'ജീവനക്കാർ ക്രിസ്ത്യാനിയും നായരുമൊക്കെയാണ്': ആരോപണങ്ങള്‍ നിഷേധിച്ച് അടൂരിന്റെ രാജി
വിദ്യാർത്ഥി സമരം ശക്തമായതിന് പിന്നാലെ ഡയറക്ടർ ശങ്കർ മോഹന്‍ കഴിഞ്ഞയാഴ്ച പദവിയില്‍ നിന്നും രാജിവെച്ചിരുന്നു

തിരുവനന്തപുരം: ഏറെ നാള് നീണ്ട് നിന്ന വിവാദങ്ങള്‍ക്കൊടുവില്‍ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും രാജിവെച്ച് അടൂർ ഗോപാലകൃഷ്ണൻ. ഡയറക്ടർ ശങ്കർമോഹന്റെ രാജിവെച്ച് പുറത്ത് പോയതിന് പിന്നാലെ അദ്ദേഹത്തിന് പിന്തുണ അറിയിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ രാജി. നാശത്തിന്റെ വക്കില്‍ എത്തിയിരുന്നു സ്ഥാപനത്തിന്റെ ഉദ്ധാരണത്തിനും അതിനെ രാജ്യത്തെ തന്നെ മികച്ച പരിശീലന കേന്ദ്രമായി ഉയർത്തുന്നതിന് വേണ്ടിയും പരിശീലിച്ച മൂന്ന് വർഷമാണ് കഴിഞ്ഞു പോയത്. ഈ സ്ഥാപനത്തില്‍ തന്നോടൊപ്പം അഹോരാത്രം പണിയെടുത്ത ഒരു വ്യക്തിയായിരുന്നു ശങ്കർ മോഹനെന്നും മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് അടൂർ ഗോപാല കൃഷ്ണന്‍ പറഞ്ഞു.

തിരക്കഥയിലും സംവിധാനത്തിലും പൂന ഫിലിം ഇന്‍സ്റ്റിറ്യൂട്ടില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള അദ്ദേഹം ഈ രാജ്യത്തെ സിനിമയെ സംബന്ധിക്കുന്ന എല്ലാ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടേയും അധ്യക്ഷനായിരുന്നു. എന്തെങ്കിലും തരത്തിലുള്ള പരാതിക്കോ പഴിക്കോ വഴി നല്‍കാതെ നാല് പതിറ്റാണ്ടില്‍ അധികം കാലം പ്രശസ്തമായ രീതിയില്‍ സർക്കാർ സേവനം നടത്തിയെന്നും അടൂർ അവകാശപ്പെടുന്നു.

ക്ഷണിച്ച് വരുത്തി അപമാനിച്ചു
ഇദ്ദേഹത്തോളം ചലച്ചിത്ര സംബന്ധമായ അറിവോ പ്രവർത്തന പരിചയമോ ഉള്ള വ്യക്തി ഇന്ത്യയിലില്ല. അത്തരിത്തിലുള്ള ഒരു മലയാളി പ്രഫഷണലിനെയാണ് നമ്മള്‍ ക്ഷണിച്ച് വരുത്തി അടിസ്ഥാന രഹിതമായ ദുരാരോപണങ്ങളും വൃത്തിക്കെട്ട അധിക്ഷേപങ്ങളും സത്യവിരുദ്ധമായ കുറ്റാരോപണങ്ങളും നടത്തി അപമാനിച്ച് പടികടത്തി വിട്ടതെന്നും അടൂർ ആരോപിക്കുന്നു.

ദളിത് വിരോധവും ജാതി വിവേചനവും
ദളിത് വിരോധവും ജാതി വിവേചനവും കാരണമായി പറഞ്ഞ് ഡിസംബർ 5 നാണ് വിദ്യാർത്ഥികള്‍ സമരം ആരംഭിക്കുന്നത്. ഡയറക്ടർ സ്ഥാപനത്തിലെ ദളിത് ശൂചീകരണ തൊഴിലാളികളെക്കൊണ്ട് നിർബന്ധിച്ച് അടിമപ്പണി ചെയ്യിക്കുന്നുവെന്ന ആരോപണമാണ് തുടക്കം മുതല്‍ പറഞ്ഞത്. എന്റെ അന്വേഷണത്തില്‍ ഇത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ ജോലിക്കാരില്‍ ആരും തന്നെ പട്ടിക ജാതിയില്‍പ്പെടുന്നവരല്ല.
Hair Care-എള്ളെണ്ണ ഉലുവ പ്രയോഗം മുതൽ.. അറിയാം മുടിവളരുന്ന അത്ഭുതകൂട്ടുകൾ

നായരും ക്രിസ്ത്യാനിയും ആശാരിയുമൊക്കെയാണ്
നായരും ക്രിസ്ത്യാനിയും ആശാരിയുമൊക്കെയാണ് അവർ. ഡയറക്ടറുടെ വീട്ടിലേക്ക് തൊഴിലാളികളെ കൊണ്ടുപോയി പണിയെടുപ്പിച്ചെന്നാണ് പലരും ആരോപിക്കുന്നത്. ഡയറക്ടറുടേത് ഔദ്യോഗിക വസതിയാണ്. നിയമനത്തില്‍ പറയുന്നത് പോലെ ക്യാമ്പസിനുള്ളില്‍ തന്നെ വസതി തയ്യറാവാത്തത് മൂലം ചെറിയൊരു വീട് സമീപത്ത് സജ്ജീകരിക്കുകയായിരുന്നു. ഇത് അനുസരിച്ച് ദിനം പ്രതി അവിടെ ശുചീകരണം നടത്താനുള്ള ചുമതല സ്ലീപ്പർക്കുണ്ട്.

എന്നാല്‍ അത്തരം ശുചീകരണം ആഴ്ച്ചയില്‍ ഒന്ന് മതിയെന്നാണ്. അതിനായി ഒരാളെ മാത്രം നിയോഗിക്കുകയും വഴിച്ചിലവിന് ശമ്പളത്തിന് പുറമെ അലവന്‍സും നല്‍കി. മുറ്റം വൃത്തിയാക്കന്‍ ഒരു മണിക്കൂർ തന്നെ അധികമാണ്. കുളിമുറി വൃത്തിയാക്കിച്ചിരുന്നില്ല. ഡയറക്ടറുടെ ഭാര്യയ്ക്കെതിരായ ആരോപണം കേട്ടാല്‍ അവരൊരു ചിത്തരോഗിയാണെന്ന് പോലും തോന്നും. ഈ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അടൂർ ഗോപാലകൃഷ്ണന്‍ അവകാശപ്പെട്ടു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications