കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെ 'പൂട്ടാന്‍' വ്യാജ ഗ്രൂപ്പ്, 'അംഗങ്ങള്‍' മഞ്ജു, നികേഷ്, വേണു, സ്മൃതി, ആഷിഖ്..; വെളിപ്പെടുത്തല്‍

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്കൊപ്പം നില്‍ക്കുന്നവരെ അപകീര്‍ത്തിപ്പെടുത്താന്‍ ദിലീപിന്റെ പി ആര്‍ ടീം ആള്‍മാറാട്ട വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി എന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ ആലപ്പി അഷ്റഫ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ആലപ്പി അഷ്‌റഫിന്റെ വെളിപ്പെടുത്തല്‍.

മാധ്യമപ്രവര്‍ത്തകരും ചലച്ചിത്ര പ്രവര്‍ത്തകരും അടക്കമുള്ളവരുടെ പേര് ഉള്‍പ്പെടുത്തിയാണ് വാട്‌സാപ്പ് ഗ്രൂപ്പ് നിര്‍മിച്ചത് എന്നും ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ചോദ്യ ചെയ്യലിന് വിളിപ്പിച്ചപ്പോള്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കാണിച്ചു തന്നുവെന്നുമാണ് ആലപ്പി അഷ്‌റഫ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അവകാശപ്പെടുന്നത്.

'ദിലീപിലേക്കെത്താനുള്ള തെളിവ്, ഇനി നീങ്ങേണ്ടത് ഇങ്ങനെ, പ്രതി ഒരിക്കലും രക്ഷപ്പെടില്ല'; പ്രിയദര്‍ശന്‍ തമ്പി'ദിലീപിലേക്കെത്താനുള്ള തെളിവ്, ഇനി നീങ്ങേണ്ടത് ഇങ്ങനെ, പ്രതി ഒരിക്കലും രക്ഷപ്പെടില്ല'; പ്രിയദര്‍ശന്‍ തമ്പി

1

മഞ്ജു വാര്യര്‍, നികേഷ്, ആഷിക് അബു, സന്ധ്യ ഐ പി എസ് തുടങ്ങിയവരുടെ പേരുകളാണ് ആ വ്യാജ ഗ്രൂപ്പില്‍ ഉണ്ടായിരുന്നത് എന്നും ആലപ്പി അഷ്‌റഫ് കൂട്ടിച്ചേര്‍ത്തു. ഷോണ്‍ ജോര്‍ജ് എന്നയാളുടെ ഫോണില്‍ നിന്നും വധ ഗൂഢാലോചന കേസിലെ രണ്ടാം പ്രതി അനൂപിന്റെ ഫോണിലേക്ക് വന്നതാണ് സ്‌ക്രീന്‍ ഷോട്ടുകള്‍ എന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്.

2

ആലപ്പി അഷ്‌റഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:

ദിലീപിനെ പൂട്ടണം...
ആലുവാ ക്രൈം ബ്രാഞ്ചില്‍ നിന്നും എനിക്ക് വിളി വരുന്നു. അടുത്ത ദിവസം അവിടെ എത്താമോയെന്ന് ...?.
യെസ്, 15/07/'22 കൃത്യം 11.30 ന് ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്‍ സാറിന്റെ മുന്‍പില്‍ ഹാജര്‍.
അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ച കേസുമായ് ബന്ധപ്പെട്ട്, പൊലീസ് നടത്തിയ അന്വേഷണത്തില്‍ നിന്നും കിട്ടിയ വിവരത്തിന്റെ നിജസ്ഥിതി അറിയാനായിരുന്നു എന്നെ വിളിപ്പിച്ചത്.

3

അദ്ദേഹത്തിന്റെ മുന്‍പിലുള്ള കംപ്യൂട്ടര്‍ സ്‌ക്രീനില്‍, ഒരു വാട്ട്സ്ആപ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് കാട്ടിത്തരുന്നു. ആ വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ പേരാണ്, ' ദിലീപിനെ പൂട്ടണം.' നിരവധി ചാറ്റുകള്‍. എല്ലാം ദിലീപിനെ കുടുക്കാനുള്ള പദ്ധതികള്‍ മാത്രം. ഗ്രൂപ്പംഗങ്ങളില്‍ ആദ്യത്തെ പേര് കണ്ട് ഞാന്‍ അമ്പരന്നു. ആലപ്പി അഷറഫ്, അതായത് എന്റെ പേര്.

4

ഇനിയുള്ള മറ്റ് അംഗങ്ങളെക്കുറിച്ചാണങ്കില്‍, ആഷിക് അബു, ബൈജു കൊട്ടാരക്കര, നികേഷ്, സന്ധ്യ ഐ പി എസ്, ലിബര്‍ട്ടി ബഷീര്‍, മഞ്ചു വാര്യര്‍, പ്രമോദ് രാമന്‍, വേണു, ടി ബി മിനി, സ്മൃതി. ഇത്രയും പേരാണ് ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍. ഈ ഗ്രൂപ്പിന്റെ നാല് സ്‌ക്രീന്‍ ഷോട്ടുകളാണ് എന്നെ കാണിച്ചു തന്നത്.

