ദിലീപ് കുരുക്കിലേക്ക്?;'ഡീലീറ്റ് ചെയ്ത കാര്യങ്ങൾ വീണ്ടെടുക്കാം,ഇല്ലെങ്കിൽ ഉത്തരം പറയേണ്ടി വരും'; സൈബർ വിദഗ്ദൻ
കൊച്ചി; വധഗൂഢാലോചന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ 12 വാട്‌സാപ്പ് ചാറ്റുകള്‍ പൂര്‍ണമായും നശിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് സംഘം ഇന്ന് വ്യക്തമാക്കിയത്. കോടതിയിൽ ഹാജരാക്കുന്നതിന് തലേദിവസമാണ് ചാറ്റുകൾ നശിപ്പിച്ചതെന്നും അന്വേഷണ സംഘം പറയുന്നു. ഡിലീറ്റ് ചെയ്ത വിവരങ്ങൾ ഫോറൻസിക് ലാബിന്റെ സഹായം തേടിയിരിക്കുകയാണ് അന്വേഷണ സംഘം.
മഞ്ജു വാര്യർ ഒരു രക്ഷയുമില്ല..ലുക്കും ചിരിയും ഒരേ പൊളി. ലുലുവിനെ ഇറക്കി മറിച്ച് ലേഡി സൂപ്പർ സ്റ്റാർ
അതേസമയം ഏത് ടെക്നോളജി ഉപയോഗിച്ചാണ് വിവരങ്ങൾ ഡിലീറ്റ് ചെയ്തതെന്ന് കണ്ടെത്തിയാൽ ചാറ്റുകൾ വീണ്ടെടുക്കാൻ സാധിക്കുമെന്ന് പറയുകയാണ് സൈബർ വിദഗ്ധൻ ഡോ വിനോദ് ഭട്ടതിരിപ്പാട്. മീഡിയ വൺ ചാനലിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. സൈബർ വിദഗ്ദന്റെ വാക്കുകളിലേക്ക്

ഡിലീറ്റ് ചെയ്ത വാട്സ് ആപ്പ് ചാറ്റുകൾ വീണ്ടെടുക്കാനാകും. ഇതിന് മുൻപ് വീണ്ടെടുത്ത ചരിത്രവുമുണ്ട്. ഏത് ടെക്നോളജി ഉപയോഗിച്ചാണ് വിവരങ്ങൾ ഡിലീറ്റ് ചെയ്തതെന്ന് കണ്ടെത്തിയാൽ മാത്രമേ ടെക്നോളജി ഉപയോഗിച്ച് അത് വീണ്ടെടുക്കാൻ സാധിക്കുകയുള്ളൂ. ചില ടെക്നോളജികൾ ഉപയോഗിച്ച് ഡിലീറ്റ് ചെയ്ത കാര്യങ്ങൾ വീണ്ടെടുക്കാൻ സാധിക്കാറില്ല. എന്നാൽ മറ്റ് ചില ടെക്നോളജികൾ ഉപയോഗിച്ചാണെങ്കിൽ വീണ്ടെടുക്കാം.

അത്തരത്തിൽ കണ്ടെത്തിയാൽ കേസിൽ അക്കാര്യങ്ങൾ നിർണായകമായേക്കുമെന്നും അദ്ദേഹം പറഞ്ഞത്. ഒരു തരത്തിലും വീണ്ടെടുക്കാൻ കഴിയാത്ത തരത്തിലാകും മുംബൈയിൽ കൊണ്ടുപോയി ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്തിട്ടുണ്ടാകുക. പലരും അങ്ങനെ തന്നെയാണ് ചെയ്യുന്നത്. ക്രിമിനലുകൾക്ക് ഇതൊക്കെ ചെയ്ത് കൊടുക്കാൻ നിരവധി ആളുകളും ഉണ്ട്.

ഇതിനെ എങ്ങനെ മറികടക്കണം എന്നതാണ് പോലീസിന് മുന്നിലുള്ള വെല്ലുവിളി. അതേസമയം ഡിലീറ്റ് ചെയ്തു എന്ന് കണ്ടെത്തിയാൽ തന്നെ നിർണായകമാണ്. ഫോണിൽ ഉണ്ടായിരുന്ന പ്രത്യേക വിവരങ്ങൾ പ്രത്യേക ദിവസങ്ങളിൽ പ്രത്യേക ടെക്നോളജി ഉപയോഗിച്ച് കണ്ടെത്തിയെന്ന് അന്വേഷണ സംഘത്തിന് കണ്ടെത്താൻ സാധിച്ചാൽ തന്നെ കേസിന് ഗുണകരമാകും.

