കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പൃഥ്വിരാജിന് ഭീഷണി, തങ്ങൾക്കില്ല, പാകിസ്ഥാനിൽ നിന്ന് വിളി', കിടന്നുറങ്ങാനാകുന്നില്ലെന്ന് അലി അക്ബർ

Google Oneindia Malayalam News

ജിഹാദികള്‍ നിരന്തരമായി തന്റെ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്ത് കൊണ്ടിരിക്കുകയാണെന്ന് സംവിധായകന്‍ അലി അക്ബര്‍. റിപ്പോര്‍ട്ടര്‍ ചാനലില്‍ വാരിയംകുന്നന്‍ വിഷയത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് അലി അക്ബറിന്റെ ആരോപണം. ഒരു വര്‍ഷത്തിനിടെ വളരെ കുറച്ച് തവണ മാത്രമാണ് തനിക്ക് ഫേസ്ബുക്ക് ഉപയോഗിക്കാന്‍ സാധിച്ചത്. ആര് ആരെയാണ് ആക്രമിക്കുന്നത് എന്ന് അപ്പോള്‍ അപ്പോള്‍ മനസ്സിലാകുമെന്നും അലി അക്ബര്‍ വ്യക്തമാക്കി..

വാരിയം കുന്നന്‍ സിനിമ ഉപേക്ഷിച്ചിട്ടില്ല: രണ്ട് ഭാഗങ്ങളായി പുറത്ത് വരുമെന്ന് നിര്‍മ്മാതാക്കള്‍വാരിയം കുന്നന്‍ സിനിമ ഉപേക്ഷിച്ചിട്ടില്ല: രണ്ട് ഭാഗങ്ങളായി പുറത്ത് വരുമെന്ന് നിര്‍മ്മാതാക്കള്‍

1

തനിക്ക് രാത്രി കിടന്ന് ഉറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ്. പാകിസ്ഥാനില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നും അടക്കമാണ് ഫോണ്‍ കോളുകള്‍ വരുന്നത് എന്ന് അലി അക്ബര്‍ പറഞ്ഞു. തനിക്ക് വധഭീഷണി ഉണ്ട് എന്നാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ ഇന്റലിജന്‍സ് അറിയിച്ചിരിക്കുന്നത്. സൂക്ഷിക്കണമെന്നും പോലീസ് പ്രൊട്ടക്ഷന്‍ ആവശ്യമുണ്ടെങ്കില്‍ വിളിക്കാമെന്നും തന്നോട് പറഞ്ഞിട്ടുണ്ടെന്നും അലി അക്ബര്‍ പറഞ്ഞു.

2

എന്നിട്ടാണ് പൃഥ്വിരാജിന് ഭീഷണിയുണ്ട്, തങ്ങള്‍ക്കാര്‍ക്കും ഭീഷണി ഇല്ലെന്ന് പറയുന്നത് എന്നും അലി അക്ബര്‍ കുറ്റപ്പെടുത്തി. ഇവിടെ ഉളള ജിഹാദികള്‍ തങ്ങളെ സന്തോഷപൂര്‍വ്വം പൂവിട്ട് പൂജിക്കുകയാണ് എന്നും അലി അക്ബര്‍ പറഞ്ഞു. താന്‍ ഈ സിനിമയില്‍ പക്ഷം പറയുന്നില്ല. തങ്ങള്‍ക്ക് മനുഷ്യപക്ഷം മാത്രമാണ് ഉളളത്. നിങ്ങളെ പോലെ ഒരു പക്ഷം മാത്രമല്ല തങ്ങള്‍ക്ക് ഉളളതെന്ന് അലി അക്ബര്‍ അവതാരകന്‍ നികേഷ് കുമാറിനോട് പറഞ്ഞു.

'ബിഗ് ബോസിന് ശേഷം റിതു ഫോൺ എടുത്തിട്ടില്ല, അന്ന് 316 തവണ വിളിച്ചു'- ജിയ ഇറാനി-റിതു മന്ത്ര ചിത്രങ്ങൾ

3

1921ല്‍ ഊരിയ വാള്‍ കടലില്‍ വലിച്ചെറിഞ്ഞിട്ടില്ലെന്ന് ഈ നാട്ടിലൂടെ ചിലര്‍ വിളിച്ച് പറഞ്ഞുകൊണ്ട് പോയപ്പോള്‍ നികേഷ് എവിടെ ആയിരുന്നു എന്ന് അലി അക്ബര്‍ ചോദിച്ചു. തങ്ങള്‍ക്ക് അത് ആവര്‍ത്തിക്കരുത് എന്നാണ്. സമാധാനപരമായി ജീവിക്കണം. ഇനി മാപ്പിള രാജ്യം ഉണ്ടാകാന്‍ പാടില്ല. മുജാഹിദ് ബാലുശേരി പറയുന്നത് പോലെ, പത്ത് വര്‍ഷം കൊണ്ട് ഈ കേരളത്തെ ഇസ്ലാമിക രാജ്യമാക്കും എന്ന് പറയാന്‍ നാവ് പൊങ്ങാന്‍ പാടില്ലെന്നും അലി അക്ബര്‍ പറഞ്ഞു.

4

എല്ലാവര്‍ക്കും സമാധാനമായി ജീവിക്കണം. ഹിന്ദുവും മുസല്‍മാനും ക്രിസ്താനിയുമെല്ലാം ഒരുമിച്ച് ജീവിക്കണം. എല്ലാ മതങ്ങളും ഒരുപോലെ നിക്കണം. അതിന്റെ ഇടയില്‍ ഈ ക്രൂരത കാണിച്ചവരെ ഒക്കെ ഇതിഹാസ നായകരാക്കി മാറ്റുമ്പോള്‍, താനൊരു മുസല്‍മാനാണ്. തന്റെ ബ്രാക്കറ്റിലും മാപ്പിളയുണ്ട്. താന്‍ അഞ്ച് വയസ്സ് മുതല്‍ ഈ ചരിത്രം കേട്ടിട്ടുളള ആളാണ്. നികേഷത് കേട്ടിട്ടില്ലെന്നും അലി അക്ബര്‍ പറഞ്ഞു.

5

മാപ്പിള ലഹളയില്‍ പങ്കെടുത്ത ആളുടെ നാവില്‍ നിന്നും താനത് കേട്ടിട്ടുണ്ട്. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് പശുമാംസം വേവിച്ച് ബ്രാഹ്മണന്റെ അണ്ണാക്കിലേക്ക് കുത്തിക്കയറ്റിയത് എവിടെ ആണെന്ന് പറയാന്‍ അലി അക്ബര്‍ ആവശ്യപ്പെട്ടു. താന്‍ സംഘി ആണെന്നും അത് അന്തസ്സോടെ പറയുമെന്നും അലി അക്ബര്‍ പറഞ്ഞു. താന്‍ സംഘപരിവാറിനെ തൃപ്തിപ്പെടുത്താനല്ല വാരിയംകുന്നന്റൈ സിനിമ ചെയ്യുന്നത് എന്നും അലി അക്ബര്‍ പറഞ്ഞു.

6

1921 പുഴ മുതല്‍ പുഴ വരെ എന്ന പേരിലാണ് അലി അക്ബര്‍ മലബാര്‍ കലാപം പ്രമേയമാക്കി സിനിമ ചെയ്യുന്നത്. പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു വാരിയംകുന്നന്‍ എന്ന സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അലി അക്ബറും സിനിമ പ്രഖ്യാപിച്ചത്. മലബാര്‍ കലാപത്തിന്റെ യഥാര്‍ത്ഥ ചരിത്രം പറയും എന്ന് അവകാശപ്പെട്ടാണ് സിനിമ ഒരുക്കുന്നത്. സിനിമ നിര്‍മ്മിക്കാനുളള പണം ക്രൗഡ് ഫണ്ടിംഗിലൂടെയാണ് സംഘടിപ്പിക്കുന്നത്.

7

നടന്‍ തലൈവാസല്‍ വിജയ് ആണ് സിനിമയില്‍ വാരിയംകുന്നന്റെ വേഷം ചെയ്യുന്നത്. ജോയ് മാത്യു, ആര്‍എല്‍വി രാമകൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. വയനാട് ആണ് ചിത്രത്തിന്റെ ലൊക്കേഷന്‍. സിനിമാ ചിത്രീകരണം വലിയൊരു ഭാഗം പൂര്‍ത്തിയാക്കിയിട്ടുണ്ട്. തനിക്ക് സിനിമയെടുക്കാന്‍ ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും അടക്കം പണം നല്‍കിയിട്ടുണ്ട് എന്നാണ് അലി അക്ബര്‍ അവകാശപ്പെടുന്നത്.

Recommended Video

cmsvideo
T siddhique criticizes Prithviraj and Aashiq Abu for quit from vaariyamkunnan movie

English summary
Director Ali Akbar says he gets calls from Pakistan and Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X