Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് കേസിലെ സാക്ഷിയായ നടി ആത്മഹത്യക്ക് ശ്രമിച്ചു, വെളിപ്പെടുത്തലുമായി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വീണ്ടും പുതിയ വഴിത്തിരിവ്. കേസിലെ സാക്ഷിയായ യുവനടി ആത്മഹത്യ ശ്രമിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് നടി ആത്മഹത്യക്ക് ശ്രമിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഇതിനെ കുറിച്ച് പലവിധ അഭ്യൂഹങ്ങളും ഉയര്‍ന്നിരിക്കുകയാണ്. ദിലീപിനെതിരെയുള്ള പുതിയ കേസും അന്വേഷണവുമൊക്കെ വന്നതിന് പിന്നാലെയായിരുന്നു ഈ സംഭവം ഉണ്ടായത്.

Recommended Video

cmsvideo
    ദിലീപ് കേസിലെ സാക്ഷിയായ നടി ആത്മഹത്യക്ക് ശ്രമിച്ചു ! | Oneindia Malayalam

    ഇതോടെ കേസില്‍ കുടുങ്ങുമെന്ന് ഉറപ്പായത് കൊണ്ടാണ് ഈ സംഭവം നടന്നതെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ ഈ വിഷയത്തില്‍ ക്രൈംബ്രാഞ്ച് തന്നെ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. അത്തരത്തില്‍ സംശയങ്ങളില്ലെന്നും പോലീസ് പറയുന്നു.

    1

    നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ യുവനടിയുടെ ആത്മഹത്യാ ശ്രമത്തിന് ദിലീപ് കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധമില്ലെന്നാണ് വിവരമെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. പ്രസവാനന്തരമുള്ള മാനസിക സമ്മര്‍ദമാണ് നടിയുടെ ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് സൂചനയെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം നടിയെ എറണാകുളം നോര്‍ത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. ഇവരുടെ ആരോഗ്യനില വീണ്ടെടുത്തിട്ടുണ്ട്. കൂറുമാറിയ സാക്ഷികളുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സാക്ഷികളില്‍ ഒരാളാണ് ഈ നടി ആത്മഹത്യക്ക് ശ്രമിച്ചത്. വന്‍ തുക കൂറുമാറിയവരുടെ അക്കൗണ്ടുകളിലേക്ക് വന്നിട്ടുണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്.

    2

    അതേസമയം നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ എത്ര ഉന്നതരാണെങ്കിലും കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. മുന്‍വിധിയോടെ സംസാരിക്കാന്‍ മന്ത്രിയായത് കൊണ്ട് സാധിക്കില്ല. വിഷയത്തില്‍ ഇത്രയും ഇടപെട്ടത് കൊണ്ട് സര്‍ക്കാര്‍ നിലപാട് എല്ലാവര്‍ക്കുമറിയാം. കേസില്‍ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കും. മുഖ്യമന്ത്രിക്കാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയത്. നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ തങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മൂന്നംഗ സമിതി ഇതിലെ പ്രസക്ത ഭാഗങ്ങള്‍ പരിശോധിച്ച് നടപ്പിലാക്കേണ്ടവ സര്‍ക്കാരിന് നല്‍കും. മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് അന്തിമ ആയതായും പ്രസക്ത ഭാഗങ്ങള്‍ നിയമപരമായി വിലയിരുത്തി കൊണ്ട് നടപ്പിലാക്കാനുമാണ് ഉദ്ദേശിക്കുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു.

    3

    കൂറുമാറാന്‍ ഇടയായ സാഹചര്യം മൂന്ന് സാക്ഷികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കള്ളസാക്ഷി പറഞ്ഞതിന് തങ്ങളെയും കേസില്‍ പ്രതികളാക്കുമെന്ന് ഭയന്നാണ് ഇതുവരെ ഇക്കാര്യം വെളിപ്പെടുത്താതിരുന്നതെന്ന് ഇവര്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതില്‍ വിചാരണക്കോടതിയുടെ നിലപാട് അനുകൂലമല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. നിലവില്‍ നാല് പേരെ വിസ്തരിക്കാന്‍ മാത്രമാണ് കോടതി അനുമതി നല്‍കിയത്. ഏഴ് സാക്ഷികളെ വിസ്തരിക്കാനായിരുന്നു അന്വേഷണ സംഘം അനുമതി ചോദിച്ചത്. ആലപ്പുഴ സ്വദേശിയായ പ്രോസിക്യൂഷന്‍ സാക്ഷി പ്രതിഭാഗം ചേരാന്‍ അഞ്ച് ലക്ഷം രൂപ കൈപറ്റിയതായി ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു.

