കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാദിര്‍ഷയെ ഇന്ന് വിചാരണ കോടതി വിസ്തരിക്കും; ദിലീപിന്റെ സഹോദരനെയും

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷയെ വിചാരണ കോടതി ഇന്ന് വിസ്തരിക്കും. എട്ടാം പ്രതി ദിലീപിന്റെ സുഹൃത്തായ നാദിര്‍ഷ കേസിലെ സാക്ഷിയാണ്. ദിലീപിന്റെ സഹോദരന്‍ അനൂപിനെയും കോടതി ഇന്ന് വിസ്തരിക്കുന്നുണ്ട്. കൂടാതെ മാപ്പ് സാക്ഷി വിപിന്‍ ലാല്‍ ഇന്ന് കോടതിയില്‍ ഹാജരാകും. ദിലീപിന് വേണ്ടി ചിലര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് നേരത്തെ വിപിന്‍ലാല്‍ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ സെക്രട്ടറി പ്രദീപിനെ കാസര്‍ക്കോട് പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും കാര്യമായ തുമ്പുണ്ടായില്ല.

അന്താരാഷ്ട്ര വനിതാ ദിനാശംസകള്‍, ചിത്രങ്ങള്‍ കാണാം

12

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതി തള്ളിയത് കഴിഞ്ഞാഴ്ചയാണ്. തുടര്‍ന്നാണ് വീണ്ടും സാക്ഷികളെ വിസ്തരിക്കാന്‍ തുടങ്ങിയത്. വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ ആറ് മാസം സമയം വേണമെന്നാണ് വിചാരണ കോടതി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. സുപ്രീംകോടതി ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്. ഇതോടെ കേസില്‍ ആഗസ്റ്റിനകം വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Recommended Video

cmsvideo
'I don't value hero that questions director': Vinayan about Dileep

അമിത് ഷായുടെ കര്‍ശന നിര്‍ദേശം; വെട്ടിലായി ബിജെപി സംസ്ഥാന നേതൃത്വം, പകരം ആവശ്യപ്പെട്ടത് ഇക്കാര്യംഅമിത് ഷായുടെ കര്‍ശന നിര്‍ദേശം; വെട്ടിലായി ബിജെപി സംസ്ഥാന നേതൃത്വം, പകരം ആവശ്യപ്പെട്ടത് ഇക്കാര്യം

കൊറോണ കാരണം കോടതി നടപടികള്‍ നടക്കാത്തതിനെ തുടര്‍ന്നാണ് ഏറ്റവും ഒടുവില്‍ വിചാരണ കോടതി കൂടുതല്‍ സമയം ചോദിച്ചത്. 2017 ഫെബ്രുവരി 17നാണ് കേസിന് ആസ്പദമായ സംഭവം. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് കാറില്‍ വരവെ അക്രമികള്‍ നടിയെ തടയുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. ആദ്യം ക്വട്ടേഷന്‍ സംഘങ്ങള്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ദിലീപിന് സംഭവത്തില്‍ പങ്കുണ്ട് എന്ന ആരോപണം ഉയര്‍ന്നത്.

ബാത്ത് ടബ്ബിൽ ഫോട്ടോഷൂട്ടുമായി പൂജ ഗുപ്ത. ചിത്രങ്ങൾ കാണാം

English summary
Dileep Case: Nadirsha cross examine today in Kochi Trial Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X