നീതിക്കും സത്യത്തിനും വേണ്ടി പോരാടുകയാണെന്ന് ദിലീപ്: ആ വാക്കുകള്‍ പറയാന്‍ എന്ത് അര്‍ഹത, വിമര്‍ശനം
എറണാകുളം: കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതികളില്‍ ഒരാളാണ് നടന്‍ ദിലീപ്. കേസുമായിലെ ഗൂഡാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ താരം മൂന്ന് മാസത്തോളം ആലുവ സബ്ജയിലില്‍ റിമാന്‍ഡ് തടവില്‍ കഴിയുകയും ചെയ്തിരുന്നു. ജാമ്യം ലഭിച്ച് താരം പുറത്തിറങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും കേസുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണത്തിന് താരം ഇതുവരെ തയ്യാറായിരുന്നില്ല.
എന്നാല്‍ ഇതാദ്യമായി കഴിഞ്ഞ ദിവസം തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ് താനെന്നായിരുന്നു ദിലീപിന്റെ വാക്കുകള്‍ ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു നടന്‍.

നീതിക്കും സത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തില്‍ തന്റെ നാട്ടുകാര്‍ തന്നോടൊപ്പം ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് നേരിട്ട് പറയാതെയായിരുന്നു ദിലീപിന്റെ പരാമര്‍ശം. 'ഞാനിപ്പോൾ നേരിടുന്ന പ്രശ്നമെന്താണെന്ന് എല്ലാവർക്കും അറിയാം എന്ന് പ്രസംഗിച്ച നടൻ നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ്'- ദിലീപ് പറഞ്ഞു.
മഞ്ഞക്കോടിയുടുത്ത് മഞ്ഞക്കിളി പോലെ അനുശ്രീ: വൈറലായി പുതിയ ഫോട്ടോഷൂട്ട്

ഞാന്‍ ജയിലില്‍ നിന്നിറങ്ങിയ സമയത്ത് ആലുവയിലെ ജനങ്ങളാണ് അവിടെ വന്ന് ആവേശം പകര്‍ന്നത്. എന്നെ മാറ്റിനിര്‍ത്താതെ നിങ്ങളോടൊപ്പം ചേര്‍ത്ത് ഞങ്ങളുണ്ട് കൂടെ എന്ന് പറയുന്ന ഈയൊരു നിമിഷമുണ്ടല്ലോ.. അതെന്നെ സംബന്ധിച്ച് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒന്നാണ്. എപ്പോഴും നിങ്ങളുടെ എല്ലാവരുടെയും പിന്തുണ എന്നോടൊപ്പമുണ്ടാകണമെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രാജ്യം തന്നെ ശ്രദ്ധിക്കപ്പെട്ട ഒരു കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പട്ട താരത്തിന് വേദി നല്‍കിയ നഗരസഭയുടെ തീരുമാനത്തെ വിമര്‍ശിച്ച് നിരവധി ആളുകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്ത് എത്തിയിട്ടുണ്ട്. താരത്തിന് ഇത്തരമൊരു വേദി കൊടുത്ത നഗരസ ഭരണ സമിതിയുടെ തീരുമാനം അംഗീകരിക്കാന്‍ കഴിയാത്തതാണെന്നാണ് വലിയൊരു വിഭാഗം അവകാശപ്പെടുന്നത്.

എന്ത് നീതിക്ക് വേണ്ടിയാണ് താങ്ങള്‍ പോരാടുന്നുതെന്നും ചിലര്‍ ചോദിക്കുന്നു. 'സമൂഹം അറിയാത്ത ഏതു നീതിയുടെയും സത്യത്തിന്റെയും പേരിൽ ആണ് താങ്കൾ യുദ്ധം ചെയ്യാൻ പോകുന്നത്. സാക്ഷികൾ മൊഴി മാറ്റം കൊണ്ട് താങ്കളുടെ ഇച്ചിര ബാക്കിയുള്ള ഇമേജ് കൂടി പോയി കിട്ടും.'- എന്നാണ് ഗംഗാദരന്‍ എന്നയാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഇരയോടൊപ്പമോ അതോ വേട്ടക്കാരന്റെ കൂടയോ അതാണിവിടെ വിഷയം പെൺകുട്ടിക്ക് നീതി കിട്ടിയേ പറ്റു അല്ലെങ്കിൽ നാളെ എല്ലാവരുടെയും പെണ്മക്കളുടെ അവസ്ഥ ഇതാകും എന്ന് ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെടുമ്പോള്‍ നീതി, മാന്യത എന്നിവയെക്കുറിച്ചെല്ലാം അഭിപ്രായപ്പെടാന്‍ ദിലീപിന് എന്ത് അര്‍ഹതയാണ് ഉള്ളതെന്നാണ് ചിലര്‍ ചോദിക്കുന്നത്.

നല്ല കരിയറുണ്ടായിരുന്നതാണ്, അർഹിയ്ക്കപ്പെട്ടതിലുപരി അംഗീകാരം ഉണ്ടായിരുന്നു, പക്ഷെ കയ്യിലിരുന്ന ഊളത്തരം കൊണ്ട് എല്ലാം നശിപ്പിച്ചു, നല്ല ആർട്ടിസ്റ്റാണ് പക്ഷെ മനസ്സ് സങ്കുചിതമാണ്, തെറ്റ് സമ്മതിച്ച് മാപ്പ് പറഞ്ഞാൽ പകുതിയും ജനം പൊറുക്കും, അതേ മാർഗ്ഗമുള്ളൂ... മനുഷ്യർക്ക് ഓരോരുത്തർക്കും അവരാഗ്രഹിക്കുന്നത് നേടാൻ ഒരവസരം ഒത്തുവരും, ഒരേ ഒരവസരം അത് സൂഷ്മതയോടെ അത്രയും വിലപ്പെട്ടതാണെന്ന് മനസ്സിലാക്കി വേണം കൈകാര്യം ചെയ്യാനെന്ന് മറ്റൊരാളും കുറിക്കുന്നു.

അതേസമയം ദിലീപ് തെറ്റുകാരനാണെന്ന് കോടതി ഇതുവരെ വിധിച്ചിട്ടില്ല, അദ്ദേഹത്തിന്റെ ഭാഗം പറയാനുള്ള അവസരം കൊടുത്തുകൂടെയെന്ന് പതിവ് പോലെ ചോദിക്കുന് ചിലരും മറുഭാഗത്തുണ്ട്. അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ ഇപ്പോഴും തുടരുകയാണ്. വിചാരണ പൂര്‍ത്തിയാക്കാന്‍ ആഗസ്റ്റില്‍ ആറ് മാസം കൂടി നീട്ടി നല്‍കിയിരുന്നു. മൂന്നാം തവണയാണ് കേസിന്റെ വിചാരണക്ക് സമയം നീട്ടി നല്‍കിയത്.
എന്തൊരു നോട്ടമാണിത് അനുക്കുട്ടീ...; വൈറാലായി അനു സിത്താരയുടെ ചിത്രങ്ങള്‍












Click it and Unblock the Notifications