Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപിന്റെ ഈ കാര്യങ്ങള്‍ എങ്ങനെയൊക്കെയാണ് പോലീസ് ദുരുപയോഗം ചെയ്തതെന്ന് കണ്ടതാണ്';രാഹുൽ ഈശ്വർ

കൊച്ചി; വെറുതേ വാദത്തിനായി പോലീസ് പറയുന്ന കാര്യങ്ങൾ കോടതിയിൽ എത്തുമ്പോൾ നിലനിൽക്കില്ലെന്ന് രാഹുൽ ഈശ്വർ. ഒരു മൊബൈലിൽ നിന്നും ഡിലീറ്റ് ചെയ്ത വിവരങ്ങൾ തിരിച്ചെടുക്കാൻ സാധിച്ചില്ലെങ്കിൽ അത് പോലീസിന്റെ പരാജയമാണ്. ദിലീപ് ബാലചന്ദ്രകുമാറിനെ പോലെ ഫോണുകൾ കൊടുക്കാതിരിക്കുകയോ കളയുകയോ ചെയ്തിട്ടില്ല.
തനിക്ക് ലഭ്യമായ ഫോണുകൾ അന്വേഷണത്തിന് നൽകുകയാണ് ചെയ്തതെന്നും
ഈ കേസുമായി യാതൊരു ബന്ധവുമില്ലാത്ത ചാറ്റുകൾ മറ്റുള്ളവരുടെ പ്രൈവസിക്ക് വേണ്ടി ഡിലീറ്റ് ചെയ്യുന്നതിൽ എന്താണ് തെറ്റെന്നും രാഹുൽ ഈശ്വർ ചോദിച്ചു. റിപ്പോർട്ടർ ചാനലിലെ എഡിറ്റേഴ്സ് അവർ ചർച്ചയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഈശ്വർ. രാഹുലിന്റെ വാക്കുകളിലേക്ക്

'ഇതൊരു കിടിലൻ കാൻഡിഡ്'..ഈ ക്യൂട്ട് കുട്ടികൾ കൊള്ളാമല്ലോ!അനുശ്രീയുടെ ചിത്രങ്ങൾ വൈറൽ

1


ഈ കേസുമായി യാതൊരു ബന്ധവുമില്ലാത്ത ചാറ്റുകൾ മറ്റുള്ളവരുടെ പ്രൈവസിക്ക് വേണ്ടി ഡിലീറ്റ് ചെയ്യുന്നതിൽ എന്താണ് തെറ്റ്? കാരണം പല വിവരങ്ങളും പോലീസ് ദുരുപയോഗം ചെയ്യുന്നത് നമ്മൾ കണ്ടതാണ്. പോലീസുകാരിൽ നല്ലവരുണ്ട്. പക്ഷേ ചിലർ തങ്ങളുടെ ഈഗോയ്ക്കും വാശിക്കും വേണ്ടി പല തരത്തിലും ഇടപെടാറുണ്ട്. തന്റെ അളിയനായ സുരാജുമായി നടത്തിയ സംഭാഷണങ്ങൾ ദിലീപിനെ സംബന്ധിച്ച് സ്വകാര്യ സംഭാഷണമാണ്. അത് അങ്ങനെയല്ലെന്ന് തെളിയിക്കാനുള്ള ബാധ്യത പോലീസിനാണ്.

2

ആരാണ് ഫോണിൽ നിന്നുള്ള തെളിവുകൾ കണക്ടഡ് ആണ് എന്ന് പറയേണ്ടത്? അത് തെളിയിക്കേണ്ട ഉത്തരവാദിത്തം പോലീസിന് തന്നെയല്ലേ? ഡിലീറ്റ് ചെയ്യപ്പെട്ട വിവരങ്ങളെ കുറിച്ച് ആർക്കും യാതൊരു അറിവും നിലവിൽ ഇല്ല. പ്രതി തെളിവാണ് ഡിലീറ്റ് ചെയ്തതെന്ന് കോടതിയിൽ പ്രോസിക്യൂഷന് പറയണമെങ്കിൽ അത് തെളിയിക്കാനുള്ള എന്തെങ്കിലും ഗ്രൗണ്ട് ഡീറ്റെയ്ൽസ് വേണ്ടതില്ലേ?

3


12 ചാറ്റുകൾ ഡിലീറ്റ് ചെയ്തെന്ന് പറയുന്നു. പക്ഷേ അത് തെളിവാണെന്ന് ചാനൽ ചർച്ചയിൽ വേണമെങ്കിൽ വാദിക്കാം. പക്ഷേ കോടതിയിൽ അവർക്ക് എഴുതി കൊടുക്കേണ്ടി വരും. കേസിൽ സായ് ശങ്കറിനെ സാക്ഷിയാക്കാമെന്ന ധാരണ പോലീസിനുണ്ടായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തേയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയത്, സായ് ശങ്കർ പറഞ്ഞ കാര്യം എത്രത്തോളം ശരിയാണെന്ന് തനിക്ക് അറിയില്ല. പക്ഷേ അത് സംബന്ധിച്ച അന്വേഷണവും വേണ്ടേ?

