Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപിനെ കൂടെ നിന്ന് പുറകില്‍ നിന്ന് കുത്തി': വീട്ടില്‍ പ്രകടിപ്പിച്ച ആത്മരോഷമെന്ന വാദവുമായി നടന്‍

കൊച്ചി: ദിലീപിനെതിരെ പുതുതായി എടുത്തിരിക്കുന്നത് അടിസ്ഥാനപരമായി തെളിവുകളില്ലാത്ത കേസാണെന്ന വാദവുമായി നടന്‍ മഹേഷ്. ഏത് കേസിലായാലും കോടതിക്ക് വേണ്ടത് തെളിവുകളാണ്. കഴിഞ്ഞ ദിവസം ഒരു വിധി വന്നത് കണ്ടല്ലോ. തെളിവുകളുടെ അഭാവമാണ് ആ കേസില്‍ അത്തരമൊരു വിധിക്ക് കാരണമായത്. എന്റെ വീട്ടിലിരുന്നു മകനോട് 'മര്യാദക്ക് നല്ല കയ്യക്ഷരത്തില്‍ എഴുതിയില്ലെങ്കില്‍ ആ കൈ ഞാന്‍ ചതച്ചരക്കും'' എന്ന് പറയുന്നുവെന്ന് വെക്ക്.

അത് എന്റെ ആത്മരോഷമാണ്. എന്റെ വീട്ടില്‍ നിന്ന് എനിക്ക് എന്ത് വേണമെങ്കിലും. പറഞ്ഞത് പോലെ ചെയ്താലാണ് അത് കേസാവുന്നതും വകുപ്പ് മാറുന്നത്. പുറകില്‍ നിന്ന് കുത്തി, കൂടെ നില്‍ക്കുന്നവർ ഇക്കാര്യങ്ങള്‍ റെക്കോർഡ് ചെയ്ത് പോവുമ്പോഴാണ് പ്രശ്നം വരുന്നതെന്നും മഹേഷ് പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ നേർക്കുനേർ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിലീപിനെതിരായ കേസ് തെളിയുമോയെന്ന് മഹേഷ്

ഇന്ത്യയില്‍ എത്ര 120 ബി തെളിയിക്കപ്പെട്ടത്. കൂടിപ്പോയാല്‍ 5 ഉദാഹരണങ്ങള്‍ മാത്രമേ പറയാന്‍ കഴിയൂ. രണ്ട് പേർ ഒരു മുറിയില്‍ വന്നുവെന്ന് വെച്ച് ഈ കേസ് തെളിയിക്കാന്‍ പറ്റില്ല. വെടക്കാക്കി തനിക്കാക്കുക എന്ന നിലപാടാണ് ഇപ്പോഴും. അദ്യത്തെ ആരോപണം ദിലീപ് കേസ് വലിച്ചഴയ്ക്കുന്ന എന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരാണ് കേസ് വൈകിപ്പിക്കുന്നതെന്നും മഹേഷ് ചോദിക്കുന്നു.

ചിത്രങ്ങള്‍ കാണാനായി ക്ലിക്ക് ചെയ്യൂ:റേഞ്ച് റോവറില്‍ വന്നിറങ്ങി ആട്ടിന്‍കുട്ടിയെ എടുത്ത് തോളിലിട്ട് മഞ്ജു വാര്യർ: വൈറലായി ദൃശ്യങ്ങള്‍

