'ദിലീപ് നടീ-നടന്മാരുടെ ഫോണുകള്‍ ചോർത്തി': പറയുമ്പോള്‍ ഒരു മര്യാദയൊക്കെ വേണ്ടേയെന്ന് ശാന്തിവിള ദിനേശ്
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് അനുകൂലമായ നടിക്ക് പ്രതികൂലമായോ സംസാരിക്കുന്നവരെയെല്ലാം തെറിവിളിച്ചയാളാണ് ബൈജു കൊട്ടാരക്കരയെന്ന് സംവിധായകന് ശാന്തിവിള ദിനേശ്. കോടതിയലക്ഷ്യ കേസില്‍ ബൈജു കൊട്ടാരക്കര ഹൈക്കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞതിന് പിന്നാലെ സ്വന്തം യൂട്യൂബ് ചാനലായ ലൈറ്റ്സ് ആക്ഷന്‍ ക്യാമറയിലൂടെ പ്രതികരിക്കുകയായിരുന്നു ശാന്തിവിള ദിനേശ്.
മുമ്പും നിരവധി തവണ മാനനഷ്ടകേസ് ഉള്‍പ്പടെ കൊടുക്കാന്‍ സാധ്യത ഉണ്ടായിട്ടും ബൈജു കൊട്ടാരക്കരയ്ക്കെതിരെ ആരും കേസ് കൊടുക്കാതിരുന്നത് എന്താണെന്നാണ് ഞാന്‍ ആലോചിക്കുന്നതെന്നും ശാന്തിവിള ദിനേശ് പറയുന്നു.

അഭിഭാഷകനായ ശ്രീജിത്ത് പെരുമന പോലും ഇതിനെതിരെ ഒരു കേസ് ഫയല്‍ ചെയ്യാത്തത് എന്താണ്. നമ്മളെപ്പോലെ അവർക്ക് കേസ് ഫയല്‍ ചെയ്യാന്‍ പൈസയൊന്നും വേണ്ടാലോ. എന്നാല്‍ അവർ പോലും അതങ്ങ് വിട്ടു കളഞ്ഞു. അതുപോലെ മലയാളം സിനിമകള്‍ മൊത്തം കോടികള്‍ കൊടുത്ത് വാങ്ങിക്കുന്ന ഗുല്‍ഷന്‍ എന്ന് പറയുന്ന ഒരാള്‍ യുഎയിലുണ്ട്. ആ ഗുല്‍ഷനുമായി ദിലീപിന് അവിഹിത ബന്ധമുണ്ടെന്നായിരുന്നു ബൈജു കൊട്ടാരക്കര പറഞ്ഞതെന്നും ശാന്തിവിള ദിനേശ് പറയുന്നു.

ഗുല്‍ഷനുമായുള്ള ദിലീപിന്റെ ബന്ധം ദേശീയ ഏജന്‍സി അന്വേഷിക്കണം. അന്താരാഷ്ട്ര കുറ്റവാളിയാണ് ഗുല്‍ഷന്‍ കുമാർ എന്നും ബൈജു കൊട്ടാക്കര പറഞ്ഞു. ഇത് കേട്ടപ്പോള്‍ ഞാന്‍ കരുതിയത് ഈ വിഷയത്തില്‍ ബൈജു കുടുങ്ങുമെന്നാണ്. ഇന്ത്യന്‍ സിനിമയെ ഇത്രയധികം പ്രമോട്ട് ചെയ്യുന്ന, നരേന്ദ്ര മോദിയുമായി അടക്കം ബന്ധമുള്ള ഗുല്‍ഷനെയാണ് അന്താരാഷ്ട്ര കുറ്റവാളിയുമായി ബന്ധപ്പെടുത്തിയത്.

ഗുല്‍ഷന്റെ സൈറ്റില്‍ കയറി നോക്കിയപ്പോള്‍ കണ്ടത് മമ്മൂട്ടി, ദുല്‍ഖർ, ആന്റണി പെരുമ്പാവൂർ, മോഹന്‍ലാല്‍ തുടങ്ങിയവരുമായിട്ടൊക്കെ നില്ക്കുന്ന ഫോട്ടോയാണ്. മലയാള സിനിമയിലെ എണ്ണം പറയുന്ന ആളുകളൊക്കെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ്. പക്ഷെ ബൈജു കൊട്ടാരക്കര പറയുന്നത് ദിലീപും ഗുല്‍ഷനും തമ്മില്‍ അവിഹിതമായ ബിസിനസ് ഉണ്ടെന്നാണെന്നും ശാന്തിവിള അവകാശപ്പെടുന്നു.

