Get Updates
Get notified of breaking news, exclusive insights, and must-see stories!

'പൈസ കൊടുത്ത് ഒതുക്കിയില്ലെങ്കില്‍ ആ നടിമാരുടെ ദൃശ്യം അവന്‍ പുറത്ത് വിട്ടേനെ'; ശാന്തിവിള ദിനേശ്

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മുന്‍ ജയില്‍ ഡി ജി പി കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലുകള്‍ കണ്ടപ്പോള്‍ തനിക്ക് യാതൊരു അത്ഭുതവും തോന്നിയില്ലെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. 2017 മുതല്‍ തന്നെ താന്‍ പറയുന്ന കാര്യങ്ങളാണ് ഇപ്പോള്‍ അവരും പറഞ്ഞിരിക്കുന്നതെന്നുമാണ് അദ്ദേഹം അവകാശപ്പെടുന്നു. ലൈറ്റ് ക്യാമറ ആക്ഷന്‍ എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു ശാന്തിവിള ദിനേശ്.

നടി ആക്രമിക്കപ്പെകേസിലെ തുടരന്വേഷണ സമയ പരിധി കഴിയാന്‍ ഇനി അഞ്ചോ ആറോ ദിവസമേ ബാക്കിയുള്ളു. അതിനിടയിലാണ് സംസ്ഥാനത്തെ ആദ്യതെ വനിത ഐ പി എസ് ഉദ്യോഗസ്ഥ ആർ ശ്രീലേഖ അവരുടെ സ്വന്തം യൂട്യൂബ് ചാനലിലൂടെ ഒരു വലിയ വാർത്ത പുറത്ത് വിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ശ്രീലേഖ ഡി ജി പിയായിരുന്ന സമയത്താണ് നടിയെ

ശ്രീലേഖ ഡി ജി പിയായിരുന്ന സമയത്താണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് എന്ന് പറയുന്ന നടന്‍ അറസ്റ്റിലായി ജയിലിലേക്ക് വരുന്നത്. അതിന് മുമ്പോ ശേഷമോ ഒരു പെറ്റി കേസില്‍ പോലും പെട്ടിട്ടില്ലാത്ത വ്യക്തിയാണ് അദ്ദേഹം. മികച്ച നടനുള്ള സംസ്ഥാന സർക്കാറിന്റെ അവാർഡ് വാങ്ങിയ നടന്‍, വലിയ ജനപ്രിയനായ നടന്‍, ബിസിനസുകാരനായ നടന്‍, അമ്മയടക്കമുള്ള സംഘടനകളെ ഒരുപാട് സഹായിച്ച നടന്‍, തിയേറ്ററുകാരുടെ യൂണിയന്‍ ഉണ്ടാക്കിയ നടന്‍, അല്ലെങ്കില്‍ 41 തീയേറ്ററും ഞാനും മാത്രം മതിയെന്ന് പറഞ്ഞ് ഒരു ഏകാധിപതി നടത്തിക്കൊണ്ടിരുന്ന ഒരു സേച്ഛാധിപതിയെ വെട്ടിനിരത്തിക്കൊണ്ട് ആന്റണി പെരുമ്പാവൂരിനേയും കൂട്ടുപിടിച്ച് പുതിയ സംഘടനയുണ്ടാക്കി വിജയിപ്പിച്ച നടന്‍. ഇങ്ങനെ പറയാന്‍ തുടങ്ങിയാല്‍ ദിലീപിനെ കുറിച്ച് ഒരുപാട് പറയണമെന്നും തുടക്കത്തില്‍ തന്നെ ശാന്തിവിള ദിനേശ് അഭിപ്രായപ്പെടുന്നു.

'ഹോ എന്നാ ഒരു ഭംഗി ആണെന്നേയെന്ന് റിമി ടോമി'; ബനാറസ് സാരിയില്‍ കിടുക്കി അനുശ്രി

താന്‍ ജന്മം കൊടുത്ത മകളെ പൊന്നുപോലെ നോക്കുന്ന

താന്‍ ജന്മം കൊടുത്ത മകളെ പൊന്നുപോലെ നോക്കുന്ന ഒരച്ഛനാണ്. തന്റെ പേരില്‍ പഴികേട്ട ഒരുകേട്ട ഒരു പെണ്ണിനെ, സമൂഹം എത്ര തന്നെ പുച്ഛിച്ചാലും ശരിയെന്ന നിലപാടില്‍ വധുവായി സ്വീകരിച്ച നടനുമാണ് ദിലീപ്. അങ്ങനെ അയാളെ പറ്റി പറയുകയാണെങ്കില്‍ എനിക്ക് ഒരുപാട് പറയാനുണ്ട്. ഈ കേസില്‍ ദിലീപ് നിരപരാധിയാണെന്ന് 2017 ഫെബ്രുവരിയില്‍ തന്നെ നല്ല ബോധ്യത്തോടെ ഞാന്‍ പറഞ്ഞിരുന്നു.

