ചിന്ത ജെറോം എന്നും എനിക്ക് വിസ്മയം..ഈ സംശയം മാറ്റിത്തരണം';പരിഹസിച്ച് സംവിധായകൻ
കൊച്ചി; പിഎച്ച്ഡി വിവാദത്തിൽ യുവജന കമ്മീഷന്‍ അധ്യക്ഷയും ഡിവൈഎഫ്‌ഐ നേതാവും ആയ ചിന്ത ജെറോമിനെ പരിഹസിച്ച് സംവിധായകൻ ജോണ്‍ ഡിറ്റോ. മറ്റൊരു വലിയ പദവിയിലിരുന്നു കൊണ്ട് ലളിതമായി ചെയ്യാവുന്ന ഒന്നാണോ പിഎച്ച്ഡി റിസർച്ച് എന്ന് സംവിധായകൻ ചോിച്ചു. നിയമങ്ങളെ മറികടന്ന് ചിന്ത പിഎച്ച്ഡി വാങ്ങിയതെങ്ങനെ എന്നറിയാൻ തനിക്ക് അതീവ ആകാംഷയുണ്ടെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജോൺ ഡിറ്റോ ചോദിക്കുന്നു. സംവിധായകൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം

ചിന്താ ജെറോം എന്നും എനിക്ക് വിസ്മയമായിരുന്നു.
"ചങ്കിലെ ചൈന "എന്ന അമൂല്യഗ്രന്ഥമെഴുതിയതുമുതൽ ആ വിസ്മയമിങ്ങനെ വാനോളം വളർന്ന് വളർന്ന് കൊണ്ടിരിക്കുകയുമായിരുന്നു. യുവജന കമ്മീഷൻ ചെയർ പേഴ്സയെന്ന നിലയിൽ ഒന്നരലക്ഷത്തോളം മാസശമ്പളവും വാങ്ങി,ചിന്ത നടത്തിയ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനവും
വിസ്മയത്തോത് പതിൻമടങ്ങ് വർദ്ധിപ്പിച്ചു.

എന്നാൽ അതേ സമയം തന്നെ UGC യുടെ JRF കിട്ടുകയും ഫുൾ ടൈം ആയി മാസം 38000 രൂപയോളം കൈപ്പറ്റുകയും ചെയ്ത് ഈയടുത്ത് Phd നേടിയെടുക്കുകയും ചെയ്തു.ഡോ. ചിന്താ ജെറോമായി മാറുകയും ചെയ്തു..യുവജന കമ്മീഷൻ ചെയർ പേഴ്സായി നിയമിക്കപ്പെട്ടപ്പോൾ പാർട്ട് ടൈമാക്കിയെന്നാണ്
ചിന്ത പറയുന്നത്.JRF ന് പാർട്ട് ടൈം റിസർച്ച് ഇല്ലല്ലോ വിസ്മയമേ..മാത്രമല്ല. ഫുൾ ടൈം പാർട്ട് ടൈമാക്കാനും സാധ്യമല്ല.

സഖാവാണെങ്കിൽ എന്തും സാധ്യമാണ് എന്ന നയപ്രകാരം സുനിൽ .പി.ഇളയിടത്തിന്റെ ഡോക്ടേറ്റ് കഥ ഇവിടെ പ്രസ്താവ്യമാണ്.സ്വന്തം ഗൈഡിന്റെ പുസ്തകം കോപ്പിയടിച്ച് തീസിസ് തയ്യാറാക്കിയതിനാൽ കാലടി സർവ്വകലാശാല ഡോക്ടറേറ്റ് നൽകിയില്ല.ഇളയിടം വൈപ്പിൻ മന്ത്രിയുടെ കാൽക്കൽ വീണു. സർവ്വകലാശാല V C ക്ക് പ്രത്യേക അധികാരമുണ്ട്.നാലാമതൊരാളെക്കൊണ്ട് തീസിസ് പരിശോധിപ്പിച്ച് ബിരുദം നൽകാം.അങ്ങനെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് V C യെക്കൊണ്ട് നേടിയെടുത്ത ഡോക്ടറേറ്റ് കൊണ്ട് UGC യുടെ നിയമം മറികടന്നു. അധ്യാപകർ Phd നേടണമെന്ന നിയമം.ചിന്താ ജെറോമും ഞങ്ങളുടെ ഈ സംശയം മാറ്റിത്തരണം.

മറ്റൊരു വലിയ post ലിരുന്നു കൊണ്ട് ലളിതമായി ചെയ്യാവുന്ന ഒന്നാണോ Phd റിസർച്ച്.?ഒന്നുകിൽ യുവജനക്കമ്മീഷൻ എന്ന post ലിരുന്ന് ശമ്പളം വാങ്ങി Phd റിസർച്ച് നടത്തി.Ep ജയരാജൻ, പി.കെ ശ്രീമതി, മെഴ്സിക്കുട്ടിയമ്മ, ശിവൻ കുട്ടി തുടങ്ങിയ പണ്ഡിതരുടെ പിന്തുണയുണ്ട്. പിണറായിയും പാറ പോലെ കൂടെയുണ്ട്.സുനിൽ പി ഇളയിടത്തിന്റെ മഹാഭാരത പ്രഭാഷണം കേട്ടതോടെയാണ് ചങ്ങായിക്കു കാര്യം പിടികിട്ടിട്ടിയിട്ടില്ല എന്ന് മനസ്സിലായത്.

ചിന്താ ജെറോം റിസർച്ച് ചെയ്തിട്ടില്ല എന്നോ തീസിസ് വാടകയ്ക്ക് എഴുതി നൽകുന്ന മാഫിയയുടെ കയ്യിൽ നിന്ന് പണം നൽകി കൈപ്പറ്റിയെന്നോ ഞാൻ പറയുന്നില്ല.നിയമങ്ങളെ മറികടന്നതെങ്ങനെ എന്നറിയാൻ ഒരു പൗരന്റെ ആകാംക്ഷ മാത്രം.ഫിലോസഫി പാർട്ട് ടൈം റിസർച്ച് ചെയ്യാൻ ഞാൻ യൂണിവേഴ്സിറ്റികളെ സമീപിച്ചപ്പോൾ വലിയ ചട്ടങ്ങളാണ് പറഞ്ഞത്. അത് ഞാൻ പുസ്തകമാക്കി പ്രസിദ്ധീകരിച്ചു.ഡോക്ടറേറ്റ് ഒന്നും കിട്ടാതെ.

അസൂയ കൊണ്ടാണ്. മോഡിയെ പിന്തുണയ്ക്കാതെ
സഖാവായി നിന്നിരുന്നെങ്കിൽ ജോൺ ഡിറ്റോ,
നിന്റെ പുസ്തകത്തിന് സാഹിത്യ അക്കാഡമിയുടെ വൈജ്ഞാനിക സാഹിത്യ അവാർഡും, സ്കൂൾ അധ്യാപകരുടെ രചനയ്ക്കുള്ള ജോസഫ് മുണ്ടശ്ശേരി പുരസ്ക്കാരവും കിട്ടിയേനെ.എന്തിന്, പോയ ബുദ്ധി ആന പിടിച്ചാൽ കിട്ടുമോ?
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications