കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് അനുകൂലികള്‍ ദയവ് ചെയ്ത് ആ വാക്ക് ഉപയോഗിക്കരുത്: കേരളം എല്ലാം കാണുന്നു, ബൈജു കൊട്ടാരക്കര

Google Oneindia Malayalam News

നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിനെ ആവശ്യ തള്ളിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ബാലചന്ദ്ര കുമാർ പറഞ്ഞ കാര്യങ്ങള്‍ മാത്രല്ല, ഫോണ്‍ രേഖകള്‍ ഉള്‍പ്പടേയുള്ള മറ്റ് തെളിവുകളും സത്യസന്ധമാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് ബോധ്യമായിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അക്കാര്യങ്ങള്‍ കോടതിയില്‍ സമർപ്പിച്ചപ്പോള്‍ കോടതിക്കും അത് ബോധ്യമാവണല്ലോ.

അതുകൊണ്ടാണല്ലോ തുടനര്വേഷണത്തിന് അനുമതി നല്‍കിയിരിക്കുന്നത്. മൂന്ന് മാസം ചോദിച്ചിട്ട് ഒന്നരമാസം കൊടുത്തു. തുടനന്വേഷണത്തിനിടയ്ക്ക് തീർച്ചയായും പുതിയ തെളിവുകള്‍ വരുമെന്നും ബൈജു കൊട്ടാരക്കര പറയുന്നു. വിധി വന്ന പശ്ചാത്തലത്തില്‍ റിപ്പോർട്ടർ ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലിജു കൃഷ്ണയെ വിലക്കണമെന്ന് ഡബ്ല്യുസിസി: പാർവതിയും ഗീതുമോഹന്‍ദാസും കമ്മീഷണർക്ക് മൊഴി നല്‍കിലിജു കൃഷ്ണയെ വിലക്കണമെന്ന് ഡബ്ല്യുസിസി: പാർവതിയും ഗീതുമോഹന്‍ദാസും കമ്മീഷണർക്ക് മൊഴി നല്‍കി

ദിലീപ് കൊടുത്ത ആറ് ഫോണുകളില്‍ രണ്ട് ഫോണുകള്‍

ദിലീപ് കൊടുത്ത ആറ് ഫോണുകളില്‍ രണ്ട് ഫോണുകള്‍ വ്യാജമാണെന്ന കാര്യം ആദ്യം തന്നെ പറഞ്ഞു. അതിന്റെ ഐഎംഇഐ നമ്പർ തെറ്റാണ്. ബാക്കിയുള്ള നാല് ഫോണുകളിലെ പല വിവരങ്ങളും നശിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ഫോറന്‍സിക് റിപ്പോർട്ട് ലഭിച്ച പശ്ചാത്തലത്തിലാണല്ലോ ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ഫോണില്‍ നിന്നും ലഭിച്ച ചില വിവരങ്ങള്‍ ആദ്യത്തെ കേസിന് ഉപകരിക്കുന്നതാണ്, അല്ലെങ്കില്‍ ആ കേസില്‍ ദിലീപിന് എതിരായിട്ട് വരുമെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

ഇത് വമ്പന്‍ മേക്കോവർ: വീണ്ടും ഗ്ലാമറസ് ചിത്രങ്ങളുമായി മീരാ ജാസ്മിന്‍, വൈറലായി ചിത്രങ്ങള്‍

Recommended Video

cmsvideo
ദിലീപിന് ഹൈക്കോടതിയിൽ തിരിച്ചടി, തുടരന്വേഷണം തുടരാം
ഫോണുകളില്‍ വളരെ ശക്തമായ തെളിവുകളുണ്ടെന്ന

ഫോണുകളില്‍ വളരെ ശക്തമായ തെളിവുകളുണ്ടെന്ന അടിസ്ഥാനത്തില്‍ തന്നെയാണ് വീണ്ടും അവ പരിശോധനയ്ക്ക് കൊടുത്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കാനുള്ള സമയം അന്വേഷണ ഉദ്യോഗസ്ഥർക്ക് കൊടുക്കേണ്ടതുണ്ട്. ഒരു കേസ് നാളെ തീരണം, മറ്റന്നാള്‍ തീരണം എന്ന് പറഞ്ഞാല്‍ നടക്കുന്ന കാര്യമല്ല. എല്ലാ ഫോണുകളും പരിശോധിച്ച് തെളിവുകള്‍ കണ്ടെത്താനുള്ള സമയം ഉദ്യോഗസ്ഥർക്ക് കിട്ടിയിരിക്കുന്നത് ഈ കേസില്‍ വളരെ അധികം നിർണ്ണായകമാണ്.

