'ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെ ഒക്കെ ഒരു സ്ഥിതിയേ; എന്തൊക്കെ പ്രഹസനങ്ങളാണ്'; ഡോ ബിജു
കൊച്ചി : കഴിഞ്ഞ ദിവസമാണ് സിനിമ സെറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാസ സെല്‍ രൂപീകരിച്ചത്. ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സിനിമ സംഘടനകളുടെ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത് . 27 പേരടങ്ങുന്ന മോണിറ്ററിംഗ് കമ്മിറ്റിക്കാണ് രൂപം നല്‍കിയത് . ഒമ്പത് സംഘടനകളില്‍ നിന്നായി മൂന്ന് വീതം ആളുകളെ ഉള്‍പ്പെടുത്തിയാണ് കമ്മിറ്റിക്ക് രൂപം നല്‍കിയത് .

അമ്മ സംഘടനയില്‍ നിന്ന് ബാബു രാജ്, സുരേഷ് കൃഷ്ണ, ദേവി ചന്ദന എന്നിവരെ തിരഞ്ഞെടുത്തപ്പോള്‍ ഡബ്ല്യൂസിസിയില്‍ നിന്ന് സജിത മഠത്തില്‍, ദിവ്യ ഗോപിനാഥ്, ജോളി ചിറയത്ത് എന്നിവരെയും തിരഞ്ഞെടുത്തു. ഓരോ സിനിമ സെറ്റിലും ഇനി ആഭ്യന്തര പരാതി പരിഹാര സെല്‍ ഉണ്ടാകും.

എന്നാല്‍ ഇപ്പോഴിതാ സമിതി രൂപീകരിച്ചതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഡോ ബിജു. കമ്മിറ്റിയില്‍ വനിതകളുടെ എണ്ണത്തിലുണ്ടായ കുറവ് ചൂണ്ടിക്കാട്ടിയാണ് ഡോ ബിജുവിന്റെ പ്രതികരണം. മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു എന്ന വാര്‍ത്ത കണ്ടപ്പോള്‍ സന്തോഷം തോന്നി .വാര്‍ത്ത കൂടുതല്‍ വായിച്ചു . 27 അംഗങ്ങളില്‍ ഏതാണ്ട് ഏഴോ എട്ടോ വനിതകള്‍ മാത്രം ആണ് അംഗങ്ങള്‍ . ഗംഭീരമായെന്ന് ഡോ ബിജു ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

പുരുഷുക്കളായ അംഗങ്ങളുടെ പേര് വായിച്ചു നോക്കിയപ്പോള്‍ ഒരു സംശയം . ഇര ഏതാനും മണിക്കൂര്‍ മാത്രം അല്ലേ അനുഭവിച്ചുള്ളു കുറ്റാരോപിതനായ ആള്‍ എത്രയോ മാസങ്ങള്‍ ആയി അനുഭവിക്കുന്നു എന്ന് പണ്ട് പറഞ്ഞ ആ മഹാന്റെ പേരും ഇതിലുണ്ടല്ലോ . ആ ആള്‍ തന്നെയല്ലേ ഈ സമിതിയിലെ ഒരംഗം എന്നും ബിജു ഫേസ്ബുക്കില്‍ കുറിച്ചു. ഡോ ബിജുവിന്റെ വാക്കുകളിലേക്ക്...

അതില്‍ മൂന്ന് പേര്‍ ഡബ്ല്യു സി സി യില്‍ നിന്നാണ് കേട്ടോ . എ എം എം എ , നിര്‍മാതാക്കളുടെ സംഘടനാ , സംവിധായകരുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും സംഘടന , വിതരണക്കാര്‍ , ഫിലിം ചേംബര്‍ തുടങ്ങി സര്‍വമാന സംഘടനകളില്‍ നിന്നും കൂടി ഉള്‍പ്പെടുത്തിയിട്ടുള്ളത് ബാക്കി നാല് വനിതകള്‍ ..

പുരുഷുക്കളായ അംഗങ്ങളുടെ പേര് വായിച്ചു നോക്കിയപ്പോള്‍ ഒരു സംശയം . ഇര ഏതാനും മണിക്കൂര്‍ മാത്രം അല്ലേ അനുഭവിച്ചുള്ളു കുറ്റാരോപിതനായ ആള്‍ എത്രയോ മാസങ്ങള്‍ ആയി അനുഭവിക്കുന്നു എന്ന് പണ്ട് പറഞ്ഞ ആ മഹാന്റെ പേരും ഇതിലുണ്ടല്ലോ . ആ ആള്‍ തന്നെയല്ലേ ഈ സമിതിയിലെ ഒരംഗം .

സ്ഥിരമായി കുറ്റാരോപിതനെ അലക്കി വെളുപ്പിക്കാന്‍ ചാനലുകള്‍ മത്സരിച്ചു ക്ഷണിച്ചിരുത്തുന്ന അതേ ആള്‍ ...അതേയല്ലോ ..സന്തോഷം ..എല്ലാം നന്നായി ...ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെ ഒക്കെ ഒരു സ്ഥിതിയേ ..എന്തൊക്കെ പ്രഹസനങ്ങള്‍ ആണ് ഈ നാട്ടില്‍ കാണേണ്ടത് - ഡോ ബിജു ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, ഓരോ സിനിമ സെറ്റിലും ഇനി ആഭ്യന്തര പരാതി പരിഹാര സെല്‍ ഉണ്ടാകും. നാല് പേരടങ്ങുന്നതാണ് സെല്ലെന്നും ഇവയുടെ പ്രവര്‍ത്തനം ഒരു മാസത്തിനകം തുടങ്ങുമെന്നും യോഗം അറിയിച്ചു. ഈ സെല്ലുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനാണ് 27 പേരടങ്ങുന്ന മോണിറ്ററിംഗ് കമ്മിറ്റിക്ക് രൂപം നല്‍കിയിരിക്കുന്നത്.
'തിരുമ്പി വന്തിട്ടെന്നു സൊല്ല്', അമേയ..ഈസ് ബാക്ക്; കൊറോണയെ പറപ്പിച്ച് തിരിച്ചെത്തിയെന്ന് ആരാധകര്‍












Click it and Unblock the Notifications