കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആ പരിഗണന ദിലീപിനും കിട്ടണം, 26ാം ദിവസം കാവ്യയുടെ ഫോൺ, 2 ലക്ഷം ഡാറ്റ എന്ന് പറയരുത്': രാഹുൽ ഈശ്വർ

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് ഗണപതി കല്യാണം പോലെ നീട്ടി കൊണ്ട് പോകാതെ അവസാനിപ്പിക്കാന്‍ നോക്കണമെന്ന് ദിലീപ് അനുകൂലിയായ രാഹുൽ ഈശ്വർ. സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ പറയുന്നത് ആരോപണവും ബാലചന്ദ്ര കുമാർ ദിലീപിനെതിരെ പറയുന്നത് വെളിപ്പെടുത്തലുമായി അവതരിപ്പിക്കുന്നത് ഇരട്ട നീതിയാണെന്നും രാഹുൽ ഈശ്വർ കുറ്റപ്പെടുത്തി.

മലയാള സിനിമയിലെ ലെജന്‍ഡ് ആയ മധു അടക്കമുളളവര്‍ ദിലീപിനെ പിന്തുണയ്ക്കുന്നുവെന്നും രാഹുൽ ഈശ്വർ ചൂണ്ടിക്കാണിക്കുന്നു... റിപ്പോർട്ടർ ടിവി ചർച്ചയിലാണ് രാഹുൽ ഈശ്വറിന്റെ പ്രതികരണം.

1

രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍ ഇങ്ങനെ: ''മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ എന്ന് നികേഷ് കുമാര്‍ പറഞ്ഞില്ല, ആരോപണങ്ങള്‍ എന്നേ പറഞ്ഞുളളൂ. ആ പരിഗണന ദിലീപിനും കിട്ടിയാല്‍ നന്നായിരുന്നു. ദിലീപിന് എതിരെ ബാലചന്ദ്ര കുമാര്‍ നടത്തിയത് വെളിപ്പെടുത്തല്‍ ആകുന്നത് ഇരട്ട നീതിയാണ്. ബാലചന്ദ്ര കുമാറും സ്വപ്‌നയും സരിതയും കുറേ ആരോപണങ്ങള്‍ പറയുന്നു. ഇതൊക്കെ വെളിപ്പെടുത്തലെന്ന് പറഞ്ഞ് വെള്ളപൂശരുത്.

'പരിചയമില്ലാത്ത ആൾക്കൊപ്പം ഒരു പെണ്ണിനെ പറഞ്ഞയക്കുമോ'? പിന്നിൽ എന്തൊക്കെയോ ഉണ്ടെന്ന് നടൻ മധു'പരിചയമില്ലാത്ത ആൾക്കൊപ്പം ഒരു പെണ്ണിനെ പറഞ്ഞയക്കുമോ'? പിന്നിൽ എന്തൊക്കെയോ ഉണ്ടെന്ന് നടൻ മധു

2

സായ് ശങ്കറിനെ എന്തുകൊണ്ടാണ് പ്രതിയാക്കാത്തത് എന്ന് ജഡ്ജി ഹണി വര്‍ഗീസ് ചോദിച്ചു. അത് ഒരിക്കലും ചോദിച്ചുകൂടാത്ത ചോദ്യമാണ് തന്റെ അഭിപ്രായത്തില്‍. കാരണം സായ് ശങ്കര്‍ ബൈജു പൗലോസിന്റെ ആളാണ്. മുന്‍പത്തെ കേസിന്റെ അഡ്ജസ്റ്റ്‌മെന്റ് അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. മുന്‍പ് ക്രിമിനലാണ് എന്ന് പറഞ്ഞിരുന്ന, ദിലീപിന് അനുകൂലമായി നില്‍ക്കുമ്പോള്‍ കരി വാരി തേക്കപ്പെട്ട സായ് ശങ്കര്‍ ദിലീപിന് എതിരെ നില്‍ക്കുമ്പോള്‍ വിശുദ്ധനും നല്ലവനും ആകുന്നു.

3

പോലീസിന് വേണ്ടി ഇറങ്ങി കളിക്കുന്ന ആളാണ് സായ് ശങ്കര്‍. അതുകൊണ്ട് ഒരു കാരണവശാലും കേസ് വരില്ല. ദിലീപിന് എതിരെ ഒരു നരേറ്റീവ് നിരന്തരം നിർമ്മിക്കുകയാണ്. അത് കോടതി അംഗീകരിക്കാത്തപ്പോള്‍ കോടതികളെ അപഹസിക്കുന്നു. എന്നാണ് ഓഡിയോ റെക്കോര്‍ഡ് ചെയ്തത് എന്ന് കോടതി ചോദിച്ചത് പ്രസക്തമായ ചോദ്യമാണ്. അതിന് എന്തെങ്കിലും രേഖകളോ തെളിവുകളോ വേണ്ടേ.

4

പിന്നീട് കൂട്ടിച്ചേര്‍ത്തത് ആണോ എന്നൊക്കെ അറിയാനുളള അവസരം വേണം. ഇത്തരം കാരണങ്ങളൊക്കെ ഉളളപ്പോള്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കുന്നത് നീതിക്ക് ചേര്‍ന്നതല്ല. ഇനി 28 ദിവസമേ ഉളളൂ. അതിനുളളിലെങ്കിലും എന്തെങ്കിലും തെളിവ് കണ്ടെത്തണം. അല്ലാതെ ഗണപതി കല്യാണം പോലെ ഈ കേസ് മുന്നോട്ട് കൊണ്ട് പോകാതെ അവസാനിപ്പിക്കാന്‍ നോക്കണം.

5

26 ദിവസം കഴിഞ്ഞ് വന്നിട്ട് കാവ്യാ മാധവന്റെ ഫോണ്‍ ഇനിയും വേണം, അതില്‍ 2 ലക്ഷം ഡാറ്റ ഉണ്ട്, അത് പരിശോധിക്കാന്‍ മൂന്ന് മാസം കൂടി വേണം എന്ന് പറയുന്നത് കേരള പൊതുസമൂഹത്തിന് മുന്നില്‍ പോലീസ് അപഹാസ്യരാവുകയേ ഉളളൂ. മലയാള സിനിമയിലെ ലെജന്‍ഡ് ആയ മധു അടക്കമുളളവര്‍ ദിലീപിനെ പിന്തുണയ്ക്കുന്നു. ദിലീപ് അത് ചെയ്‌തെന്ന് വിശ്വസിക്കുന്നില്ലെന്നാണ് മധു പറഞ്ഞത്.

Recommended Video

cmsvideo
Dileep Entry For Nayanthara Vignesh Shivan Wedding | നയൻതാരയുടെ വിവാഹത്തിന് ദിലീപ് വന്നപ്പോൾ
6

പെണ്‍കുട്ടികള്‍ തനിക്ക് പുറത്ത് പോകുന്നതിനെതിരെ പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നില്ല. മാറിയ കാലഘട്ടത്തില്‍ അത് ശരിയല്ല. ദിലീപിനെ വ്യക്തിപരമായി അറിയാവുന്ന, സിനിമയിലെ എല്ലാം അറിയുന്ന മധുവിനെ പോലെ ഒരു മുതിര്‍ന്ന നടന്‍ ദിലീപില്‍ വിശ്വാസം രേഖപ്പെടുത്തിയത് ആശ്വാസകരമാണ്. ദിലീപ് കുറ്റം ചെയ്തിട്ടില്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു എന്ന് പറയുന്നത് താന്‍ അടക്കം ദിലീപ് അനുകൂലികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്''.

ഹോട്ട് എന്ന പറഞ്ഞാല്‍ ഇതാണ്; അടിപൊളി ഫോട്ടോഷൂട്ടുമായി ഗായത്രി അശോക്

English summary
Dileep Case: Don't ask for Kavya Madhavan's phone and tell it has two lakh data, Says Rahul Easwar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X