Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്തൊക്കെയായാലും മീനാക്ഷിയുടെ അച്ഛനല്ലേ,ഉള്ളിൽ പഴയ ആരാധന';മഞ്ജുവിന്റ പോസ്റ്റിൽ കമന്റ് പൂരം

കൊച്ചി; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി നടി മഞ്ജു വാര്യരുടെ പുതിയ ഫേസ്ബുക്ക് കവർ ചിത്രം. 'യു ആര്‍ ദ ജേണി' എന്ന എഴുതിയ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിയ്ക്ക് തൊട്ട് പിന്നാലെയായിരുന്നു മഞ്ജു വാര്യർ കവർ ചിത്രം മാറ്റിയിരിക്കുന്നത്.അതേസമയം എന്താണ് നടി കവർ ചിത്രം കൊണ്ട് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. എന്നാൽ പോസ്റ്റിന് നിരവധി കമന്റുകളാണ് നിറയുന്നത്.

1

ചില കമന്റുകൾ വായിക്കാം-'ഉള്ളിന്റെ ഉള്ളിൽ പഴയ ആരാധന യുടെ ഒരു കണിക അവശേഷിക്കുന്നുണ്ട് എന്ന് മനസ്സിലായി അതുണ്ടാവുമല്ലോ, എന്തൊക്കെയായാലും ഉണ്ടാവണം മീനാക്ഷി യുടെ അച്ഛനല്ലേ ല്യേ..,എന്നായിരുന്നു ഒരാൾ കുറിച്ചത്.

2

നിങ്ങളുടെ കൂട്ടുകാരിയോട് അല്പമെങ്കിലും അനുകമ്പ ബാക്കിയുണ്ടെങ്കിൽ യഥാർത്ഥ വിഷയം എന്താണെന്ന് കോടതിയോട് പറയുക.. അവൾകൊപ്പം, ഇരയോടൊപ്പം എന്നൊക്കെ ഹാഷ്ടാഗ് ഇട്ടത്കൊണ്ടോ, യാത്രാമംഗളം നേർന്നത്കൊണ്ടോ കോടതിയിൽ തെളിവായി പരിഗണിക്കുകില്ല.. ഈ വിഷയത്തിൽ ഗൂഡാലോചന നടന്നിട്ടുണ്ട് എന്ന് കേരളത്തോട് ആദ്യം പറഞ്ഞത് നിങ്ങളായത്കൊണ്ടുതന്നെ ഈ കേസ് ഉണ്ടാകാനുള്ള സാഹചര്യം മുതൽ നിങ്ങൾക്ക് അറിയാമെന്നും, നിങ്ങളെ പരിചയപ്പെട്ടത്കാരണമാണ് അവർ ഇരയായി മാറിയതെന്നും അന്നം കഴിക്കുന്ന ഏതൊരു മലയാളികൾക്കും അറിയാം.. ഇനിയും വൈകരുത്.. കാരണം ആ ഇരയ്ക്ക് നീതി വാങ്ങിച്ചുകൊടുക്കേണ്ടതിന്റെ പൂർണ്ണ ഉത്തരവാദിത്വം നിങ്ങൾക്ക്തന്നെയാണ്, എന്നായിരുന്നു മറ്റൊരു കമന്റ്.

3

നടിയെ പിന്തുണച്ച് കൊണ്ടുള്ള കമന്റുകളും ഉയരുന്നുണ്ട്. 'ചരിത്രം കണക്ക് തീർക്കാതെ കടന്നു പോയിട്ടില്ല. ആൾ ബലവും സമ്പത്തും കൊണ്ട് നീതിപീഠങ്ങളെ വിലക്ക് വാങ്ങുമ്പോൾ, അഗ്നി വർഷമായി കാലം കണക്കു ചോദിക്കുക തന്നെ ചെയ്യും', എന്നായിരുന്നു അത്തരത്തിലൊരു കമന്റ്.

