ചാനല്‍ചർച്ചയും പ്ലെയിന്‍ സിഡിയും: ദിലീപിനെതിരേയും പയറ്റുന്നത് അതേ തന്ത്രമായിരിക്കാമെന്ന് ശാന്തിവിള
കൊച്ചി: ദിലീപ് കേസില്‍ എങ്ങനെ മുള്‍മുനയില്‍ നിർത്താം എന്നതായിരുന്നു പ്രോസിക്യൂഷന്റെ ആലോചനയെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. പ്രോസിക്യൂഷന്‍ എന്ന് പറയുന്നത് വാദിയുടേയും പ്രതിയുടേയും ഭാഗത്ത് അല്ലാത്തെ നിക്ഷ്പക്ഷമായിമായി നിന്ന് നീതി തെളിയിക്കേണ്ടവരാണ്. എന്നാല്‍ ഈ കേസിലെ രണ്ട് പ്രോസിക്യൂട്ടർമാരാണ് രാജിവെച്ചത്. അവർക്ക് എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ അത് മേല്‍ക്കോടതികളെ അറിയിക്കണമായിരുന്നു.
എന്നാല്‍ രണ്ടുപേർ അതിന് തയ്യാറാവാതെ രാജിവെച്ചു. പബ്ലിക്ക് പ്രോസിക്യൂട്ടർമാർ രാജിവെക്കണമെങ്കില്‍ അതിന് സർക്കാറിന്റെ പിന്തുണയുണ്ടാവും. ഇത്തരം ഒരുപാട് സമ്മർദ്ദങ്ങള്‍ക്ക് ഇടയില്‍ നിന്നാണ് ആ വനിതാ ജഡ്ജ് നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി പറയാന്‍ പോവുന്നതും ശാന്തിവിള ദിനേശ് പറയുന്നു.

നടി ആക്രമിക്കപ്പെട്ട കേസ് മുന്നോട്ട് പോവുന്നതിനിടയിലാണല്ലോ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗുഡാലോചന നടത്തിയ അനിയനും ജേഷ്യഠനും എല്ലാം അടങ്ങുന്ന പുതിയ കേസ് വന്നത്. അതോടെ നടി ആക്രമിക്കപ്പെട്ട കേസ് അങ്ങ് വിട്ടു. അത് അതിന്റെ വഴിയെ നടക്കട്ടെ എന്ന നിലയിലാണ്. പുതിയ കേസ് കഴിഞ്ഞ 35 വർഷമായി സജീവ ചർച്ചാ വിഷയമാണെന്നും ശാന്തിവിള പറയുന്നു.
സാരിയില്‍ ഗ്ലാമറായി തിളങ്ങി അനുമോള്‍: പ്രിയനടിയുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ

ചർച്ചയില്‍ എന്തൊക്കെ പറഞ്ഞു എന്നുള്ളത് ഞാന്‍ പറയുന്നില്ല. അന്തിച്ചർച്ചകളില്‍ തെമ്മാടികളുടെ സ്വഭാവവും മാന്യന്‍മാരുടെ വസത്രവും ഇട്ട് വന്ന് എന്തൊക്കെ കോലാഹലങ്ങളാണ് സൃഷ്ടിച്ചത്. അവരുടെ പേരുകളൊന്നും ഞാന്‍ പറയുന്നില്ല. നൊട്ടോറിയസ് ക്രിമിനലായ, ജീവിതത്തില്‍ സത്യസന്ധത എന്ന വാക്കിന്റെ അർത്ഥം പോലും അറിഞ്ഞ് കൂടാത്തവരാണ് അവർ. പെണ്ണിനെ എങ്ങനെ ബഹുമാനിക്കണം എന്ന് പോലും അറിയാത്തവരാണ്.

