മീനാക്ഷിയെ കേസിലേക്ക് വലിച്ചിഴച്ചു;ഇപ്പോൾ കാവ്യയെ..മഹാലക്ഷ്മിയെ എങ്കിലും വെറുതെ വിടണം; രാഹുൽ ഈശ്വർ
കൊച്ചി; താൻ ദിലീപ് അനുകൂലിയാണെന്ന് ആവർത്തിച്ച് രാഹുൽ ഈശ്വർ. ദിലീപ് അനുകൂലിയായതിൽ തനിക്ക് വലിയ അഭിമാനമുണ്ട്. ഞാൻ നിരപരാധിക്കൊപ്പമാണ്. അടിച്ചമർത്തുന്നവർക്കും വേട്ടയാടപ്പെടുന്നവർക്കും ഒപ്പമല്ല. പല ഗൂഢാലോചന സിദ്ധാന്തം നിരത്തി ദിലീപിനെ വേട്ടയാടുകയാണ് ഇവിടെയന്നും രാഹുൽ ഈശ്വർ പറഞ്ഞു. മീഡിയ വൺ ചാനലിന്റെ സ്പെഷ്യൽ എഡിഷൻ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകായിരുന്നു രാഹുൽ ഈശ്വർ. രാഹുലിൻറെ വാക്കുകളിലേക്ക്

2017 ൽ ദിലീപ് നടത്തിയെന്ന് പറയുന്ന ഗൂഢാലോചന കണ്ടുപിടിക്കാൻ 2021 ൽ ഉപയോഗിക്കുന്ന ഫോൺ വേണമെന്ന് പറയുന്നതിൽ എന്ത് അടിസ്ഥാനമാണ് ഉള്ളതെന്ന് ചർച്ചയിൽ പങ്കെടുത്ത രാഹുൽ ഈശ്വർ ചോദിച്ചു. ബാലചന്ദ്രകുമാർ പറയുന്ന കാര്യങ്ങൾ റെക്കോഡ് ചെയ്തെന്ന് പറയുന്ന ഫോൺ ചോദിക്കാനെങ്കിലും പോലീസ് തയ്യാറാകാത്തത് എന്താണെന്നും രാഹുൽ ചർച്ചയിൽ ചോദിച്ചു.

നാല് വർഷം ബാലചന്ദ്രകുമാറിന്റെ നീതി ബോധം ഉറങ്ങിക്കിടക്കുകയായിരുന്നോ എന്നും രാഹുൽ ഈശ്വർ ചോദിക്കുന്നു. ഇക്കാര്യങ്ങൾ മാധ്യമങ്ങൾ ചോദിക്കുമ്പോൾ ബാലചന്ദ്രകുമാർ ഒഴിഞ്ഞു മാറുകയാണ്. കോടതിയിൽ കാര്യങ്ങൾ പറയാം എന്നാണ് പറയുന്നത്. ഞാൻ നിരപരാധിക്കൊപ്പമാണ്. അടിച്ചമർത്തുന്നവർക്കും വേട്ടയാടപ്പെടുന്നവർക്കും ഒപ്പമല്ല. ഒരു നിരപരാധിയെ വേട്ടയാടുമ്പോൾ നിഷപക്ഷത അഭിനയിക്കുന്നവർ അടിച്ചമർത്തുന്നവർക്കൊപ്പമാണെന്നും രാഹുൽ പറഞ്ഞു.

നാല് വർഷമായി ദിലീപിനെതിരെ യാതൊരു തെളിവും കണ്ടെത്താൻ കഴിയാതെ ഗൂഢാലോചന സിദ്ധാന്തങ്ങളും അർധ സത്യങ്ങളും തലയും വാലുമില്ലാത്ത ആരോപണങ്ങളും ഉന്നയിച്ച് വേട്ടയാടുവാൻ നോക്കുകയാണ്. പ്രോസിക്യൂഷന്റെ ഈഗായോണ് ദിലീപിനെതിരായ നീക്കത്തിന് പിന്നിൽ.
ദിലീപ് അനുകൂലി എന്ന് പറയുന്നതിൽ തനിക്ക് അഭിമാനം മാത്രമാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

ഫെബ്രുവരി പകുതിയാകമ്പോൾ ദിലീപ് കേസിൽ വിധി വരും. അന്ന് ഈ ചാനൽ ചർച്ചയിൽ തന്നെ വിളിക്കണം. താനന്ന് ഒരു വരവ് വരും. ദിലീപിനെ വേട്ടയാടുന്നത് പോലെ നേരത്തേ ശശി തരൂരിനേയും ഷാറു ഖാന്റേ മകനേയും നടി റിയ ചക്രബർത്തിയേയുമെല്ലാം ഇത്തരത്തിൽ വേട്ടയാടിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു.

സഹാറാ ഗ്രൂപ്പ് ചെയർമാൻ സുബ്രതോ റോയ് തീഹാറിലെ തിണ്ണയിൽ കിടന്നാണ് വർഷങ്ങളോളം ജീവിച്ചത്. 62,000 കോടി രൂപയാണ് സുപ്രീം കോടതി അദ്ദേഹത്തിന് പിഴ ഇട്ടത്. ദിലീപിന്റെ നൂറിരട്ടി ശക്തയായ സിനിമ നടി കൂടിയായിരുന്ന മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത 100 കോടിയാണ് ഫൈൻ അടച്ച് ജയിലിൽ കിടന്നത്. ബാലാ സാഹേബ് താക്കറെയുടെ വോട്ടവകാശം റദ്ദ് ചെയ്ത ജുഡീഷ്യറുള്ള രാജ്യമാണ് നമ്മുടേത്. ആ രാജ്യത്താണ് നമ്മുക്ക് ഇഷ്ടമില്ലാത്തവർ രക്ഷപ്പെടുമ്പോൾ അതൊക്കെ കാശിന്റെ പുറത്താണെന്ന് പറയുന്നത്. ഇത് നമ്മുടെ ജുഡീഷ്യറിയെ താഴ്ത്തിക്കെട്ടുന്നതിന് തുല്യമാണ്.