ബാലചന്ദ്രകുമാറിന്റെ തെളിവുളുടെ സത്യസന്ധത

ബാലചന്ദ്രകുമാറിന്റെ തെളിവുളുടെ സത്യസന്ധത കാണിക്കുന്ന കാര്യങ്ങള്‍ കൂടിയാണ് ഈ വിധിയിലൂടെ ഉണ്ടായിരിക്കുന്നത്. കേസിലെ പ്രധാനപ്പെട്ട ഒരു പുരോഗതിയയും ഈ വിധിയെ കാണാന്‍ സാധിക്കും. കോടതിക്ക് ഉള്ളില്‍ നിന്നും തൊണ്ടിമുതലായ ദൃശ്യങ്ങള്‍ പുറത്തേക്ക് പോയ പ്രധാനപ്പെട്ട ഒരു വിഷയവും ഇതിന്റെ കൂടെയുണ്ട്. അധികം മാധ്യമങ്ങളൊന്നും ആ വിഷയം ചർച്ചയാക്കിയിട്ടില്ല. ആ വിഷയം കൂടി സജീവ ചർച്ചയാക്കണമെന്നാണ് നമ്മള്‍ എല്ലാവരും ആവശ്യപ്പെടുന്നതെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു.

കോടതിയിലിരിക്കുന്ന തെളിവ് പോലും എടുത്ത്

കോടതിയിലിരിക്കുന്ന തെളിവ് പോലും എടുത്ത് മാല്‍പ്രാക്ടീസ് നടത്തണം എന്നുണ്ടെങ്കില്‍ ഈ കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ആളുകളൊക്കെ ഏത് തരക്കാരായിരിക്കും. ദിലീപും അദ്ദേഹത്തിന്റെ വക്കീലും അറിയാതെ ഈ കാര്യങ്ങളൊന്നും നടക്കില്ല. ആക്രമിക്കപ്പെട്ട നടിക്കും ജയിലില്‍ കിടക്കുന്ന പള്‍സർ സുനിക്കും ആ ദൃശ്യങ്ങള്‍ എടുത്തുകൊണ്ടുപോയിട്ട് യാതൊരു പ്രയോജനവും ഇല്ല. അപ്പോള്‍ പ്രയോജനം ഉള്ളത് ആർക്കാണ്.

ആർക്ക് വേണ്ടി ഈ കൃത്രിമത്വം നടത്തി എന്നതാണ്

ആർക്ക് വേണ്ടി ഈ കൃത്രിമത്വം നടത്തി എന്നതാണ് അന്വേഷിച്ച് കണ്ടത്തേണ്ടത്. കോടതിയില്‍ കൊടുക്കുന്ന തെളിവില്‍ തിരിമറി നടത്തുന്നതിലും ഗുരുതരമായ വേറെ എന്ത് തെറ്റാണ് ഉള്ളത്. ഈ കേസിന് അകത്ത് ഇനിയും ഒരുപാട് വഴിത്തിരിവുകള്‍ ഉണ്ടാവും. ഈ കേസിലെ അന്വേഷണത്തിന് ആദ്യം തന്നെ ഇവരെ കൂച്ചുവിലങ്ങ് ഇട്ടിരിക്കുകയായിരുന്നു. സംസ്ഥാന ഡിജിപി തന്നെയാണ് അക്കാര്യം ചെയ്തത്. ഇക്കാര്യം പുറത്ത് പറയുന്നതിന് എനിക്ക് മടിയൊന്നുമില്ലെന്നും സംവിധായകന്‍ പറയുന്നു.