ചാറ്റ് വീണ്ടെടുക്കാൻ പറ്റിയിട്ടില്ലേങ്കിൽ പല കാര്യത്തിനും തെളിവ് ലഭിച്ചേക്കണമെന്നില്ല. പക്ഷേ ചാറ്റ് നശിപ്പിച്ചുവെന്നതിന്റെ തെളിവ് ലഭിച്ചാൽ എന്തൊക്കെ വിവരങ്ങളാണ് നശിപ്പിച്ചതെന്നതിന്റെ ഉത്തരം പ്രതി വ്യക്തമാക്കേണ്ടി വരും. ഒന്നുകിൽ നശിപ്പിച്ച തെളിവ് കണ്ടെത്തണം, അല്ലേങ്കിൽ നശിപ്പിച്ചു എന്നതിന്റെ തെളിവ് കണ്ടെത്തണം, ഇതാണ് സൈബർ വിദഗ്ദർക്ക് മുൻപിൽ ഉള്ള വെല്ലുവിളി.

വളരെ പ്ലാൻഡായിട്ടാണ് പ്രതികൾ നീങ്ങുന്നത്. അതുകൊണ്ട് തന്നെ അതിനെ മറികടക്കുകയെന്നതാണ് പോലീസിന്റേയും പ്രോസിക്യൂഷന്റേയും മുൻപിലുള്ള വെല്ലുവിളി. അതേസമയം വിവരങ്ങൾ ഡിലീറ്റ് ചെയ്ത ലാബിനോട് നശിപ്പിക്കാൻ ഉപയോഗിച്ച ടെക്നോളജി എന്തെന്ന് വെളിപ്പെടുത്തണമെന്ന് കോടതി ആവശ്യപ്പെട്ടാൽ അവർ അത് വെളിപ്പെടുത്തേണ്ടി വരുമെന്നും അതിലൂടെ ഈ തെളിവുകൾ കണ്ടെത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

പലപ്പോഴും ഇത്തരത്തിൽ വിവരങ്ങൾ ഡിലീറ്റ് ചെയ്യുമ്പോഴും ഐടി വിദഗ്ദർ ആ ഫോണിലെ വിവരങ്ങൾ ആദ്യം ഒരു ഹാർഡ് ഡിസ്കിലേക്ക് മാറ്റും. എന്നിട്ട് മാത്രമേ ഡിലീറ്റ് ചെയ്യുകയുള്ളൂ. ഭാവിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുമോയെന്ന ആശങ്കയിലാകും അത്. അതൊരിക്കലും സാധരണ കോപ്പി പേസ്റ്റ് ആകില്ല. ബിറ്റ് ബൈ ബിറ്റ് മിറർ ഇമേജ് എടുക്കുന്ന തരത്തിലാകും അത് കോപ്പി ചെയ്യുക.

ലാബുകാരുടെ കൈയ്യിൽ മിറർ ഇമേജ് കാണും. അത് കിട്ടായാലും തെളിവാകും. പക്ഷേ അത് മിറർ ഇമേജ് അല്ല കോപ്പിയാണ് എന്നത് കൊണ്ട് നിയമപരമായിട്ടുള്ള പ്രശ്നങ്ങൾ വരും. കാരണം ഒറിജിനൽ തെളിവുകൾ ആയിരിക്കണം കോടതിയിൽ സമർപ്പിക്കണം എന്നതാണ് നിയമപരമായിട്ടുള്ള കാര്യം, വിനോദ് ഭട്ടതിരിപാട് പറഞ്ഞു.

12 വ്യത്യസ്ത നമ്പരിലേക്കുള്ള വാട്ട്സ് ആപ്പ് ചാറ്റുകളാണ് നശിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ഫോണുകൾ കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടതിന്റെ തലേദിവസം .അതായത് ജനുവരി 30 ന് ഉച്ചക്ക് ഒന്നരക്കും രണ്ടരക്കും ഇടയിലാണ് തെളിവുകൾ നശിപ്പിക്കപ്പെട്ടതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.












Click it and Unblock the Notifications