സിനിമയിലൊക്കെ നില്‍ക്കുമ്പോള്‍ എങ്ങനെയൊക്കെ എവിടുന്നൊക്കെ ആഭാസത്തരങ്ങള്‍ നടത്താന്‍ കഴിയുമോ അതെല്ലാം ചെയ്തിട്ടുള്ളവരാണ് ദിലീപിന് വേണ്ടി സംസാരിക്കുന്നവരുടെ പല്ല് അടിച്ച് പറിക്കുമെന്നും എണീറ്റ് പോടാ പുല്ലേ എന്നൊക്കെ പറയുന്നത്. ശ്രീജിത് പെരുമനയെപ്പോലുള്ള നല്ല വക്കീലന്‍മാരെ വിളിക്കുന്ന തെറികള്‍ എന്തൊക്കെയാണ്. അപ്പോഴൊന്നും കോട്ടിട്ട ഒരു സാറന്‍മാരും ഒരിക്കല്‍ പോലും പറഞ്ഞില്ല അങ്ങനെ വിളിക്കരുത്.

ടിവി ചർച്ചകളില്‍ എന്തെല്ലാം മാനിപ്പുലേഷന്‍ നടക്കും എന്നതിന്റെ ഉദാഹരണം ഞാന്‍ പറയാം. ചാനലിന്റെ പേര് ഇപ്പോള്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല. ഒരു ചാനല്‍ ചർച്ചയിലേക്ക് എംഎല്‍എ ആയിരുന്നിട്ടുള്ള ഒരാള്‍ വന്നു. ചർച്ച തുടങ്ങാന്‍ കുറച്ചുകൂടി കഴിയും. നേരത്തെ എത്തിയ അദ്ദേഹത്തെ കൊണ്ടുവന്ന് ഓഫീസിന്റെ മൂന്നാമത്തെ നിലയിലെ റൂമില്‍ ഇരുത്തിയിരിക്കുകയാണ്. അവിടെ പുള്ളി ഇരുന്നതിന് സമീപത്തായി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ഒരു സീരിയിലിന്റെ പൈലറ്റ് എപ്പിസോഡുള്ള ഒരു സീഡി ഉണ്ടായിരുന്നു. അതും എടുത്തുകൊണ്ടാണ് പുള്ളി ചർച്ചയിലേക്ക് പോയത്.

ചർച്ച തുടങ്ങി ചൂടേറിക്കൊണ്ടിരിക്കെ, എതിർവാദം ഉയർത്തുന്ന നേതാവിനെ നോക്കി സിഡി ഉയർത്തിക്കാട്ടി ' നീ കൂടതല്‍ നെഗളിക്കണ്ട, നിന്റെ മുഴുവന്‍ രേഖകളും ഇതാ എന്റെ കയ്യിലുണ്ട്' എന്ന് പറഞ്ഞു. വേണമെങ്കില്‍ പി സി ആറില്‍ കൊടുത്ത് ഇപ്പോള്‍ പ്ലേ ചെയ്ത് കാണിക്കാമെന്ന് പറഞ്ഞു. അതിന് ശേഷം ചർച്ച കഴിയുന്നത് വരെ എതിർ പാനലില്‍ ഇരുന്ന ആള്‍ ഒരു അക്ഷരം മിണ്ടിയില്ല. വന്ന രാഷ്ട്രീയക്കാരന്‍ എത്ര ബുദ്ധിമാനാണ് എന്നുള്ളതെന്ന് നിങ്ങള്‍ ആലോചിച്ച് നോക്കു.

ദിലീപിനെതിരായ കേസിലും ഇതേ തന്ത്രമാണ് നടക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്. അന്വേഷണ ഉദ്യേഗസ്ഥന്‍മാർ എല്ലാ രേഖകളും ഇതിനകത്ത് ഉണ്ടെന്ന് പറഞ്ഞ് കൊടുത്തത് പ്ലെയിന്‍ സിഡിയാണെന്ന് ചിലർ പറയുന്നുണ്ട്. എനിക്ക് അതിന്റെ സത്യാവസ്ഥ അറിയില്ല. പലരും വിളിച്ച് പറയുന്ന കാര്യങ്ങലാണ്. അത്തരം ഒരു നീക്കത്തിലൂടെയാണ് ദിലീപിനെ ജയിലിലാക്കിയത്. രണ്ട് പ്ലെയിന്‍ സിഡികളാണ് കവറിലാക്ക് കൊടുത്തതെന്നാണ് പറയുന്നത്. അതേ കുറിച്ച് എനിക്ക് കൂടുതല്‍ അറിയില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.