നേർക്കുന്നേർ ചർച്ചയില്‍ പങ്കെടുത്ത ബാലചന്ദ്ര കുമാർ

2021 നവംബർ 25-ാം തിയതിയാണ് ഞാന്‍ മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുന്നത് എന്നായിരുന്നു നേർക്കുന്നേർ ചർച്ചയില്‍ പങ്കെടുത്ത ബാലചന്ദ്ര കുമാർ അഭിപ്രായപ്പെട്ടത്. ഒരു മാസത്തോളം മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറിയിറങ്ങിയത്. അത് ഓഫീസിലെ ടേബിളില്‍ നിന്നും അനങ്ങിയിരുന്നില്ല. അതിന് ശേഷമാണ് ഇവിടുത്തെ ഒരു ടെലിവിഷന്‍ ചാനലിലെ ഞാന്‍ സമീപിക്കുന്നത്. അത് ചാനലില്‍ വന്നതിന് ശേഷമാണ് നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനില്‍ നിന്നും എന്നെ വിളിക്കുന്നത്. മുഖ്യമന്ത്രിക്ക് കൊടുത്ത പരാതി ഞങ്ങളെ അഡ്രസ് ചെയ്തുകൊണ്ട് അങ്ങോട്ട് അയക്കാനായിരുന്നു അവർ ആവശ്യപ്പെട്ടത്. മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇ-മെയില്‍ ഐഡിയും അതില്‍ ഉണ്ടായിരുന്നു. അങ്ങനെ അവർക്കും പരാതി അയച്ചു കൊടുത്തു.

പിന്നീട് മാസാവസാനം അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു

പിന്നീട് മാസാവസാനം അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൌലോസ് തന്നെ എന്ന നേരിട്ട് വിളിച്ചു. ഇതേതുടർന്നാണ് ആലുവ പൊലീസ് ക്ലബ്ലില്‍ വെച്ച് എന്റെ മൊഴി രേഖപ്പെടുത്തിയത്. ചിലർ പറയുന്നത് പ്രോസിക്യൂഷന്‍ പരുങ്ങിലിലാണെന്നാണ്. അതിന്റെ മറുവശം എന്ന് പറയുന്നത് ദിലീപ് ജയിച്ചുകൊണ്ടിരിക്കുന്നു എന്നാണല്ലോ. ഈ ആത്മവിശ്വാസം വന്നത് എവിടെ നിന്നാണ്. തന്റെ വെളിപ്പെടുത്തലുകള്‍ എന്തുകൊണ്ട് വൈകി എന്നുള്ളതിന് വ്യക്തമായ കാരണം ഞാന്‍ കോടതിക്ക് മുമ്പാകെ ബോധിപ്പിച്ചിട്ടുണ്ട്

ഈ ഡിജിറ്റല്‍ തെളിവുകള്‍ കൂറേക്കാലം എന്റെ കയ്യില്‍

ഈ ഡിജിറ്റല്‍ തെളിവുകള്‍ കൂറേക്കാലം എന്റെ കയ്യില്‍ നിന്നും നഷ്ടപ്പെട്ടിരുന്നു. എന്റെ വീട്ടില്‍ തന്നെ അത് ഉണ്ടായിരുന്നു. നഷ്ടപ്പെട്ട ആ തെളിവുകള്‍ തിരിച്ച് കിട്ടാന്‍ എടുത്ത കാലതാമസം കൊണ്ടാണ് ഞാന്‍ പരാതിപ്പെടാന്‍ താമസിച്ചത്. യഥാർത്ഥത്തില്‍ 2021 ഏപ്രില്‍ മാസം 11-ാം തിയതിയാണ് ഈ വിഷയത്തില്‍ ഞാന്‍ പൊലീസില്‍ പരാതിപ്പെടാനിരുന്നത്. അന്ന് ഞാന്‍ സന്ധ്യ ഐപിഎസ്സിനെ പതിനഞ്ച് തവണയോളം വിളിച്ചിരുന്നെങ്കിലും അന്നവർ ഫോണ്‍ എടുത്തില്ല. അവർ ഫോണ്‍ എടുത്തിരുന്നങ്കില്‍ ഞാന്‍ അന്നേ പരാതി കൊടുത്തേനെ