    4

    ആലപ്പുഴയിലെ ഹോട്ടലില്‍ വെച്ചാണ് സാഗറിന്റെ മൊഴി മാറ്റിയതെന്ന തെളിവുകളും പുറത്തുവന്നിരുന്നു. കാവ്യാ മാധവന്റെ ഡ്രൈവറായ സുനീറും ദിലീപിന്റെ അഭിഭാഷകനായ ഫിലിപ്പും ഇവിടെയെത്തിയിരുന്നു. സുനീറിന്റെ പേരിലാണ് റൂമെടുത്തത് എന്ന് തെളിയിക്കുന്ന ഹോട്ടല്‍ രജിസ്റ്ററിന്റെ പകര്‍പ്പും പുറത്തുവന്നിട്ടുണ്ട്. ദിലീപും കൂട്ടാളികളും അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചതിന് 20 ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറിയതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറയുന്നു. ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് അദ്ദേഹം മൊഴി നല്‍കിയത്. നാല് മണിക്കൂറോളമാണ് മൊഴിയെടുത്തത്.

    5

    കുറ്റകൃത്യത്തിന്റെ വിവരങ്ങള്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനും കാവ്യാ മാധവനും കൂടി അറിയാമെന്നാണ് മൊഴി. കേസിന്റെ അന്വേഷണത്തില്‍ നിന്ന് ഡിജിപി ബി സന്ധ്യയെ മാറ്റിനിര്‍ത്തണമെന്ന് നടന്‍ ദിലീപിന്റെ വീട്ടിലെത്തിയ വിഐപി ഒരു മന്ത്രിയെ നേരിട്ട് വിളിച്ച് ആവശ്യപ്പെട്ടതായും ബാലചന്ദ്രകുമാറിന്റെ മൊഴിയിലുണ്ട്. ദിലീപുമായി ഏറ്റവും അടുത്ത് നില്‍ക്കുന്നയാളാണ് വിഐപിയെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു. അദ്ദേഹം മന്ത്രിമാരെ കുറിച്ച് സംസാരിക്കുന്നുണ്ട്. ഒരു മന്ത്രിയുടെ സാന്നിധ്യത്തില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ചീത്ത വിളിക്കണമെന്ന് വരെ അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇക്കാര്യം മന്ത്രിയുടെ മുന്നില്‍ വെച്ച് പറഞ്ഞാല്‍ മാത്രമേ സമാധാനം വരൂ എന്നാണ് അദ്ദേഹം പറഞ്ഞത്.

    6

    അതേസമയം താന്‍ ആത്മഹത്യക്ക് ശ്രമിച്ചതല്ലെന്ന് നടി വെളിപ്പെടുത്തിയിട്ടുണ്ട്. നടിയെ അമിതമായ അളവില്‍ ഉറക്കഗുളിക കഴിച്ചതിനെ തുടര്‍ന്നാണ് കൊച്ചിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ താന്‍ ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ് അധികമായി പോയതാണ് അപകടത്തിന്റെ കാരണമെന്ന് നടി മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യം പോലീസും സ്ഥിരീകരിച്ചു. എന്നാല്‍ പോലീസ് നടി പറഞ്ഞ കാര്യങ്ങള്‍ മുഖവിലയ്ക്ക് എടുത്തിട്ടില്ല. ചൊവ്വാഴ്ച്ചയാണ് നടിയെ ഉറക്കഗുളിക കഴിച്ച് അവശയായ നടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. ദിലീപ് കേസില്‍ കൂറുമാറിയ നടി ആത്മഹത്യക്ക് ശ്രമിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പോലീസും ഇത് സ്ഥിരീകരിക്കുന്ന തരത്തിലാണ് പ്രതികരിച്ചത്. എന്നാല്‍ ദിലീപ് കേസുമായി ഇതിന് ബന്ധമില്ലെന്നാണ് പോലീസ് ഭാഷ്യം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+