ദിലീപിനെപ്പോലെ കോടികള്‍ ചിലവാക്കി കേസ് നടത്താന്‍ പാങ്ങില്ലാത്ത ഒരാളാണ് ഈ കേസില്‍ ഉള്‍പ്പെട്ടതെങ്കില്‍ എപ്പോഴെ അയാള്‍ ജയിലിലായേനെ. ആ മനുഷ്യനെ വേട്ടയാടുന്നത് കാണുമ്പോള്‍ നമ്മുടെ ഹാർട്ട് ബീറ്റ് കൂടണമെങ്കില്‍ ദിലീപിന്റെ ഹാർട്ട് ബീറ്റ് എങ്ങനെയയായിരിക്കും അടിക്കുന്നുണ്ടാവുക എന്ന് ഞാന്‍ വീട്ടില്‍ ഇരുന്ന് പറഞ്ഞു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് സംബന്ധിച്ച വാർത്തകള്‍ ടിവിയില്‍ കണ്ടുകൊണ്ടിരിക്കേ ദിലീപിന്റെ ആലുവയിലെ വീടിന്റെ മുന്നില്‍ ക്രൈംബ്രാഞ്ച് ഏമാന്‍മാരുടെ ഒരു നാലഞ്ച് ജീപ്പ് വന്ന് നില്‍ക്കുന്നത് കണ്ടു.

അതില്‍ നിന്നിറങ്ങിയു ഉദ്യോഗസ്ഥന്‍മാർ ധാർഷ്ട്യത്തോടെ വീടിന് മുന്നിലായി തെക്ക് വടക്ക് നടക്കുകയാണ്. കോടതി ദിലീപിന് ജാമ്യം നിഷേധിച്ചാല്‍ അകത്തുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ്. ജനാധിപത്യ രാജ്യത്ത്, ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുള്ള സംസ്ഥാനത്ത് കാക്കി ധാരികള്‍ കാണിക്കുന്ന ധാർഷ്ട്യമായിട്ടാണ് എനിക്ക് തോന്നിയത്. അതുകണ്ടപ്പോള്‍ ഭരിക്കുന്നവരോട് എനിക്ക് പുച്ഛം തോന്നി. ഞാന്‍ വിശ്വസിക്കുന്ന ഒരു പ്രസ്ഥാനം ഭരിക്കുമ്പോള്‍ ഇവിടുത്തെ കാക്കിയിട്ടുവർ ഒരു വ്യക്തിക്ക് നേരെ ഇങ്ങനെ നീളുന്നത്. ദിലീപ് ഒരു കൊലപാതകിയോ കള്ളക്കടത്തുകാരനോ ചൂതുകളിക്കാരനോ ഒന്നും അല്ലാലോ. അദ്ദേഹം ഒരു കലാകാരാനല്ലേ. കോടതി ദിലീപിന് ജാമ്യം നിഷേധിച്ചാലും ഒരു മര്യാദ കാണിക്കേണ്ടതല്ലേ. അതൊന്നും ഇല്ലാതെ പൊലീസുകാർ ദിലീപിന്റെ വീടിന് മുന്നില്‍ വന്നിറങ്ങി ജാഡ കാണിക്കുന്നു.

കേരളത്തിലെ ആയിരത്തോളം പ്രതികളെ പിടിക്കാന്‍ ഇപ്പോഴും പൊലീസിന് സാധിച്ചിട്ടില്ല. പൊലീസിന്റെ മുന്നിലൂടെ നടന്നാല്‍ പോലും പിടിക്കുന്നില്ല. ആ നാട്ടിലാണ് ഒരു വിധിവരാന്‍ പോകുന്നത് മനസ്സില്‍ കണ്ട് ഉടന്‍ അറസ്റ്റ് ചെയ്യാനുള്ള നീക്കം. ഇതൊക്കെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയും പൊലീസ് മേധാവിയും അറിഞ്ഞിട്ടാണോയെന്നും എനിക്ക് അറിയില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു. ഒളിവിലൊന്നും പോയ വ്യക്തിയല്ല ദിലീപ്. അദ്ദേഹത്തോട് ഇങ്ങനെയൊക്കെ ചെയ്യാമോ. ഇത് ആരോടും കാണിക്കാത്ത ക്രൂരതയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications