Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് കേസില്‍ സംശയം പ്രകടിപ്പിച്ച് രാജസേനന്‍; ഒരു സാമ്രാജ്യം പണിത വ്യക്തിയാണത്...

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് പ്രതിയായ വേളയില്‍ മലയാളികളില്‍ പലര്‍ക്കും അവിശ്വസനീയമായിരുന്നു. എന്നാല്‍ കേസിന്റെ പുതിയ വിവരങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ സമ്മിശ്ര പ്രതികരണത്തിലേക്ക് മാറി. അഞ്ച് വര്‍ഷം പിന്നിട്ട് വിചാരണ പൂര്‍ത്തിയാകാനിരിക്കെ പ്രമുഖ താരങ്ങള്‍ വരെ വിഷയത്തില്‍ വ്യക്തമായി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. കോടതി തീരുമാനം വരട്ടെ എന്നാണ് പലരുടെയും നിലപാട്.

തന്റെ സാമര്‍ഥ്യം കൊണ്ടു മാത്രം വന്‍ ഉയരങ്ങള്‍ കീഴടക്കിയ വ്യക്തിയാണ് ദിലീപ്. സിനിമാ വ്യവസായത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത തലത്തിലേക്ക് പിന്നീട് ദിലീപ് മാറുകയും ചെയ്തിരുന്നു. ഇത്രയും ബുദ്ധിയുള്ള ഒരു വ്യക്തിക്ക് ഇങ്ങനെ ഒരു കൈയ്യബദ്ധം പറ്റുമോ എന്ന ചോദ്യമാണ് സംവിധായകന്‍ രാജസേനന്‍ ചോദിക്കുന്നത്....

1

പല നിയന്ത്രണങ്ങളും ദിലീപിന്റെ കൈവശം എത്തിയതാണ്. ഒരു സാമ്രാജ്യം തന്നെ പണിതുവന്ന വ്യക്തിയാണ് അദ്ദേഹം. അത്രയും ബുദ്ധിയുള്ള ഒരാള്‍ക്ക് ഇങ്ങനെ ഒരു കൈയ്യബദ്ധം പറ്റുമോ എന്ന സംശയമാണ് രാജസേനന്‍ ഉന്നയിക്കുന്നത്. കുറ്റം ചെയ്തവര്‍ രക്ഷപ്പെടുന്നതും നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നതും നാം കണ്ടിട്ടുണ്ടെന്നു കൂടി അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

2

അവസരം ചോദിച്ചെത്തുന്നവരെ സ്വകാര്യ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കാന്‍ നിര്‍മാതാവിനോ സംവിധായകനോ അവകാശമില്ലെന്ന് രാജസേനന്‍ പറഞ്ഞു. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. മലയാള സിനിമയിലും കാസ്റ്റിങ് കൗച്ച് ഉണ്ട് എന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. അവസരങ്ങള്‍ ചോദിച്ചെത്തുമ്പോള്‍ ചൂഷണം ചെയ്യുന്ന രീതിക്കെതിരെ പല കോണില്‍ നിന്നും വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.

3

പരസ്പരം ഇഷ്ടത്തോടെ മുന്നോട്ട് പോകുകയും പിന്നീട് ഒരു ഘട്ടത്തില്‍ മാറിനിന്ന് അയാള്‍ ദ്രോഹിച്ചു, എന്റെ ഭാവി കളഞ്ഞു എന്നൊക്കെ പറയുന്നതില്‍ അര്‍ഥമില്ലെന്ന് രാജസേനന്‍ പറഞ്ഞു. മലയാള സിനിമയില്‍ ദിലീപ്, വിജയ് ബാബു കേസുകളുടെ ചര്‍ച്ചകള്‍ സജീവമായി തുടരുന്നതിനിടെയാണ് രാജസേനന്‍ സീ മലയാളം ന്യൂസിനോട് പ്രതികരിച്ചത്.

ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി പ്രയാഗ മാര്‍ട്ടിന്‍; നടിയുടെ ചിത്രങ്ങള്‍ വൈറല്‍

4

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കി എന്നാണ് ദിലീപിനെതിരായ ആരോപണം. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാണ് കേസില്‍ മിക്ക സാക്ഷികളും. 20 സാക്ഷികള്‍ കൂറുമാറിയിരുന്നു. ഇവരില്‍ പലരെയും വീണ്ടും ചോദ്യം ചെയ്യണമെന്ന നിലപാടിലായിരുന്നു അന്വേഷണ സംഘം. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു അന്വേഷണ സംഘത്തിന്റെ ഈ തീരുമാനം.

5

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ദിലീപിനെതിരെ വധഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നിലവില്‍ രണ്ടു കേസുകളിലാണ് ദിലീപിനെ പ്രതി ചേര്‍ത്തിട്ടുള്ളത്. എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ അറസ്റ്റ് കൂടി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിന്റെ അറസ്റ്റാണ് തെളിവ് നശിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി രേഖപ്പെടുത്തിയത്. ഇയാളെ ജാമ്യത്തില്‍ വിടുകയും ചെയ്തു.

6

വിജയ് ബാബു കേസിന് മറ്റൊരു പശ്ചാത്തലമാണുള്ളത്. വിജയ് ബാബു പീഡിപ്പിച്ചുവെന്നും ക്രൂരമായി പെരുമാറിയെന്നും കാണിച്ച് യുവ നടി ഫേസ്ബുക്കില്‍ കുറിപ്പിടുകയും പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. കേസെടുത്ത പിന്നാലെ വിജയ് ബാബു യുഎഇയിലേക്ക് പോയി. ഇയാളെ നാട്ടിലെത്തിക്കാനുള്ള നീക്കം പോലീസ് നടത്തിയെങ്കിലും ഫലം കണ്ടിട്ടില്ല.

7

വിജയ് ബാബു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ബുധനാഴ്ച കോടതി ഹര്‍ജി പരിഗണിക്കും. ഹാജരാകണം എന്ന് പോലീസ് ആവശ്യപ്പെട്ട വേളയില്‍ ബിസിനസ് ടൂറിലാണെന്നും ഈ മാസം 19ന് നാട്ടിലെത്തുമെന്നുമാണ് വിജയ് ബാബു അറിയിച്ചത്. മുന്‍കൂര്‍ ജാമ്യ ഹര്‍ജി 18ന് പരിഗണിക്കുന്ന സാഹചര്യത്തിലാണ് 19ന് നാട്ടില്‍ എത്തുമെന്ന് വിജയ് ബാബു അറിയിച്ചത് എന്നാണ് പോലീസ് മനസിലാക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+