5

ഒരു ഷോണ്‍ ജോര്‍ജിന്റെ ഫോണില്‍ നിന്നും, വധ ഗൂഢാലോചന കേസിലെ രണ്ടാം പ്രതി അനൂപിന്റെ ഫോണിലേക്ക് വന്നതാണ് ഈ സ്‌ക്രീന്‍ ഷോട്ടുകള്‍ എന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടു. അന്വേഷണത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത അനുപിന്റെ ഫോണിലെ വിവരങ്ങള്‍ പുനര്‍ജീവിപ്പിച്ചെടുത്ത കൂട്ടത്തില്‍ കിട്ടിയതാണിവ.

6

അതിന്റെ സത്യാവസ്ഥ അറിയാനാണ് എന്നെ വിളിപ്പിച്ചത്. സന്ധ്യ മാഡത്തിന്റെ പേരു കൂടി ഉള്‍പ്പെട്ടത് കൊണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാനായി. പി ആര്‍ വര്‍ക്കേഴ്സിന്റെ പല നമ്പറുകള്‍. മേല്‍പറഞ്ഞ പേരുകളില്‍ സേവ് ചെയ്താണ് ഗ്രൂപ്പിന് രൂപം നലകിയതത്രേ.

'മെമ്മറി കാര്‍ഡ് കണ്ടിട്ടേയില്ല,ദൃശ്യങ്ങള്‍ കണ്ടത് പെന്‍ഡ്രൈവില്‍,കണ്‍ഫ്യൂഷനുണ്ടാക്കരുത്'; സുനിയുടെ അഭിഭാഷകന്‍'മെമ്മറി കാര്‍ഡ് കണ്ടിട്ടേയില്ല,ദൃശ്യങ്ങള്‍ കണ്ടത് പെന്‍ഡ്രൈവില്‍,കണ്‍ഫ്യൂഷനുണ്ടാക്കരുത്'; സുനിയുടെ അഭിഭാഷകന്‍

7

പേരുകള്‍ ചേര്‍ന്ന് വരുന്ന മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ടുകളെടുത്തായിരുന്നു അവരുടെ പ്രചരണം. ഇതാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുവാനായി എന്തൊക്കെ കുപ്രചരണങ്ങളാണ് ഇക്കൂട്ടര്‍ കാട്ടികൂട്ടുന്നത്. ഞാന്‍ മനസാ വാചാ കര്‍മ്മണ അറിയാത്ത സംഭവമാണന്ന് മൊഴി കൊടുത്തു. അപകീര്‍ത്തിക്ക് കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടു.

8

ഒടുവില്‍ ഞാന്‍ അവരോടു പറഞ്ഞു: സാര്‍, ഒരു പാവം പെണ്‍കുട്ടിയുടെ ദീനരോധനം കേട്ടിട്ട് എനിക്കും മറ്റുള്ളവരെപോലെ മിണ്ടാതെ പോകാം. പക്ഷേ ഒരു മുതിര്‍ന്ന ചലച്ചിത്ര പ്രവര്‍ത്തകനായ ഞാന്‍ അങ്ങിനെ ചെയ്താല്‍, അത് സ്ത്രീ സമൂഹത്തോടും, വരും തലമുറയോടും ചെയ്യുന്ന ക്രൂരതയാകും. ഞാന്‍ തുടര്‍ന്നു. ഗൂഢാലോചന നടന്നിട്ടുണ്ടന്ന്.

9

ഉറച്ച് വിശ്വസിക്കുന്നു. അതിലെറെ ഞാന്‍ വിശ്വസിക്കുന്ന മറ്റൊന്ന് കൂടിയുണ്ടു. അതിജീവിതയ്ക്ക് നീതി ലഭിക്കില്ല. ഒരിക്കലും. ദിലീപ് പുഷ്പം പോലെ ഊരിപോകും സാറേ. സത്യസന്ധനായ ആ ഉദ്യോഗസ്ഥന്‍ തെല്ല് നിസ്സംഗതയോടെ എന്റെ മുഖത്തേക്ക് നോക്കി. സ്ത്രീകളുടെ സുരക്ഷക്കായ് പൊളിച്ചെഴുതേണ്ടുന്ന, നമ്മുടെ സംവിധാനങ്ങളുടെ വീഴ്ചയാണ് ആ മുഖത്ത് നിഴലിച്ചത്. എങ്കിലും പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം, നീതിദേവത കണ്‍തുറക്കുന്ന നല്ലൊരു തീര്‍പ്പിനായി.

Recommended Video

cmsvideo
മെസേജിന് ശ്രീലേഖ തന്ന മറുപടി ഇങ്ങനെ'; ഭാഗ്യലക്ഷ്മി പറയുന്നു |*Kerala

ചിരിയും പോസും കലക്കി; നയന്‍താരയുടെ വൈറല്‍ ചിത്രങ്ങള്‍

English summary
Dileep Case: PR team created an WhatsApp group to defame supporters of actress says Alleppey Ashraf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X