ഒന്ന് രണ്ട് ആഴ്ചക്കുള്ളില്‍ തന്നെ വളരെ വ്യക്തമായ വിവരങ്ങള്‍

ഒന്ന് രണ്ട് ആഴ്ചക്കുള്ളില്‍ തന്നെ വളരെ വ്യക്തമായ വിവരങ്ങള്‍ പുറത്ത് വരും. ഈ വനിതാ ദിനത്തില്‍ തന്നെ ഇങ്ങനെയൊരു വിധി വന്നതില്‍ അതിയായ സന്തോഷമുണ്ട്. ആദ്യം റെയിഡ് നടത്തുന്നത് താമസിപ്പിച്ചു. അന്നേ റെയിഡ് നടത്തിയിരുന്നെങ്കില്‍ പലരും ഇപ്പോള്‍ ജയിലില്‍ കിടക്കുമായിരുന്നു. എന്നാല്‍ അതുണ്ടാവാതെ ഉന്നതരുടെ നേതൃത്വത്തില്‍ ചില ഒത്തുകളികള്‍ നടന്നു. പാംവം തോന്നിയത് കൊണ്ട് ജയിലില്‍ എല്ലാ ദിലീപിന് എല്ലാ കാര്യങ്ങളും ചെയ്തുകൊടുത്തെന്നാണ് ആർ ശ്രീലേഖ അടുത്തിടെ പറഞ്ഞത്.അങ്ങനെയെങ്കില്‍ പ്രതികളെ മാരിയറ്റിലോ താജിലോ വിചാരണ നടത്തി താമസിപ്പിക്കുന്നെ ആവും നല്ലത്. എന്തുകൊണ്ട് ബാക്കിയുള്ള തടവുകാർക്ക് ഈ ആനുകൂല്യം ലഭിച്ചില്ലെന്നും അദ്ദേഹം ചോദിക്കുന്നു.

ദിലീപിന് വേണ്ടി വാദിക്കാന്‍ നടക്കുന്നവർ നടിക്ക്

ദിലീപിന് വേണ്ടി വാദിക്കാന്‍ നടക്കുന്നവർ നടിക്ക് നീതി കിട്ടണം എന്ന വാചകം ഉപോയോഗിക്കുന്നത് ദയവ് ചെയ്ത് സമ്മതിക്കരുത്. അത്തരം ഭാഗങ്ങള്‍ ചാനലില്‍ നിന്ന് കളയണം. അവരുടെ മനസ്സിലിരിപ്പും അവരൊക്കെ പറയുന്ന കാര്യങ്ങളും കേരള ജനത കാണുന്നുണ്ട്. ശ്രീലേഖ മാഡത്തിന് ഇപ്പോഴാണ് ഇക്കാര്യങ്ങളൊക്കെ പറയാന്‍ തോന്നിയത്. സെല്ലിനകത്ത് കമ്പി പിടിച്ച് നില്‍ക്കുമ്പോള്‍ തലയൊന്ന് താഴ്ത്തി ഇയർബാലന്‍സ് പോയെന്ന് നന്നായിട്ട് അഭിനയിക്കാന്‍ അറിയാവുന്ന ദിലീപിന് പറയാവുന്നതേയുള്ളു. ശ്രീലേഖ മാഡം അന്ന് അവിടെ ചെല്ലുമെന്നും അറിയാം

കേസിലെ പെണ്‍കുട്ടിക്ക് നീതി കിട്ടണമെന്ന് ശ്രീലേഖ

ഈ കേസിലെ പെണ്‍കുട്ടിക്ക് നീതി കിട്ടണമെന്ന് ശ്രീലേഖ മാഡം അല്‍പമെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ. ദിലീപിനുള്ള സുഖസൌകര്യങ്ങള്‍ എന്തിച്ച് കൊടുക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. വീട്ടില്‍ നിന്നും ഭക്ഷണം എത്തിച്ച് കൊടുക്കണം. 85 ദിവസത്തെ ജയില്‍ വാസത്തിനിടയില്‍ 85 പേരാണ് അദ്ദേഹത്തെ കാണാന്‍ ചെന്നിരിക്കുന്നത്. എന്തൊക്കെ വേണോ അതൊക്കെ ചെയ്യാനുള്ള സൌകര്യങ്ങള്‍ ദിലീപിന് ജയിലില്‍ ലഭിച്ചിട്ടുണ്ടെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

പെയിന്റിങ് പോലെ സുന്ദരം: വിന്റേജ് ഗ്ലാമറസ് ലുക്കില്‍ പ്രിയ നടി മഡോണ സെബാസ്റ്റ്യന്‍

English summary
Dileep supporters, please do not use the word 'actress' to get justice': Baiju Kottarakkara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X