4

'സത്യം ജയിക്കും...നാണം കെട്ടവനെ തങ്ങുന്നവരെ മടലിന് അടിക്കണം...അല്ല അകത്തായാൽ കാവ്യമ്മയും ഇറങ്ങി പാട്ടിനു പോകും, പെണ്ണും പോകും.. അപ്പൊ കള്ള പരിഷ പണം എറിഞ്ഞു...നോക്കാം സത്യം ജയിക്കും...സിനിമ മേഖലയിൽ കാലുകുത്തരുത്.... എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്.

5

നിങ്ങൾക്കൊപ്പം തന്നെയാണ്, ദിലീപിന്റെ കൈയ്യിൽ നിന്നും രക്ഷപ്പെട്ടെന്നും നിങ്ങളുടെ യാത്ര സുന്ദരമായി തന്നെ മുന്നോട്ട് പോകട്ടെയെന്നുമൊക്കെയുള്ള നിരവധി കമന്റുകളും പോസ്റ്റിന് താഴെ നിറയുന്നു. അതേസമയം ഹൈക്കോടതി വിധിയേയും ചിലർ വിമർശിക്കുന്നുണ്ട്.

6

ബിഷപ്പ് ഫ്രാങ്കോയ്ക്കു കിട്ടിയ അതേ പ്രോത്സാഹന വിധി പ്രമുഖ നടനും! ഇരകൾ വെറും വിരകൾ, എന്നായിരുന്നു ഒരാളുടെ വിമർശനം. ദിലീപിന് ജ്യാമ്യം കൊടുത്ത കോടതി വിധിയും ദിലീപ് Vs കേരള സ്റ്റേറ്റ് കേസും എല്ലാരും പേടിക്കേണ്ടതാണ്, ഒരു കേസിൽ പെട്ടാൽ ഫോൺ പോലും പോലീസിന് പരിശോധിക്കാൻ കഴിയില്ല എന്നു ബഹു കേരള ഹൈകോടതി വിധി ചിരിക്കുന്നു, എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം. കമന്റുകൾ നിറയുന്നുണ്ടെങ്കിലും മഞ്ജു വാര്യർ ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല.

7

നടിയെ ആക്രമിച്ച കേസിൽ കൊച്ചിയിൽ താരസംഘടനയായ അമ്മയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജു വാര്യർ ആയിരുന്നു. തുടർന്ന് ഇതുവരേയും ആക്രമിക്കപ്പെട്ട നടിക്ക് പൂർണ പിന്തുണയുമായി മഞ്ജു വാര്യർ ഉണ്ടായിരുന്നു.

Recommended Video

cmsvideo
    എറണാകുളം: ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ചത് അഞ്ചു വ്യവസ്ഥകളിൽ, ലംഘിച്ചാൽ അറസ്റ്റ്; പ്രോസിക്യൂഷൻ സുപ്രീം കോടതിയിലേക്ക്
    8

    അതേസമയം രണ്ടാമത്തെ കേസിൽ ദിലീപിന് ജാമ്യം ലഭിച്ചത് ആഘോഷമാക്കുകയാണ് ദിലീപ് ആരാധകർ. ദിലീപിനെതിരായ ഗൂഢാലോചന കേസില്‍ വ്യക്തമായ തെളിവുകളില്ലെന്നായിരുന്നു നടന് മുൻകൂർ ജാമ്യം അനുവദിച്ച് കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയത്. ഫോണുകൾ ഹാജരാക്കാത്തത് നിസഹകരണമായി കണക്കാക്കാനാകില്ലെന്നും കോടതി പറഞ്ഞു

    'നൃത്തം ചെയ്യുമ്പോൾ എന്ത് സുന്ദരിയാണ് ഭാവന'..നടിയുടെ കിടിലൻ ഡാൻസ്.... ഏറ്റവും പുതിയ ചിത്രങ്ങൾ വൻ വൈറൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+