ദിലീപ് നിരപരാധിയാണെന്ന സത്യം പുറത്ത് പറയാന്‍ ഐ പി എസുകാരി

ദിലീപ് നിരപരാധിയാണെന്ന സത്യം പുറത്ത് പറയാന്‍ ഐ പി എസുകാരിയായ ശ്രീലേഖയ്ക്ക് അഞ്ച് വർഷം വേണ്ടി വന്നു. എന്നാല്‍ ദിനേശന് ഒന്നിനേയും പേടിയില്ലാത്തത് കൊണ്ട് അന്ന് തന്നെ അത് പറഞ്ഞു. താമസിച്ചിരുന്ന വാടക വീടിന്റെ ജാലക ചില്ല് എറിഞ്ഞ് പൊട്ടിച്ചെങ്കിലും പേടിച്ചിട്ടില്ല. ഒന്നിനേയും പേടിയില്ലാതെയാണ് ജീവിക്കുന്നത്. 50 വയസ് കഴിഞ്ഞാല്‍ ദൈവം തരുന്ന ബോണസാണ് ഓരോ വർഷവും എന്ന് കരുതി ജീവിക്കുന്നവനാണ് താനെന്നും സംവിധായകന്‍ അഭിപ്രായപ്പെടുന്നു.

സിനിമ രംഗവുമായി നല്ല അടുപ്പമുണ്ടെന്ന കാര്യം ശ്രീലേഖ

സിനിമ രംഗവുമായി നല്ല അടുപ്പമുണ്ടെന്ന കാര്യം ശ്രീലേഖ വ്യക്തമാക്കുന്നുണ്ട്. പള്‍സർ സുനിയില്‍ നിന്നും ഉണ്ടായ മോശം അനുഭവത്തെക്കുറിച്ച് അവർക്ക് പരിചയമുള്ള രണ്ട് മൂന്ന് നടിമാർ അവരോട് സ്വകാര്യമായി പറഞ്ഞിട്ടുണ്ട്. ഇവിടെ പള്‍സർ സുനിയോട് കുറേ ചോദ്യങ്ങള്‍ ചോദിക്കേണ്ടതുണ്ട് എന്നാല്‍ പൊലീസ് അത് ചെയ്യുന്നില്ല. അവർക്ക് പള്‍സർ സുനിയല്ല പ്രശ്നം. എങ്ങനെ ദിലീപിനെ പെടുത്താം എന്നാണ് ചിന്തിക്കുന്നത്. അതുകൊണ്ട് അവന്‍ ഇറച്ചിയും ചോറുമൊക്കെ തിന്ന് സുഖമായി ജയിലില്‍ കഴിയുകയാണ്.

പല ഭാഷകളില്‍ അഭിനയിച്ച് വിജയിച്ച ഒരു നായിക

പല ഭാഷകളില്‍ അഭിനയിച്ച് വിജയിച്ച ഒരു നായിക ഉള്‍പ്പടേയുള്ളവർ പള്‍സർ സുനിയെ സംബന്ധിച്ച് തന്നോട് പരാതി പറഞ്ഞിട്ടുണ്ടെന്ന് ശ്രീലേഖ വ്യക്തമാക്കുന്നത്. അപ്പോള്‍ തന്നെ അവനെതിരെ ഒരു പരാതി എഴുതി തരാന്‍ ശ്രീലേഖ ആവശ്യപ്പെട്ടെങ്കിലും കരിയറിന്റെ പ്രശ്നം ഉള്ളതുകൊണ്ട് അവരതിന് തയ്യാറായില്ല. മാനഹാനി ഓർത്ത് കാശുകൊടുത്ത് അത് ഒതുക്കുകയായിരുന്നുവെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കുന്നു.

പൈസ കൊടുത്ത് ഒതുക്കിയില്ലായിരുന്നെങ്കില്‍ ആ ദൃശ്യങ്ങള്‍

പൈസ കൊടുത്ത് ഒതുക്കിയില്ലായിരുന്നെങ്കില്‍ ആ ദൃശ്യങ്ങള്‍ അവന്‍ പുറത്ത് വിട്ടേനെയെന്നാണ് ഈ നടികള്‍ പറയുന്നത്. അതുകൊണ്ടാണ് പൈസ കൊടുത്ത് ആ കാർഡ് തിരികെ വാങ്ങിയതെന്നും മുന്‍ ഡി ജി പി ആർ ശ്രീലേഖയോട് ആ മൂന്ന് നടിമാരും വെളിപ്പെടുത്തിയിട്ടുണ്ട്. നടികള്‍ പരാതിപ്പെടാതിരുന്നതിനാലാണ് അന്ന് കേസ് എടുക്കാനാകാതെ പോയതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+