നടിയെ പീഡിപ്പിക്കുന്ന വീഡിയോ കാനഡയിലുള്ള നാല് പേർ കണ്ടുവെന്ന് പറഞ്ഞയാളാണ് ബൈജു കൊട്ടാരക്കര. അവരതിന്റെ പെന്‍ഡ്രൈവ് എനിക്ക് അയച്ച് തരാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ഒരു ചാനലുകാരും അന്വേഷണ ഉദ്യോഗസ്ഥരും അദ്ദേഹത്തോട് ചോദിച്ചിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥന്മാർ ചോദിക്കില്ല. അവരുടെ തോളില്‍ കയ്യിട്ട് നടക്കുന്ന ആളാണല്ലോ ഇദ്ദേഹം.

ഭാര്യവീട്ടിലേക്ക് എങ്ങാനും പോവുന്നത് പോലെയാണ് അദ്ദേഹം ആലുവയിലെ പൊലീസ് ക്ലബ്ബിലേക്കൊക്കെ കയറിപ്പോവുന്നത്. ഗുല്‍ഷനും അധോലോക ബന്ധത്തെക്കുറിച്ചുമെല്ലാം പറയുന്നത് കേള്‍ക്കുന്നവർ വിചാരിക്കുക, ദിലീപിന് എന്തെല്ലാം പരിപാടികളാണെന്നാണ്. കാനഡിയില്‍ വെച്ച് ദൃശ്യങ്ങള്‍ ടിക്കറ്റ് എടുത്തെന്ന് പറയാതിരുന്നത് നന്നായെന്നും ശാന്തിവിള ദിനേശ് പറയുന്നു.

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വെച്ചും ദൃശ്യങ്ങള്‍ കണ്ടുവെന്നും പറയുന്നു. ഇങ്ങനെയൊക്കെ ഒരു ചാനലില്‍ വന്നിരുന്ന് സംസാരിക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥർ ഇതിനൊക്കെ ഒരു മുന്നറിയിപ്പ് നല്‍കുകയും അന്വേഷിക്കുകയും വേണ്ടെ. എന്നാല്‍ എല്ലാവരും ഇനിയും ഇനിയും പറ എന്ന് പറഞ്ഞ് പ്രോല്‍സാഹിപ്പിക്കുകയാണ്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന് സംവിധായകന് അരുണ്ഗോപിയെ വിളിച്ചെന്നും ബൈജു കൊട്ടാരക്കര പറയുന്നു . രാഷ്ട്രീയ നേതാവിന്റെ മകന് ആ കോള്‍ നീക്കം ചെയ്തെങ്കിലും അത് തിരിച്ചെടുക്കാന്‍ അരുണ്‍ ഗോപിയുടെ ഫോണ്‍ ദീലിപ് അമേരിക്കയിലേക്ക് അയച്ചെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. ഈ സംഭവത്തില്‍ അരുണ്‍ ഗോപി ഇപ്പോള്‍ കേസ് കൊടുത്തിരിക്കുകയാണ്

ഒരാള്‍ക്കെതിരെ എന്തും വിളിച്ച് പറയാന്‍ സാധിക്കുമോ. പല നടീനടന്മാരുടേയും ഫോണുകള്‍ ദിലീപ് ഹാക്കർമാരെ വെച്ച് ഹാക്ക് ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. ഈ പല നടീനടന്മാരും എന്ന് പറയുമ്പോള്‍ ആരൊക്കെ പെടും. അവരുടെയൊക്കെ ഫോണുകള്‍ ദിലീപിന് ഹാക്ക് ചെയ്യാന്‍ സാധിക്കുമോ. അങ്ങനെ ഹാക്ക് ചെയ്താല്‍ തന്നെ ഈ കേസില്‍ ദിലീപിന് എന്ത് ഗുണമാണ് ഉണ്ടാവാന്‍ പോവുന്നത്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ആരും അദ്ദേഹത്തിനോട് ചോദിക്കുന്നില്ലെന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു
-
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം












Click it and Unblock the Notifications