Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷെയിനിന് അയാളോട് മാത്രമാണ് പ്രതിബദ്ധത, നടന്‍മാരുടെ മൂഡും താത്പര്യവുമല്ല പ്രധാനമെന്നും കമല്‍

കൊച്ചി: ഷെയ്ന്‍ വിവാദത്തില്‍ രണ്ട് തട്ടിലാണ് മലയാള സിനിമ. താരസംഘടന പ്രസിഡന്‍റ് മോഹന്‍ലാല്‍ നടന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മുതിര്‍ന്ന നടന്‍മാരില്‍ ചിലര്‍ ഷെയിനിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ഷെയിനിന്‍റെ രീതി ശരിയല്ലെന്നായിരുന്നു നടന്‍ ദേവന്‍ പറഞ്ഞത്.പണം വാങ്ങിയ ശേഷം അഭിനയിക്കില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു നടന്‍ മഹേഷിന്‍റെ പ്രതികരണം.

ഇപ്പോഴിതാ ഷെയ്നിന് പ്രതിബദ്ധതയില്ലെന്ന് പ്രതികരിച്ചിരിക്കുകയാണ് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. മനോരമ ന്യൂസിനോടാണ് കമലിന്‍റെ പ്രതികരണം.

മൂഡും താത്പര്യവുമല്ല

മൂഡും താത്പര്യവുമല്ല

ഷെയിന്‍ വിചാരിച്ചിരുന്നുവെങ്കില്‍ പ്രശ്നങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കുമായിരുന്നുവെന്ന് കമല്‍ പറഞ്ഞു. നടന്‍മാരുടെ മൂഡും താത്പര്യവുമല്ല സിനിമയില്‍ പ്രധാനമെന്നും കമല്‍ വ്യക്തമാക്കി. കമലിന്‍റെ വാക്കുകള്‍ ഇങ്ങനെ-ഒരു സെറ്റില്‍ നടന്‍ എത്തിയാല്‍ അയാള്‍ക്ക് പ്രതിബദ്ധത തന്നോടാവരുത്. ഷെയിനിന് അയാളോടാണ് പ്രതിബദ്ധത. അങ്ങനെയാവരുത്.

 അയാളുടെ ഉത്തരവാദിത്തമാണ്

അയാളുടെ ഉത്തരവാദിത്തമാണ്

സംവിധായകന്‍റെ കലയാണ് സിനിമ.അതിനെ അംഗീകരിക്കാനുള്ള മനസ് നടന്‍ കാണിക്കണം. എങ്കില്‍ സംവിധായകന്‍ പറയുന്ന രീതിയില്‍ അഭിനയിക്കാന്‍ നടന്‍ തയ്യാറാകും.അത് നിര്‍മ്മാതാവും ആവശ്യപ്പെടും. നിര്‍മ്മാതാവിന്‍റെ ഇടപെടല്‍ സ്വാഭാവികമാണ്. കാരണം ഒരു നിശ്ചിത ബഡ്ജറ്റില്‍ സിനിമ പൂര്‍ത്തിയാക്കുകയെന്നത് അയാളുടെ ഉത്തരവാദിത്തമാണ്.

 മനസിലാക്കണം

മനസിലാക്കണം

ഇക്കാര്യങ്ങള്‍ മനസിലാക്കി അഭിനയിക്കാന്‍ തയ്യാറായി വരുമ്പോള്‍ പ്രശ്നങ്ങള്‍ ലഘൂകരിക്കപ്പെടും. തന്‍റെ മൂഡും താത്പര്യങ്ങളുമല്ല സിനിമ എന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കില്‍
ഒരു പ്രശ്നങ്ങളും ഉണ്ടാവില്ല. നിര്‍മ്മാതാക്കളുടെ പ്രശ്നങ്ങള്‍ സംവിധായകര്‍ മനസിലാക്കണം.

 ലഹരി ഉപയോഗം

ലഹരി ഉപയോഗം

നിലവില്‍ ഷെയിനിന് വലിക്ക് ഇല്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. അങ്ങനെ നടനെ വിലക്കാനും സാധിക്കില്ല. ഇനി ഷെയ്നിനെ വിലക്കിയാല്‍ തന്നെ അതിനെതിരെ ആദ്യം പ്രതികരിക്കുക താനാണെന്നും കമല്‍ പറഞ്ഞു. നേരത്തേ ഷെയ്ന്‍ വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ മലയാള സിനിമയില്‍ ലഹരി ഉപയോഗം ശക്തമാണെന്ന ആരോപണത്തിലും കമല്‍ പ്രതികരിച്ചിരുന്നു.

 ലഹരി ഉപയോഗിക്കുന്ന രീതി

ലഹരി ഉപയോഗിക്കുന്ന രീതി

സിനിമയില്‍ ന്യൂജെന്‍ താരങ്ങള്‍ക്കിടയില്‍ ലഹരി ഉപയോഗം ഉണ്ടെന്നായിരുന്നു സിനിമാ നിര്‍മ്മാതാക്കള്‍ ആരോപിച്ചത്. എന്നാല്‍ പഴയ കാലത്തും ലഹരി ഉപയോഗം ഉണ്ടായിരുന്നുവെന്നും ഇന്ന് അത് ഉപയോഗിക്കുന്ന രീതിയില്‍ മാത്രമാണ് മാറ്റം ഉണ്ടായതെന്നുമായിരുന്നു കമല്‍ വ്യക്തമാക്കിയത്.

