കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദിലീപ് ഓവര്‍ കോണ്‍ഫിഡന്റ് ആയിരുന്നു... ആ ഒരു പേടിയും ഉള്ളതുകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്'; പ്രിയദര്‍ശന്‍ തമ്പി

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അമിത ആത്മവിശ്വാസം പ്രകടിപ്പിച്ചതിനാലാണ് സുപ്രീംകോടതിയെ സമീപിച്ചത് എന്ന് അഭിഭാഷകന്‍ പ്രിയദര്‍ശന്‍ തമ്പി. റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റേഴ്‌സ് അവറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കോടതിയില്‍ അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ എന്തെങ്കിലും തിരിച്ചടിയുണ്ടാകുമോ എന്ന ഭയമായിരിക്കാം ഈ നീക്കത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാധാരണഗതിയില്‍ പ്രതിഭാഗം വിചാരണ നേരത്തെ വേണം എന്ന് ആവശ്യപ്പെട്ട് മേല്‍ക്കോടതികളെ സമീപിക്കാറില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റേഴ്‌സ് അവറില്‍ പങ്കെടുത്ത് പ്രിയദര്‍ശന്‍ തമ്പി ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം...

1

ദിലീപ് ഓവര്‍ കോണ്‍ഫിഡന്റ് ആയിരിക്കണം. അല്ലെങ്കില്‍ അദ്ദേഹം എങ്ങനെ ഇത്തരത്തില്‍ ഒരു ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിക്കാനുള്ള സാധ്യത കുറവാണ്. കാരണം പലപ്പോഴും നമ്മളിവിടെ സൂചിപ്പിക്കപ്പെട്ടത് പോലെ ഒരു കേസുകളിലും ഈ പ്രതിഭാഗം കേസുകള്‍ പെട്ടെന്ന് തീര്‍ക്കണം എന്ന് പറയുന്ന ഹര്‍ജി കൊടുക്കുന്ന പതിവ് കേട്ട് കേള്‍വിയില്ലാത്തതാണ്.

ആര്‍.എസ്.എസ് കൊടിക്ക് സമാനമായി ഗണേശോത്സവാഘോഷം; കാവിയല്ല മഞ്ഞക്കൊടിയെന്ന് സിപിഎം, വിവാദംആര്‍.എസ്.എസ് കൊടിക്ക് സമാനമായി ഗണേശോത്സവാഘോഷം; കാവിയല്ല മഞ്ഞക്കൊടിയെന്ന് സിപിഎം, വിവാദം

2

കാരണം സാധാരണ കേസുകള്‍ പെട്ടെന്ന് തീര്‍ക്കുക എന്നുള്ളത് പ്രോസിക്യൂഷന്‍ ആവശ്യമാണ്. ആറിയ കഞ്ഞി പഴങ്കഞ്ഞി എന്ന് പറയുന്നത് പോലെ കേസില്‍ ഡിലെ വരുത്തുന്നത് അതിന്റെ ബെനഫിറ്റ് സാധാരണയായി കുറയും. പക്ഷെ ഈ കേസില്‍ അത്ഭുതമെന്ന് പറയട്ടെ പ്രതിഭാഗം തന്നെ ഈ കേസ് എത്രയും വേഗം തീര്‍ക്കണമെന്ന് അല്ലെങ്കില്‍ ഈ കേസിന്റെ അന്വേഷണം പ്രോസിക്യൂഷന്‍ അനന്തമായി നീട്ടിക്കൊണ്ട് പോകുന്നു എന്ന് പറയുന്ന വാദമുഖവുമായി വരുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്.

'മുസ്ലീം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണം'; ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീംകോടതി'മുസ്ലീം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണം'; ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീംകോടതി

3

അപ്പോള്‍ ഇതില്‍ സുപ്രീംകോടതിയെ ദിലീപ് സമീപിക്കാനുള്ള പ്രധാനപ്പെട്ട കാരണം ഈ കേസില്‍ അതിജീവിത ഹൈക്കോടതിയില്‍ നിന്നും അനുകൂലമായ വിധി എന്തെങ്കിലും കിട്ടാനുള്ള സാധ്യതയുടെ വാതില്‍ അടക്കാന്‍ വേണ്ടി തന്നെയാണ് നേരത്തെ ഒരുമുഴം മുന്‍പെ എറിഞ്ഞ് കൊണ്ട് സുപ്രീംകോടതിയില്‍ പോകുകയും അത് സംബന്ധിച്ച ഉത്തരവ് ഇന്ന് സുപ്രീംകോടതിയില്‍ ദിലീപിന് അനുകൂലമായിട്ട് ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും പ്രോസിക്യൂഷനും അതിജീവിതക്കും തിരിച്ചടിയാകുമായിരുന്നു.

