• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെമ്മറി കാർഡിട്ട വിവോ ഫോണിന്റെ ഉടമയെ കണ്ടുപിടിക്കാം, ഒറ്റ കാര്യം മതി; അഡ്വ. അജകുമാർ പറയുന്നു

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവുകളിലൊന്നാണ് ആക്രമണ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ്. ഈ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മൂന്ന് തവണ മാറിയതായുളള ഫോറൻസിക് പരിശോധനാ ഫലം വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്.

വിവോ ഫോണിൽ അടക്കം മെമ്മറി കാർഡ് ഉപയോഗിച്ചിരിക്കുന്നു എന്നാണ് കണ്ടെത്തൽ. മെമ്മറി കാർഡ് ആക്സസ് ചെയ്തു എന്ന് തെളിഞ്ഞാൽ അത് ഗുരുതരമായ കൃത്യവിലോപം തന്നെയാണ് എന്ന് അഡ്വക്കേറ്റ് അജകുമാർ പറയുന്നു. റിപ്പോർട്ടർ ടിവി ചർച്ചയിലാണ് അജകുമാറിന്റെ പ്രതികരണം.

1

അഡ്വക്കേറ്റ് അജകുമാറിന്റെ വാക്കുകള്‍: ' സംശുദ്ധവും ചടുലവുമായ ജുഡീഷ്യറിയാണ് ഒരു രാജ്യത്തെ ജനങ്ങളുടെ വിശ്വാസം. ഇന്ത്യന്‍ ജുഡീഷ്യറി 99 ശതമാനവും സംശുദ്ധമായ ന്യായാധിപന്മാരാണ്. ചില പുഴുക്കുത്തുകളുമുണ്ട്. ഇലക്ട്രോണിക് ഡോക്യുമെന്റ് നിയമത്തിലേക്ക് വരുന്നത് 2000ത്തിലാണ്. ഇലക്ട്രോണിക് രേഖ എങ്ങനെ സൂക്ഷിക്കണം കൈകാര്യം ചെയ്യണം എന്നത് സംബന്ധിച്ച് ഇന്നും നിയമത്തില്‍ വ്യക്തമല്ല''.

2

'ഈ കേസിനെ സംബന്ധിച്ച് മെമ്മറി കാര്‍ഡ് എങ്ങനെ ഉപയോഗിക്കണം എന്ന് സുപ്രീം കോടതിയുടെ കര്‍ശനമായ മാര്‍ഗനിര്‍ദേശമുണ്ട്. അത് വന്നത് 2019ലാണ്. അതിന് മുന്‍പാണ് മെമ്മറി കാര്‍ഡിന്റെ നിയമവിരുദ്ധമായ ആക്‌സസ് നടന്നിരിക്കുന്നത്. അത് തെളിഞ്ഞ് കഴിഞ്ഞാല്‍ ഗുരുതരമായ കൃത്യവിലോപം തന്നെയാണ്. 2021ലെ ആക്‌സസ് ജസ്റ്റിസ് ഖാന്‍വില്‍ക്കറിന്റെ ഉത്തരവിന്റെ ലംഘനമാണ്. അതിനെ ആ കോടതിയെ സമീപിക്കാവുന്നതാണ്'.

'ആരാണ് ദിലീപിന്റെ ആ ശക്തനായ എതിരാളി?'; 'ദിലീപിനോടുളള പകയുടെ കാരണം എന്താണ്?'; ചോദ്യങ്ങൾ'ആരാണ് ദിലീപിന്റെ ആ ശക്തനായ എതിരാളി?'; 'ദിലീപിനോടുളള പകയുടെ കാരണം എന്താണ്?'; ചോദ്യങ്ങൾ

3

'ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ച് ജനത്തെ ബോധ്യപ്പെടുത്താനുളള ബാധ്യത ഹൈക്കോടതിക്കുണ്ട്. പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ദൃശ്യങ്ങള്‍ കണ്ടത് പെന്‍ഡ്രൈവിലാണ്. അത് എഫ്എസ്എല്ലിലേക്ക് രണ്ടാമത് അയച്ചിട്ടില്ല. അയച്ചത് മെമ്മറി കാര്‍ഡാണ്. മെമ്മറി കാര്‍ഡ് വിവോ ഫോണില്‍ ഉപയോഗിച്ചു എന്നാണ് എഫ്എസ്എല്‍ റിപ്പോര്‍ട്ട്. പ്രതീഷ് കുറുപ്പ് 3 മണിക്ക് കണ്ടത് ആ റിപ്പോര്‍ട്ടില്‍ വരില്ല'.