 കാരവാന്‍ സംസ്കാരം

കാരവാന്‍ സംസ്കാരം

കാരവാന്‍ സംസ്കാരമാണ് ഇന്നത്തെ സിനിമയെ തകര്‍ക്കുന്നതെന്നും തന്‍റെ മാത്രം ആവിഷ്കാരമാണ് സിനിമയെന്ന് നടന്‍ കരുതരുതെന്നും കമല്‍ വ്യക്തമാക്കിയിരുന്നു. അതിനിടെ ഷെയിന്‍ നിഗം കൊച്ചിയില്‍ തിരിച്ചെത്തിയതോടെ ഉടന്‍ വിലക്ക് വിഷയത്തില്‍ പ്രശ്ന പരിഹാര ചര്‍ച്ചകള്‍ നടക്കുമെന്നാണ് സൂചന.

 മടങ്ങിയെത്താന്‍

മടങ്ങിയെത്താന്‍

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രാജസ്ഥാനിലേക്ക് യാത്ര പോയ ഷെയിന്‍ നിഗം വെള്ളിയാഴ്ച ഉച്ചയോടെയാണ് തിരിച്ചെത്തിയത്. ഷെയിന്‍ വിഷയത്തില്‍ പ്രശ്ന പരിഹാരത്തിന് ഇടപെടാന്‍ തയ്യാറാണെന്ന് താരസംഘടന ഷെയിനിന്‍റെ അമ്മ സുനില ഹബീബിനെ നേരത്തേ അറിയിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ചയോ വ്യാഴാഴ്ചയോ മടങ്ങിയെത്തണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു.

 നേരിട്ട് വരണമെന്ന്

നേരിട്ട് വരണമെന്ന്

ഷെയിനിനോട് ചര്‍ച്ച നടത്തി കഴിഞ്ഞ ശേഷം പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ചര്‍ച്ച നടത്താമെന്നായിരുന്നു സംഘടന അറിയിച്ചത്. ഷെയിനുമായി ചര്‍ച്ച നടത്തായി താരസംഘടന ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും കൊച്ചിയില്‍ തുടര്‍ന്നിരുന്നു. എന്നാല്‍ ഷെയിന്‍ നിഗം എത്തിയിരുന്നില്ല. ഇതോടെ ഷെയിന്‍ നേരിട്ടെത്താതെ ഇനി ചര്‍ച്ച നടക്കില്ലെന്ന് ഇടവേള ബാബു അറിയിച്ചിരുന്നു.

 സമയം തേടി

സമയം തേടി

തൊട്ട് പിന്നാലെയാണ് വെള്ളിയാഴ്ചയോടെ ഷെയിന്‍ എത്തിയത്. നടന്‍ താരസംഘടന ഭാരവാഹികളുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്നാണ് വിവരം. ചര്‍ച്ചയ്ക്കായി കൂടുതല്‍ സമയം തേടിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ശനിയാഴ്ച തന്നെ ചര്‍ച്ച നടക്കുമെന്നാണ് വിവരം.

Recommended Video

cmsvideo
    Malayalam Actor mahesh reacts to shane nigam controversy | Oneindia Malayalam
     മൂന്ന് സിനിമകള്‍

    മൂന്ന് സിനിമകള്‍

    വെയില്‍ എന്ന സിനിമയുടെ ചിത്രീകരണത്തില്‍ നിന്ന് എന്തുകൊണ്ട് വിട്ടുനിന്നുവെന്നും ഉല്ലാസം എന്ന സിനിമയുടെ നിര്‍മ്മാതാക്കളുമായുള്ള പ്രശ്‌നം എന്താണെന്നും ഖുര്‍ബാനി ചിത്രീകരണം മുടങ്ങിയതിന്‍റെ കാരണമെന്താണെന്നും വ്യക്തമാക്കി ഷെയിന്‍ നിഗം താരസംഘടനയ്ക്ക് നേരത്തേ കത്ത് നല്‍കിയിരുന്നു.ഇനി ഈ മൂന്ന് സിനിമകളിും അഭിനയിക്കാമെന്ന ഉറപ്പിന്‍റെ അടിസ്ഥാനത്തിലാകും ഒത്തുതീര്‍പ്പ് സാധ്യമാകുക.

     നേരിട്ട് ചര്‍ച്ച ഇല്ല

    നേരിട്ട് ചര്‍ച്ച ഇല്ല

    അതേസമയം ഒരിക്കല്‍ വിലക്ക് ലംഘിച്ച ഷെയിനുമായി ഇനി നേരിട്ടൊരു ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ നിലപാട്. താരസംഘടനയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്.

    ബിജെപിക്ക് 'മാസ്റ്റര്‍ സ്ട്രോക്ക്'; 15 എംഎല്‍എമാര്‍ പാര്‍ട്ടി വിടും? ജാതി പോര് രൂക്ഷം?

    നീതി നടപ്പായെന്ന് ടൊവീനോ, സല്യൂട്ടടിച്ച് ജയസൂര്യ, ഹൈദരബാദ് പോലീസിനെ വാഴ്ത്തി സിനിമ ലോകം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+