ദിലീപിന് രക്ഷയില്ല?പുതിയ നീക്കവുമായി ക്രൈംബ്രാഞ്ച് സംഘം.. കോടതിയിലേക്ക്..ഏറെ നിർണായകം
കൊച്ചി; ദിലീപിനെതിരെ കുരുക്ക് മുറുക്കാൻ ഉറച്ച് ക്രൈം ബ്രാഞ്ച് സംഘം. ദിലീപും കൂട്ട് പ്രതികളും മുംബൈയിലേക്ക് അയച്ച ഫോണുകളിൽ കൃത്രിമം നടന്നതായി നേരത്തേ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ദിലീപ് ഫോണിൽ നിന്നും വിവരങ്ങൾ നീക്കം ചെയ്യാൻ സമീപിച്ച ലാബ് ടെക് ഇന്ത്യ എന്ന ലാബിന്റേ ഉടമയേയും അന്വേഷണം സംഘം ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിൽ പല നിർണായക വിവരങ്ങളും കണ്ടെത്തിയ സാഹചര്യത്തിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള നീക്കത്തിനാണ് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ ഫോണുകൾ ഏറെ നിർണായകമാണെന്ന് നേരത്തേ അന്വേഷണ സംഘം കോടതിയിൽ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടന്റേയും അദ്ദേഹത്തിന്റെ സഹോദരൻ അനൂപിന്റേയും സഹോദരി ഭർത്താവ് സൂരജിന്റേയും ഫോണുകൾ അന്വേഷണ സംഘത്തിന് കൈമാറാൻ കോടതി നിർദ്ദേശിച്ചത്.

എന്നാൽ അതിന് തൊട്ട് പിന്നാലെ ദിലീപും കൂട്ടരും തങ്ങളുടെ ഫോണുകൾ മുംബൈയിലെ ലാബ് ടെക് എന്ന ലാബിലേക്ക് അയക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഫോണുകള്‍ കൈമാറണമെന്ന് ജനുവരി 29ന് കോടതി ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു നടപടി.
സംവിധായകൻ ബാലചന്ദ്രകുമാറുമായുള്ള സംഭാഷണങ്ങൾ വീണ്ടെടുക്കാനാണ് ഇതെന്നായിരുന്നു ദിലീപിന്റെ വാദം.

അതേസമയം കോടതി വടിയെടുത്തതോടെ ആറ് ഫോണുകൾ ദിലീപും കൂട്ടാളികളും അന്വേഷണ സംഘത്തിന് കൈമാറി. എന്നാൽ ഈ ഫോണുകളിൽ വലിയ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘം ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്. ഫോണിലെ പല കാര്യങ്ങളും മുംബയിലെ ലാബിൽ വെച്ച് ഡിലീറ്റ് ചെയ്തിട്ടുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിക്കുകയും ചെയ്തു.

ഫോണിലെ വിവരങ്ങൾ നശിപ്പിച്ച ശേഷം മാത്രമാണ് ഫോണുകൾ കോടതി രജിസ്ട്രാർക്ക് കൈമാറിയതെന്നും അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കിയിരുന്നു. നേരത്തേ ദിലീപ് ഫോണുകൾ അയച്ച മുംബൈയിലെ ലാബിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്ന് വിവരങ്ങൾ ശേഖരിച്ച് വെച്ച ഹാർഡ് ഡിസ്കും കണ്ടെത്തിയിട്ടുണ്ട്. ഫോണിൽ നിന്നും വിവരങ്ങൾ ഡിലീറ്റ് ചെയ്തതായി ലാബ് ഉടമ യോഗേന്ദ്ര യാദവും സമ്മതിച്ചിരുന്നു.

കേസില്‍ ഏറ്റവും സുപ്രധാനമായ 150 ഡിജിറ്റല്‍ തെളിവുകള്‍ ദിലീപ് നശിപ്പിച്ചെന്നാണ് ഫോറന്‍സിക് ലാബില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ നിന്നും അന്വേഷണ സംഘം ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. 12 നമ്പരിലേക്കുള്ള വാട്ട്സാപ്പ് ചാറ്റുകള്‍ പൂര്‍ണമായും നശിപ്പിച്ചു.
ഫോണുകൾ കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടതിന്റെ തലേദിവസം ജനുവരി 30 ന് ഉച്ചക്ക് ഒന്നരക്കും രണ്ടരക്കും ഇടയിലാണ് തെളിവുകൾ നശിപ്പിക്കപ്പെട്ടതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങൾ പ്രതികളുടെ ഭാഗത്ത് നിന്ന് ഉണ്ടായതിനാൽ ജാമ്യം റദ്ദ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് പോലീസ് നീക്കം. ഹൈക്കോടതിയിലും ആലുവ കോടതിയിലും വ്യത്യസ്ത ഹരജികള്‍ നല്‍കാനാണ് തീരുമാനം. അഭിഭാഷകരുടെ സഹായത്തോടെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു, കേസിലെ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാകും അന്വേഷണ സംഘം ജാമ്യം റദ്ദ് ചെയ്യണമെന്ന ആവശ്യം കോടതിയിൽ ഉയർത്തുക.

കോടതിയുടെ നിർദ്ദേശങ്ങൾ നിലനിൽക്കേയാണ് ഇത്തരത്തലിൽ ഫോണുകളിലെ വിവരങ്ങൾ നശിപ്പിച്ചിരിക്കുന്നത്. വാട്സ് ആപ്പ് കോളുകളും സന്ദേശങ്ങളും രേഖകളു ഉൾപ്പെടെ നശിപ്പിച്ചിട്ടുണ്ടെന്നുള്ള ഫോറൻസിക് റിപ്പോർട്ടും അന്വേഷണ സംഘം കോടതിക്ക് കൈമാറിയിട്ടുണ്ട്.

അതേസമയം ഫോണിൽ നിന്നും നശിപ്പിച്ച വിവരങ്ങൾ വീണ്ടെടുക്കാൻ സാധിക്കുമെന്നാണ് സൈബർ വിദഗ്ദർ വ്യക്തമാക്കുന്നത്. ഏത് ടെക്നോളജി ഉപയോഗിച്ചാണ് ഡിലീറ്റ് ചെയ്തതെന്ന് കണ്ടെത്തിയാൽ ആ ടെക്നോളജി ഉപയോഗിച്ച് വീണ്ടെടുക്കാൻ സാധിക്കുമെന്ന് വിദഗ്ദർ പറയുന്നു.

ഡിലീറ്റ് ചെയ്ത വിവരങ്ങൾ വീണ്ടെടുക്കാൻ സാധിച്ചില്ലേങ്കിലും ഡിലീറ്റ് ചെയ്തുവെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ പ്രതികൾ കോടതിയിൽ മറുപടി നൽകേണ്ടി വരുമെന്നും വിദഗ്ദർ പറയുന്നു. അതേസമയം ലാബിൽ നിന്നും കണ്ടെടുത്ത മിറർ ഇമേജുകൾ കോടതിയിൽ സമർപ്പിക്കുന്നതിൽ നിയമപരമായ തടസം ഉണ്ടെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നുണ്ട്.
മഞ്ജു വാര്യർ ഒരു രക്ഷയുമില്ല..ലുക്കും ചിരിയും ഒരേ പൊളി. ലുലുവിനെ ഇറക്കി മറിച്ച് ലേഡി സൂപ്പർ സ്റ്റാർ












Click it and Unblock the Notifications