4

'ബാലചന്ദ്ര കുമാറിനെ വിസ്തരിച്ചിട്ടില്ല. ബാലചന്ദ്ര കുമാറിന്റെ വിശ്വാസ്യത നോക്കേണ്ടത് കോടതിയാണ്. കോടതി വിസ്തരിച്ച് തള്ളുകയോ കൊള്ളുകയോ ചെയ്യട്ടെ. സോക്രട്ടീസിന് വട്ടാണെന്ന് പറഞ്ഞ് വിഷം കൊടുത്തത് പോലെ ഈ കേസിനെ വിഷം കൊടുത്ത് കൊല്ലാന്‍ നില്‍ക്കുകയാണ് കുറച്ച് ആളുകള്‍. കറണ്ട് അടിക്കുന്ന പ്രതിയെ കയറി ചാടിപ്പിടിക്കരുത്, കറണ്ടിന് ആളുകളെ തിരിച്ചറിഞ്ഞ് കൂടെന്ന് സജി നന്ത്യാട്ട് ഓര്‍ക്കുന്നത് നല്ലതാണ്'.

5

'വിവോ ഫോണിന്റെ കാര്യം ഇന്നലെ അറിഞ്ഞു. ഐഎംഇഎ നമ്പര്‍ ഉണ്ടെങ്കില്‍ ഫോണിന്റെ ഉടമയെ കണ്ട് പിടിക്കാന്‍ കഴിയും. അത് ഇത്ര സമയത്തിനുളളില്‍ കണ്ട് പിടിക്കണം എന്ന് ശഠിക്കുവാന്‍ സാധിക്കില്ല. അത് അതിന്റെ വഴിക്ക് അന്വേഷണം നടക്കുമ്പോള്‍ കണ്ട് പിടിക്കും. ആരെയെങ്കിലും സംരക്ഷിക്കാന്‍ വേണ്ടി ഹൈക്കോടതി അന്വേഷണത്തെ തടസ്സപ്പെടുത്തും എന്നൊന്നും താന്‍ കരുതുന്നില്ല'.

6

'അതല്ലെങ്കില്‍ ഒരു കാര്യം ചെയ്യാനുളളത്, ഈ കാര്യത്തില്‍ അന്വേഷണം വേണം എന്നാവശ്യപ്പെട്ട് അതിജീവിതയ്‌ക്കോ പ്രോസിക്യൂഷനോ ഈ നാട്ടിലെ ഏത് പൗരനും കോടതിയില്‍ പോകാം. ഈ കേസില്‍ കോടതിയുടെ കസ്റ്റഡിയിലിരിക്കുമ്പോള്‍ അണ്‍ടാംപേര്‍ഡ് ആയി സൂക്ഷിക്കാനുളള നിയമപരമായ ബാധ്യത കോടതിക്കും ജീവനക്കാര്‍ക്കുമാണ്. അവരെ ഹൈക്കോടതി സംരക്ഷിക്കില്ല എന്നാണ് തന്റെ വിശ്വാസം'.

ബോളിവുഡ് നായികമായര്‍ മൂക്കത്ത് വിരല്‍ വച്ചും പോകും; ബ്യൂട്ടി ക്യൂന്‍സ് ഓഫ് ക്രിക്കറ്റ് വേള്‍ഡ്

English summary
Dileep Case: The owner of Vivo phone in which memory card used can be found, Says Adv. Ajakumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X