്നതെങ്കിൽ'.

'അവളുടെ പെരുമാറ്റത്തിലും മുഖത്തുമെല്ലാം അതുണ്ടാകും. അവൾക്ക് ചുറ്റുമുള്ള ആളുകൾക്ക് മുഴുവൻ അത് മനസിലാക്കാനും സാധിക്കും. എന്നാൽ ഇവിടെ തന്നെ വേദനിപ്പിച്ചു എന്ന് പറയുന്ന പെൺകുട്ടി അതേ ആളുടെ സ്ഥാപനത്തിന്റെ പരിപാടിയിൽ സന്തോഷത്തോടെ പങ്കെടുത്തു എന്ന് പറയുന്നത് അവർ തമ്മിൽ യാതൊരു പ്രശ്നവും ഇല്ലെന്താണ് തനിക്ക് വ്യാഖ്യാനിക്കാൻ കഴിയുന്നത്'.

'ഇരയെന്ന് ആദ്യമായി കേൾക്കുന്നത് കുട്ടിക്കാലത്ത് മീൻ പിടിക്കാൻ പോയപ്പോളാണ്. ഞാൻ ഇട്ടുകൊടുത്ത ഇരയിൽ മീൻ കൊത്തും. ഇരയുടെ വലിപ്പം അനുസരിച്ച് ഫിലോപ്പി മുതൽ സ്രാലവിനെ വരെ നമ്മുക്ക് ലഭിക്കും.പലപ്പോഴും ഇരകൾ മറ്റൊരു മീനിനെ കുടുക്കാൻ വേണ്ടി ഉപയോഗിച്ചതായാണ് താൻ കണ്ടിട്ടുള്ളത്', അഖിൽ മാരാർ പറഞ്ഞു.

വർഷങ്ങളായി നടി നിത്യ മേനോനെ സന്തോഷ് വർക്കിയെന്ന ആൾ ശല്യം ചെയ്ത സംഭവത്തിൽ നടത്തിയ പ്രതികരണത്തെ കുറിച്ചും അഖിൽ അഭിമുഖത്തിൽ വിശദീകരിച്ചു. സന്തോഷിന്റെ പ്രണയത്തെ പ്രശംസിച്ചുകൊണ്ടായിരുന്നു അഖിൽ ഫേസ്ബുക്കിൽ കുറിപ്പ് പങ്കിട്ടത്.എന്നാൽ തനിക്ക് സന്തോഷ് വർക്കി എന്ന വ്യക്തിയെ നേരിട്ട് അറിയില്ലെന്നും അയാൾ ചെയ്തതോ പറഞ്ഞതോ ആയ കാര്യത്തെ കണ്ണും പൂട്ടി പിന്തുണയ്ക്കുകയല്ല ചെയ്യുന്നതെന്നും തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നുമാണ് അഖിൽപറഞ്ഞത്.












Click it and Unblock the Notifications