പോലീസിലെ ചിലരുമായി ഒത്തു ചേർന്ന് കൊണ്ട് ദിലീപിനെതിരെ ബോധപൂർവ്വമായ ഗൂഢാലോചനയാണ് നടക്കുന്നത്. ലോകത്ത് എന്ത് നടന്നാലും അത് ദിലീപ് നടത്തിയ ഗൂഢാലോചന ആണെന്ന തരത്തിലാണ് ഇപ്പോൾ കാര്യങ്ങളുടെ പോക്ക്. കേസിൽ ഇപ്പോൾ കാവ്യ മാധവനെ കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത്. അതായത് കാവ്യയ്ക്ക് ഈ കേസിൽ ചില പങ്കുണ്ടെന്ന തരത്തിലൊക്കെ കാര്യങ്ങൾ മാറ്റാനാണ് ശ്രമം. ചില ഫോട്ടോകളൊക്കെ പുറത്തുവിടുമെന്ന് പറയുന്നുണ്ട്.

കുറച്ച് മുൻപ് അന്ന് ദിലീപിന്റെ 17 വയസ് പോലും തികയാത്ത മകൾ മീനാക്ഷിയെ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് പറഞ്ഞ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ പോയി. ഇനി ദിലീപിന്റെ രണ്ടാമത്തെ കുഞ്ഞ് മഹാലക്ഷ്മിയേ ഏങ്കിലും വെറുതേ വിടണം. നിങ്ങൾ വേട്ടയാടുന്നത് ഒരു മനുഷ്യനെയാണ്. ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ. പക്ഷേ പൊതുബോധമുണ്ടാക്കി അദ്ദേഹത്തെ വേട്ടയാടി തകർക്കാൻ ശ്രമിക്കരുത്, രാഹുൽ ഈശ്വർ പറഞ്ഞു.

അതേസമയം കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ ഇരുട്ടിൽ തപ്പുകയാണെന്ന് ചർച്ചയിൽ പങ്കെടുത്ത അഭിഭാഷകൻ ബിഎ ആളൂർ പ്രതികരിച്ചു. എല്ലാം അടങ്ങിയ രേഖയാണ് ദിലീപിന്റെ ഫോണിൽ ഉള്ളത്. അതിൽ നടന്റെ സ്വകാര്യത ഉണ്ടായിരിക്കാം, അല്ലേങ്കിൽ മറ്റ് രഹസ്യങ്ങൾ ഉണ്ടായിരിക്കാം.പോലീസിനെ സംബന്ധിച്ച് ബാലചന്ദ്രകുമാർ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഫോണിൽ ഉണ്ടോയെന്നാണ് പരിശോധിക്കേണ്ടത്.

അതിന് വേണ്ടി ഒരു പക്ഷേ രജിസ്ട്രിയെ ഏൽപ്പിക്കാനോ അല്ലേങ്കിൽ സൂപ്രണ്ടിന്റെ മുന്നിൽ വെച്ചോ പ്രതിയുടേയും അഭിഭാഷകന്റേയും സാന്നിധ്യത്തിൽ പരിശോധിച്ച് ഉപയോഗിക്കാം. എന്നാൽ രജിസ്ട്രിക്ക് കൊടുക്കുമ്പോൾ അന്വേഷണം കോടതിയുടെ ഇടപെടലോടെയാകും. ഒരു കേസിലും ഇടപെടാനുള്ള സ്വതന്ത്ര്യം ഒരു കോടതിക്കും ഇല്ല, സുപ്രീം കോടതിക്ക് പോലും അതിനുള്ള അധികാരം ഇല്ല, ആളൂർ വ്യക്തമാക്കി.

അന്വേഷണ ഉദ്യോഗസ്ഥർക്ക് കേസിൽ പ്രതിക്കെതിരെ എന്തൊക്കെ തെളിവുകൾ നൽകണമെന്നത് സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടാകണം. അപ്പോഴാണ് ഇരയ്ക്ക് നീതി വാങ്ങിക്കൊടുക്കാൻ പ്രോസിക്യൂഷന് സാധിക്കൂ. ഇവിടെ കടലിൽ തപ്പുന്ന അന്വേഷണ സംഘമാണ് ഉളളത്. അതുകൊണ്ടാണ് ആക്രമിക്കപ്പെട്ട ഇരയും അവരോട് ചേർന്ന് നിൽക്കുന്നവരും അന്വേഷണം തൃപ്തികരമല്ലെന്ന് പറയുന്നത്,ആളൂർ പറഞ്ഞു.
'സാഹചര്യങ്ങൾ കഠിനമാകുമ്പോൾ തല ഉയർത്തിപിടിച്ച് തന്നെ നിൽക്കണം'..ചർച്ചയായി റിമ കല്ലിങ്കലിൻറെ ഫോട്ടോകൾ












Click it and Unblock the Notifications