2020 ഡിസംബർ 31 വരെയായിരുന്നു സിനിമയുടെ കരാർ

2020 ഡിസംബർ 31 വരെയായിരുന്നു സിനിമയുടെ കരാർ. വിട്ടുപോകാന്‍ പാടില്ല, കേസ് തീരുന്നത് വരെ കൂടെ നില്‍ക്കണം എന്നുള്ള ഉദ്ദേശത്തില്‍ അദ്ദേഹം കാലാകാലങ്ങളില്‍ കരാർ പുതുക്കുകയായിരുന്നു. എന്റെ വിഷമങ്ങളും കാര്യങ്ങളുമൊക്കെ പറഞ്ഞുകൊണ്ട് ഈ വർഷം ഏപ്രില്‍ മാസത്തില്‍ വളരെ ദൈർഘ്യമുള്ള ഒരു മെസേജ് ഞാന്‍ അദ്ദേഹത്തിന് നല്‍കിയിരുന്നു. ഈ സിനിമ ഇനി താല്‍പര്യമില്ലെന്നും അതില്‍ ഞാന്‍ പറഞ്ഞിരുന്നു. അതിന് ശേഷം ഒരു 12 തവണ പുളളിയെന്ന് രാത്രി വിളിച്ചു. പുള്ളിയുടെ കൂടെ നിന്നിരുന്നെങ്കില്‍ ആ സിനിമ നടക്കുമായിരുന്നു. എനിക്കൊരു സിനിമ തരിക എന്നുള്ളത് തന്നെയായിരുന്നു പുള്ളി തരുന്ന സമ്മാനം. എന്നാല്‍ കൂറേക്കാലം കഴിഞ്ഞതോടെ ആ സിനിമയോടുള്ള താല്‍പര്യം എനിക്ക് പോയിരുന്നു.

ഈ തെളിവുകള്‍ റെക്കോർഡ് ചെയ്തതിന് ശേഷം

ഈ തെളിവുകള്‍ റെക്കോർഡ് ചെയ്തതിന് ശേഷം ആദ്യം പറയുന്നത് ഭാര്യയോടാണ്. ഈ കേസില്‍ ദിലീപിന് അദ്ദേഹത്തിന്റെ ഭാര്യയ്ക്കും കുടുംബത്തിനുമൊക്കെ പങ്കുണ്ടെന്ന് ഞാന്‍ എന്റെ ഭാര്യയോടെ പറഞ്ഞു. പുള്ളിക്കാരി അപ്പോള്‍ എന്നോട് പറഞ്ഞത് ആ തെളിവുകള്‍ അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്തിട്ട് ടാബ് വല്ല ആറ്റിലോ മറ്റോ കളയാനായിരുന്നു. അത്രയ്ക്ക് ഭയമായിരുന്നു. ദിലിപീനെ ഞാന്‍ ഭയപ്പെടുന്നു. അത് മാത്രമല്ല, ദിലിപിനെതിരെ നിന്ന് കഴിഞ്ഞാല്‍ സ്വഭാവികമായും സിനിമ രംഗത്ത് പിന്നെ തുടരാന്‍ കഴിയില്ല. അത് അദ്ദേഹത്തെ അറിയാവുന്നവർക്ക് നന്നായി അറിയാം.

ദിലീപിന്റെ കയ്യില്‍ നിന്നും ഇതുവരെ 10 ലക്ഷം രൂപ സിനിമയുടെ അഡ്വാന്‍സായി

ദിലീപിന്റെ കയ്യില്‍ നിന്നും ഇതുവരെ 10 ലക്ഷം രൂപ സിനിമയുടെ അഡ്വാന്‍സായി വാങ്ങിയിട്ടുണ്ട്. എല്ലാം രേഖപരമായി തന്നെയാണ്. ആ രേഖകളെല്ലാം പൊലീസിന് കൈമാറിയിട്ടുണ്ട്. കഥയ്ക്കും തിരക്കഥയ്ക്കുമായി 50 ലക്ഷം രൂപയായിരുന്നു എന്റെ പ്രതിഫലം നിശ്ചയിച്ചത്. ബാലചന്ദ്രകുമാർ 25 ലക്ഷം രൂപ ദിലീപിനോട് ചോദിച്ചിട്ട് കൊടുക്കാതിരുന്നത് കൊണ്ടാണ് ഇക്കാര്യങ്ങളൊക്കെ പറയുന്നതെന്ന് ഇന്നലെ ആരോ പൊലീസിനോട് വിളിച്ച് പറഞ്ഞു. എന്നാല്‍ മിണ്ടാതിരുന്നെങ്കില്‍ എനിക്ക് 40 ലക്ഷം രൂപ കിട്ടുമായിരുന്നില്ലേ. അതുകൊണ്ട് തന്നെ ഇത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്നും ബാലചന്ദ്ര കുമാർ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+