ഒരു രക്തഹാരം അങ്ങോട്ടും ഇങ്ങോട്ടും, ആര്യാ രാജേന്ദ്രൻ-സച്ചിൻദേവ് വിവാഹ ചിത്രങ്ങൾ കാണാം

4

അത്തരത്തില്‍ എല്ലാം കണ്ടുകൊണ്ട് കാല്‍ക്കുലേറ്റഡ് ആയിട്ടായിരിക്കണം ഈ പറയുന്ന റിസ്‌ക് ഉണ്ടാകും എന്ന തോന്നലുണ്ടായിരിക്കില്ല. ഉണ്ടെങ്കില്‍ പോകില്ലായിരുന്നു. അത് തന്നെയായിരിക്കണം സുപ്രീംകോടതിയെ സമീപിക്കാനുള്ള കാരണം. ഈ കേസ് ഇത്രകാലത്തിനുള്ളില്‍ തീര്‍ക്കണം എന്ന് പറഞ്ഞിട്ടുള്ള സുപ്രീംകോടതിയുടെ ഒബ്‌സര്‍വേഷന്‍ വന്നാല്‍ ഹൈക്കോടതിയിലെ പെറ്റീഷന്റെ പ്രസക്തി നഷ്ടപ്പെടും. അതെല്ലാം കണക്ക് കൂട്ടി തന്നെയാകണം സുപ്രീംകോടതി ഇതിനെ സമീപിച്ചിട്ടുള്ളത് എന്ന് വേണം കരുതാന്‍.

ഒറ്റവാക്കില്‍ പറഞ്ഞാല്‍ കിടുക്കി, ചിരി പിന്നെ പറയേണ്ടല്ലോ

5

എന്നാല്‍ ഇന്ന് സുപ്രീംകോടതിയില്‍ നിന്ന് വന്നിട്ടുള്ള ഉത്തരവില്‍ നിന്ന് മനസിലാക്കുന്നത് അത് സംബന്ധിച്ച ക്ലാരിറ്റി ഉണ്ടായിരിക്കുന്നു എന്ന് തന്നെയാണ്. ഏത് കോടതിയിലാണ് വിചാരണ നടക്കേണ്ടത് എന്നതിനെ സംബന്ധിച്ച് ക്ലാരിറ്റി ഉണ്ടായിരിക്കുന്നു എന്നത് തന്നെയാണ്. പുതിയ ഒബ്‌സര്‍വേഷന്‍സ് എല്ലാം ഹൈക്കോടതി മുന്‍പാകെ അതിജീവിതക്കും പ്രോസിക്യൂഷനും ശരിയായ രീതിയില്‍ പ്രെസന്റ് ചെയ്യാന്‍ കഴിയും എന്നുള്ളതാണ് ഞാന്‍ മനസിലാക്കുന്നത്.

6

അങ്ങനെ ഈ കേസിന്റെ വിചാരണ നടന്ന് കൊണ്ടിരിക്കുകയാണ്. സാധാരണഗതിയില്‍ അത് പ്രൊമോട്ട് ചെയ്യാറില്ല എന്നുള്ളത് ഒരു വസ്തുതയാണ്. കാരണം വിചാരണ കോടതിക്ക് മുകളിലാണ് ഹൈക്കോടതി. ഹൈക്കോടതിക്ക് മുകളിലാണ് സുപ്രീംകോടതി. അപ്പോള്‍ സെഷന്‍സ് കോടതിയിലെ അപ്പീല്‍ ഒരു കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ സമര്‍പ്പിക്കേണ്ടത് ഹൈക്കോടതിയിലാണ്.

7

സാധാരണഗതിയില്‍ വിചാരണ കോടതിയില്‍ ഒരു കേസിന്റെ ട്രയല്‍ ഒക്കെ നടക്കുമ്പോള്‍ അത്രയേറെ ഉറപ്പില്ല എന്നുണ്ടായില്ലെങ്കില്‍ ഒരു പെറ്റീഷനുമായി ഹൈക്കോടതിയേയോ സുപ്രീംകോടതിയേയോ സമീപിക്കില്ല. കാരണം അതില്‍ എന്തെങ്കിലും ഒബ്‌സര്‍വേഷന്‍ വന്നാല്‍ താഴത്തെ കോടതിയില്‍ ബൈന്റിംഗ് ആകും. ഈ കേസില്‍ ദിലീപ് എത്ര തവണ സുപ്രീംകോടതിയില്‍ പോയിരിക്കുന്നു.

8

പലപ്രാവശ്യം അവര്‍ക്ക് അനുകൂലമായ വിധി ചില ഘട്ടങ്ങളിലൊക്കെ കിട്ടിയിട്ടുണ്ട്. ആ ഒരു കോണ്‍ഫിഡന്‍സ്, വിലയേറിയ സീനിയര്‍ അഭിഭാഷകരെ എന്‍ഗേജ് ചെയ്യിക്കാം എന്നുള്ള പണത്തിന്റെ ഒരു ഇത് എല്ലാം ഉണ്ടാകും. അതിനൊക്കെ തയ്യാറായി പോകുന്നത് ഈ അവസാന ലാപ്പില്‍ എത്തുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള മറ്റ് ഡീവിയേഷന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടോ എന്നുള്ള വിദൂരമായുള്ള ഭയം ഉണ്ടെങ്കില്‍ പോലും അവര്‍ അതിന് തയ്യാറാകും.

9

ഈ ഒരു ട്രാക്കിലൂടെ പോയി കൊണ്ടിരിക്കുകയാണ്. ഈ ട്രാക്കിലൂടെ പോകുമ്പോള്‍ ഇത് തീര്‍ക്കപ്പെട്ടു എന്ന ഘട്ടത്തിലാണ് വെളിപ്പെടുത്തലുണ്ടാകുന്നതും തുടരന്വേഷണം നടക്കുന്നതും. അത് ഈ കേസിനെ ഡിസ്റ്റര്‍ബ് ചെയ്യുമോ എന്ന ഭയം തന്നെയാണ് ഈ നീക്കത്തിന് പിന്നില്‍.

English summary
Dileep Case: Dileep approached Supreme Court because he was overconfident: Priyadarshan Thambi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X