4


വെറുതേ വാദത്തിനായി പോലീസ് പറയുന്ന കാര്യങ്ങൾ കോടതിയിൽ എത്തുമ്പോൾ നിലനിൽക്കില്ലെന്നാണ് തനിക്ക് പറയാനുള്ളത്. ഒരു മൊബൈലിൽ നിന്നും ഡിലീറ്റ് ചെയ്ത വിവരങ്ങൾ തിരിച്ചെടുക്കാൻ സാധിച്ചില്ലെങ്കിൽ അത് പോലീസിന്റെ പരാജയമാണ്. ദിലീപ് ബാലചന്ദ്രകുമാറിനെ പോലെ ഫോണുകൾ കൊടുക്കാതിരിക്കുകയോ കളയുകയോ ചെയ്തിട്ടില്ല.തനിക്ക് ലഭ്യമായ ഫോണുകൾ അന്വേഷണത്തിന് നൽകി.

5

അദ്ദേഹം ഒരു സിനിമാക്കാരൻ ആണല്ലോ, സ്വാഭാവികമായും ബിസിനസ് സീക്രട്ടുകൾ കാണും, സാമ്പത്തിക ഇടപാടുകൾ ഉണ്ട്, അദ്ദേഹത്തിന് അതൊക്കെ അദ്ദേഹത്തിന്റെ സ്വകാര്യതകളാണ്. ബാലചന്ദ്രകുമാർ സിനിമയ്ക്ക് കഥയെഴുതുന്നത് പോലെയാണ് വെളിപ്പെടുത്തൽ നടത്തുന്നത്. സിനിമയിൽ ശക്തനായ വില്ലൻ കഥാപാത്രം വേണമല്ലോ? അദ്ദേഹം കഥയെഴുതുകയാണ്. ആരാണ് ആലുവയിൽ കിടക്കുന്ന ദിലീപിന് ദാവൂദ് ഇബ്രാഹിമുമായൊക്കെ ബന്ധമുണ്ടെന്ന് ആരാണ് വിശ്വസിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

6


സായ് ശങ്കർ പറയുന്നത് ദിലീപ് പറഞ്ഞതിന് അനുസരിച്ച് ചില വിവരങ്ങൾ കോപ്പി ചെയ്തു എന്നാണ്. ഡിലീറ്റ് ചെയ്തു എന്ന് പറഞ്ഞിട്ടില്ല. സായ് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ എന്തുകൊണ്ടാണ് സായിയെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്യാത്തത്?

7


ഈ കേസ് ഒരു ഈഗോ ബാറ്റിൽ ആയി മാറിയിരിക്കുകയാണ്. എന്തു വഴിയിലും ദിലീപിനെ കുടുക്കുകയെന്നതാണ് പോലീസ് ലക്ഷ്യം. ദവധഗൂഢാലോചന കേസ് വെച്ച് നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ കുടുക്കാമെന്ന പോലീസിന്റെ കണക്ക് കൂട്ടൽ മാറ്റിയേ പറ്റൂവെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

8

അതേസമയം ടീം ദിലീപ് ശരിക്കും ശക്തരാണെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത അഡ്വ അജയകുമാറിന്റെ വാക്കുകൾ. നമ്മളാരെങ്കിലുമാണെങ്കിൽ വിൻസെന്റ് ചൊവ്വല്ലൂർ എന്ന വ്യക്തിയുടെ സഹായത്തോടെ മുംബൈയിൽ കൊണ്ട് പോയി ഫോണുകൾ ഡിലീറ്റ് ചെയ്യാൻ സാധിക്കുമായിരുന്നോ? കൊച്ചിയിലെ അഭിഭാഷകരുടെ ഓഫീസിലെത്തിച്ച് വിവരങ്ങൾ ഡിലീറ്റ് ചെയ്യിക്കാൻ സാധിക്കില്ല. പ്രതികൾ യഥാർത്ഥത്തിൽ നിയമത്തെ വെല്ലുവിളിക്കുകയാണെന്നും അഡ്വ ജയകുമാർ പറഞ്ഞു. ദിലീപിന്റെ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്ത വിവരങ്ങൾ കണ്ടെടുത്താൽ ദിലീപിന്റെയും കൂട്ടരുടേയും പ്രച്ഛന്ന വേഷം അതോടെ അഴിഞ്ഞ് വീഴുമെന്നും അജയകുമാർ പറഞ്ഞു.

Recommended Video

cmsvideo
    ദിലീപിന്റെ വധ ഗൂഢാലോചനക്കേസില്‍ അന്വേഷണം തുടരുമെന്ന് ഹൈക്കോടതി

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+